ആവണി 2 [night rider] 98

ഞാൻ വീട്ടിലേക്കുള്ള യാത്രയിൽ ഉടൻ നീളം അവളെ കുറിച്ചായിരുന്നു ഓർത്തുകൊണ്ടിരുന്നത്.

അവളുടെ നിറമാർന്ന പുഞ്ചിരിയും ഐശ്വര്യം തുളുമ്പുന്ന ഭംഗിയും കുലീനതയോടെയുള്ള പെരുമാറ്റവും.എന്തോ എനിക്ക് അവളിൽ ഒരു സ്പെഷ്യൽ തോന്നിയതുപോലെ.അപ്പോഴേക്കും ഞങ്ങൾ വീട്ടിൽ എത്തിയിരുന്നു.

അടുത്ത ദിവസം ക്ലാസ്സിന്റെ വരാന്തയിൽ നിൽക്കുന്ന സമയത്താണ് ആവണി ഞങ്ങളുടെ ക്ലാസ്സ്‌റൂം നിക്കുന്ന ഫ്ലോറിലൂടെ സ്റ്റെയർ കേസ് കയറി പോകുന്നത് കണ്ടത്.

ഞാനൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവൾ ചെറിയൊരു പുഞ്ചിരി സമ്മാനിച്ചു എന്നെയും കടന്നു അവളുടെ ക്ലാസ്സിലേക്ക് പോയി കൂടെ അയനയുമുണ്ടായിരുന്നു.

ഞങ്ങളുടെ കോളേജ് ഒരു അന്താരാഷ്ട്ര മീഡിയയുടെ അഫിലിയേഷയേഷൻ ഉള്ളതുകൊണ്ട് അവിടെ നല്ല സിസ്റ്റമാറ്റിക് ആയിട്ടുള്ള പഠനമായിരുന്നു നൽകിയിരുന്നത്.

ആവണിയും അയനയും ജേർണലിസം ആയിരുന്നു എടുത്തിരുന്നത്.അങ്ങനെ അന്നത്തെ ക്ലാസ് വലിയ സംഭവങ്ങളൊന്നുമില്ലാതെ കഴിഞ്ഞു.തിരിച്ചു വീട്ടിൽ എത്തിയപ്പോഴും അവളായിരുന്നു മനസ്സിൽ.

അങ്ങനെ ഞങ്ങളുടെ ആദ്യത്തെ ഓണം സെലിബ്രേഷൻ വന്നു. ഞങ്ങൾ ഒരു ചുവന്ന കുർത്തയും അതിനു മാച്ച് ആയിട്ടുള്ള നീലക്കരയുള്ള മുണ്ടുമിട്ടാണ് ക്ലാസ്സിലേക് പോയത്.

കോളേജ് കോമ്പൗണ്ട് എത്തിയപ്പോഴേക്കും പരിപാടികളാലെല്ലാം ഏകദേശം തുടങ്ങാറായ മട്ടിലായിരുന്നു.

ഞങ്ങൾ ക്ലാസ്സിലേക്ക് എത്തിയപ്പോഴേക്കും ക്ലാസ്സിലെ പെണ്കുട്ടികളെല്ലാം പൂക്കളത്തിന്റെ ഡിസൈൻ എല്ലാം വരച്ചു തുടങ്ങിയിരുന്നു.അവരെയും സഹായിച്ചു നിൽക്കുന്ന സമയത്താണ് ജോബിൻ പെട്ടന്ന് കയ്യും പിടിച്ചു പുറത്തേക്കു ഓടിയത്.

ഞാൻ: ഡാ എന്താടാ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഓടുന്നത്?

 

ജോബിൻ: ഡാ അയനയും ടീമും നല്ല ലുക്കിൽ ഇപ്പോൾ നമ്മുടെ ക്ലാസിനു മുന്നിലൂടെ പോകും

 

ഞാൻ : ആണോ എന്നാൽ ഞാനുമുണ്ട്.

15 Comments

  1. ❤️❤️❤️

  2. കാർത്തിവീരാർജ്ജുനൻ

    ❤️

  3. കൈലാസനാഥൻ

    തുടക്കക്കാരന്റെ തിടുക്ക കൂടുതൽ മാത്രമേ അപര്യാപ്തത ആയി തോന്നിയിട്ടുള്ളൂ. ആവണിയുടെ വീട്ടിലേയ്ക്ക് ആസ്വദിച്ച് യാത്രയായി എന്ന് പറഞ്ഞത് വായനക്കാർക്ക് കൂടി ആ പ്രകൃതി രമണീയതയും നിർമലിന്റെ മനസ്സിലെ ആസ്വാദനവും വിചാരവികാരങ്ങളും കൂടി ഉൾപ്പെടുത്താമായിരുന്നു. നല്ലൊരു കഥാകാരൻ ഈ കഥയിലൂടെ ജനിക്കട്ടെയെന്ന് ആശംസിക്കുന്നു.

  4. നിധീഷ്

    ♥♥♥

  5. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ??
    ആദ്യം നല്ല flow ഉണ്ടായിരുന്നു എവിടെവച്ചോ കുറച്ചു സ്പീഡ്കൂടിയോ എന്നൊരു ഡൌട്ട് ?
    നിർമലിന് ആവണിയോടുള്ള ഇഷ്ടത്തിന്റെ തീവ്രത അൽപ്പം കുടിവേണം ഇന്ന് തോന്നി ഇടയ്ക്കു കുറച്ചു കുടി ഡീറ്റെലിംഗ് ആകാമായിരുന്നു
    സാരമില്ല എല്ലാം സെറ്റ് ആകും നല്ല ഒരു സ്റ്റോറി ആണ്‌ ബ്രോ പൊളിക്കണം??
    All the very best
    Next part ഇതിലും നന്നാകാൻ സാധിക്കട്ടെ

    Comrade

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. Oru lesham koode detailed aakuo chila areas apm speed koranholumnnu thonnunnu…. interesting aayi varunnu subject…. pls ask experts hre for tips….✌

  8. ബ്രോ,
    കഥ നല്ല ഒഴുക്കോടെ ഭംഗിയായി പോകുന്നുണ്ട്, ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് പോലെ സ്പീഡ് കുറച്ച് കുറയ്ക്കണം, പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിന്റെ ലഘു വിവരണം കൊടുക്കണം അങ്ങനെ സന്ദർഭത്തിലേക്ക് എത്തിയാൽ വായിക്കാൻ ഇമ്പമുണ്ടാകും. അധികം വൈകാതെ തുടർഭാഗം തരിക.
    ആശംസകൾ…

    1. Thank you for you suggession bro.ഞാൻ മനസ്സിൽ വരുന്ന ആശയം അതേപോലെ എടുത്തിടുന്നതുകൊണ്ടാണ് സ്പീഡ് വരുന്നതെന്ന് തോന്നുന്നു.അടുത്ത ഭാഗം മാക്സിമം പരിഹരിക്കാൻ ശ്രമിക്കാം

  9. Bro,
    kollam.nannaittundu.

    1. Thank you bro

  10. Adipoli
    Waiting 4 next part…
    .
    ???

    1. Thank you bro

    1. Thank you bro

Comments are closed.