ആ രാത്രിയിൽ 4 [പ്രൊഫസർ ബ്രോ] 264

നേരം ഇരുട്ടിയിട്ടും ദേവൻ ഗംഗയുടെ വണ്ടിക്കായുള്ള തേടൽ അവസാനിപ്പിച്ചിരുന്നില്ല,ഗംഗയും അവന്റെ ഒപ്പം ആ വണ്ടിയിൽ തന്നെ ഉണ്ടെങ്കിലും അവർ തമ്മിൽ ഉള്ള സംസാരം അവസാനിച്ചിരുന്നു,ദേവന് സംശയം തോന്നിയ സ്ഥലങ്ങളിൽ എല്ലാം അവർ പോയി അന്വേഷിച്ചു എങ്കിലും നിരാശയായിരുന്നു ഫലം

“സർ… എന്നെ വീട്ടിൽ വിടാമോ…”

ഗംഗയുടെ സ്വരം മയമുള്ളതായിരുന്നു, അതിൽ ദേവനോടുള്ള ദേഷ്യം തീരെ ഉണ്ടായിരുന്നില്ല, ഗംഗയുടെ ഓരോ സമയങ്ങളിലും ഉള്ള മാറ്റം ദേവൻ ശ്രദ്ധിക്കുന്നും ഉണ്ടായിരുന്നു

ആദ്യം സ്റ്റേഷനിൽ വച്ച് തന്നെ കണ്ടപ്പോൾ ആ മുഖത്തുണ്ടായിരുന്ന ദേഷ്യം, പിന്നെ വണ്ടിയിൽ വച്ചുള്ള സൗമ്യമായ പെരുമാറ്റം, കയ്യിൽ പിടിച്ചപ്പോൾ ദേഷ്യപ്പെട്ടതും പിന്നെ സോറി പറഞ്ഞതും എല്ലാം കൂടി ഓർക്കുമ്പോൾ ദേവന് ഗംഗയുടെ സ്വഭാവം ഒന്നും തന്നെ മനസ്സിലാകുന്നുണ്ടായിരുന്നില്ല

“സർ… എന്നെ വീട്ടിൽ വിടാമോ എന്ന്… ഇല്ലെങ്കിൽ ഏതെങ്കിലും ഓട്ടോ സ്റ്റാൻഡിൽ വിട്ടാലും മതി”

“തന്നെ ഞാൻ വീട്ടിൽ വിടാം…സോറി തന്റെ വണ്ടി കണ്ടുപിടിച്ചു തരാൻ എനിക്ക് പറ്റിയില്ല…”

“ഹ്മ്മ്…”

ദേവനുള്ള മറുപടി ഒരു മൂളലിൽ അവസാനിപ്പിച്ച് അവൾ വീണ്ടും തന്റെ കണ്ണുകളെ പുറത്തെ കാഴ്ചകളിലേക്ക് നീട്ടി

ദേവൻ ബൊലേറോ ഗംഗയുടെ വീടിനു മുന്നിൽ നിർത്തി, ഇരുട്ട് മൂടിക്കിടന്ന ആ വീട് ഒരു പ്രേതാലയം പോലെ തോന്നിച്ചു,

പാസഞ്ചർ സീറ്റിൽ നിന്നും ഇറങ്ങിയ ഗംഗ ജീപ്പിനെ ചുറ്റി തന്റെ വീടിന്റെ ഗെയ്റ്റിനരികിലേക്ക് നടന്നു, ഗേറ്റിൽ കൈ പിടിച്ച അവൾ അത് തുറക്കാതെ ഒരു നിമിഷം നിന്നു, പിന്നെ എന്തോ ആലോചിച്ചുറപ്പിച്ചു ദേവനെ ലക്ഷ്യമാക്കി നടന്നു തുടങ്ങി

“സർ… ഞാൻ പറഞ്ഞത് സാറിനു വിഷമമായി എന്നെനിക്ക് മനസ്സിലായി, ഞാൻ എന്റെ മനസ്സിൽ തോന്നുന്നത് എന്താണോ അതപ്പോ തന്നെ ആരുടെ മുഖത്തു നോക്കിയാണെങ്കിലും പറയും… സാറിനു ദേഷ്യം ഒന്നും തോന്നേണ്ട…”

53 Comments

  1. Superrrr

  2. പൊളി

  3. ♥♥♥♥

  4. മുള്ളു റീഡർ

    ???

  5. ഷൈന ജെവെൽ

    മുന്നോട്ട് തന്നെ പോകട്ടെ ഇതുപോലെ തന്നെ

    1. നിങ്ങളുടെയൊക്കെ പിന്തുണ ഉണ്ടെങ്കിൽ ഉറപ്പായും.. ♥️♥️

  6. ❣️❣️❣️❣️

  7. ❤️????????❤️

  8. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ?
    ദേവന്റെ കാര്യം കഷ്ട്ടത്തിൽ ആയല്ലോ ഞാൻ ഒരുപാട് അങ്ങ് പ്രീതിക്ഷിച്ചു ? പിന്നെ ഗംഗയുടെ പെരുമാറ്റവും ആ വിടും പരിസരവും മൊത്തത്തിൽ ഒരു നിഗൂഢത ചിലപ്പം ഇത് വെറും തോന്നൽ ആയിരിക്കും ? എല്ലാം വരും പാർട്ടുകളിൽ ക്ലിയർ ആവും എന്ന് കരുതുന്നു

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. കഥയിലേക്ക് കടക്കാൻ സമയം ആകുന്നു

  9. Ee partum kalakkiyittund bro ???

  10. കൊള്ളാം കൊള്ളാം…ee bhagavum നല്ലതായിരുന്നു ????

  11. Nannayittund bro

  12. Kollam bro…

    Oru samshayam… Gangayku aa kolapathakangalumaayi entho oru bandhamille…

    1. ആഹാ… താങ്കൾക്ക് അങ്ങനെ തോന്നിയോ…

      1. Cheruthaayittoru doubt… Athintethaaya chila cheriya clues tharunnundo ennoru samshayam

        Anyway ishtappettu.. adutha partinaayi kaathirikkunnu

        1. ഞാൻ ആദ്യം മുതൽ എല്ലാ പാർട്ടുകളിലും ഓരോരോ ക്ലൂകൾ ഇടാറുണ്ട് ആരും കണ്ടുപിടിക്കുന്നില്ല എന്ന് മാത്രം, നിങ്ങൾ ഈ പറഞ്ഞത് അല്ലാട്ടോ വേറെ ഒരുപാട് ക്ലൂ ഉണ്ടായിരുന്നു അതിൽ ഒന്ന് അടുത്ത പാർട്ടിൽ reveal ചെയ്യും

          1. Gangayude kalinu deman vedi vachathale

  13. നന്നായിട്ടുണ്ട്…

  14. ♨♨ അർജുനൻ പിള്ള ♨♨

    ???.അടുത്ത ഭാഗം ഉടൻ കാണുമോ ?…

  15. Bro,
    adipoli.thangalukku pranaya kadha mathram alla,
    crime storyum vazhangum ennu manasilai.
    nannaittundu,thudaratte

  16. MRIDUL K APPUKKUTTAN

    ?????

  17. ❣️❣️❣️❣️

  18. ♥️♥️♥️

  19. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤

Comments are closed.