ആവണി 2 [night rider] 98

ജോബിന്റെ ലൗവർ : ആ മതി.അതികം ഓവറാക്കാതെ  പെട്ടന്ന് എഴുന്നേറ്റു ചെയറിൽ ഇരുന്നേ രണ്ടുപേരും.

അങ്ങനെ ഞാനും അവളും പെട്ടന്ന് എഴുന്നേറ്റു തിരിച്ചു ചെയറിൽ ഇരുന്നു.അവൾ എനിക്ക് ഓപ്പോസിറ്റു ആയിട്ടാണ് ഇരുന്നത്.എനിക്കും അവൾക്കും പരസ്പരം മുഖത്തു നോക്കാൻ ചെറുതായൊന്നു ചമ്മൽ വന്നപോലെയായിരുന്നു.

അപ്പോഴേക്കും ഞങ്ങൾക്ക് കഴിക്കുവാനുള്ള ഡിഷുകളെല്ലാം വന്നിരുന്നു.അപ്പോൾ  ഒരു ആശ്വാസം ഉണ്ടായിരുന്നു.കാരണം ഈ ഡിഷുകളെല്ലാം ഉള്ളപ്പോഴാണ് അവൾ എന്റെ മേലെ വീണിരുന്നതെങ്കിൽ പിന്നെ പറയണ്ടല്ലോ.

ഇന്ന് അയനയുടെ ബർത്ഡേയ് ആണ്.അയ്യോ പറയാൻ വിട്ടല്ലോ അയന ജോബിന്റെ പ്രണയിനിയാണ്.അങ്ങനെ കളി തമാശകളും വിശേഷങ്ങളുമായി സംസാരിച്ചുകൊണ്ടു ഞങ്ങൾ ഓരോ വിഭവങ്ങളും കഴിക്കുവാൻ തുടങ്ങി.

ഭക്ഷണം കഴിക്കുന്ന സമയങ്ങളിലൊക്കെ എന്റെയും അവളുടെയും കണ്ണുകൾ തമ്മിൽ ഇടയ്ക്കിടയ്ക്ക് കൂട്ടിമുട്ടാറുണ്ടായിരുന്നു.അങ്ങനെ ഇരിക്കുന്ന സമയത്താണ് ജോബിൻ അവന്റെ പാന്റിന്റെ പോക്കറ്റിൽ നിന്ന് ഒരു കവർ എടുത്തു അതിൽ നിന്ന് ഒരു സാധനം എടുത്തത്.

വേറൊന്നുമായിരുന്നില്ല നല്ല അടിപൊളി ഡിസൈനിൽ ഉള്ള ഒരു ഡയമണ്ട് റിങ് ആയിരുന്നു അത്.അത് അവൻ അയനയുടെ  കയ്യിൽ അണിയിച്ചപ്പോൾ എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.

ആ സമയം  ഞാൻ അവളെ ഒന്ന് നോക്കിയപ്പോൾ ഒരു ചെറു പുഞ്ചിരിയോടെ എന്നെ നോക്കി ഇരിക്കുന്ന അവളെയാണ് കണ്ടത്.ഞാൻ നോക്കുന്നുണ്ടെന്നു കണ്ടപ്പോൾ പെട്ടന്ന് അവൾ എന്നിൽ നിന്ന് ശ്രദ്ധ മാറ്റി മറ്റുള്ളവരുടെ കൂടെ കൂടി.അങ്ങനെ പോകുവാൻ നേരം ഞാൻ ജസ്റ്റ് അവളുടെ അടുത്ത് ചെന്ന്.

ഞാൻ: എന്താ പേര്?

അവൾ: ആവണി മുരുകേശൻ . നിന്റെയോ?

ഞാൻ: നിർമൽ

 

അവളെ കണ്ടിട്ടു കന്നഡക്കാരിയോ അല്ലെങ്കിൽ തമ്മിൽ നാട്ടുക്കാരിയോ ആണെന്നാണ് എനിക്ക് തോന്നിയത്.അതും ആലോചിച്ചു നിക്കുന്ന സമയത്തു അവൾ പെട്ടന്ന്

 

ആവണി: ശരി.പിന്നീട് കാണാം.ഗുഡ് ബൈ.

 

ഞാൻ: ഓക്കേ ശരി. ഗുഡ് ബൈ.

അങ്ങനെ അവൾ അയനയുടെയും കൂട്ടുക്കാരികളുടെ കൂടെ തിരികെ ഹോസ്റ്റലിലേക്ക് തിരിച്ചു.ഞാനും ജോബിനും ബൈക്കിൽ തിരികെ ഞങ്ങളുടെ ഭാർഗവി നിലയത്തിലേക്കും.

15 Comments

  1. ❤️❤️❤️

  2. കാർത്തിവീരാർജ്ജുനൻ

    ❤️

  3. കൈലാസനാഥൻ

    തുടക്കക്കാരന്റെ തിടുക്ക കൂടുതൽ മാത്രമേ അപര്യാപ്തത ആയി തോന്നിയിട്ടുള്ളൂ. ആവണിയുടെ വീട്ടിലേയ്ക്ക് ആസ്വദിച്ച് യാത്രയായി എന്ന് പറഞ്ഞത് വായനക്കാർക്ക് കൂടി ആ പ്രകൃതി രമണീയതയും നിർമലിന്റെ മനസ്സിലെ ആസ്വാദനവും വിചാരവികാരങ്ങളും കൂടി ഉൾപ്പെടുത്താമായിരുന്നു. നല്ലൊരു കഥാകാരൻ ഈ കഥയിലൂടെ ജനിക്കട്ടെയെന്ന് ആശംസിക്കുന്നു.

  4. നിധീഷ്

    ♥♥♥

  5. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ??
    ആദ്യം നല്ല flow ഉണ്ടായിരുന്നു എവിടെവച്ചോ കുറച്ചു സ്പീഡ്കൂടിയോ എന്നൊരു ഡൌട്ട് ?
    നിർമലിന് ആവണിയോടുള്ള ഇഷ്ടത്തിന്റെ തീവ്രത അൽപ്പം കുടിവേണം ഇന്ന് തോന്നി ഇടയ്ക്കു കുറച്ചു കുടി ഡീറ്റെലിംഗ് ആകാമായിരുന്നു
    സാരമില്ല എല്ലാം സെറ്റ് ആകും നല്ല ഒരു സ്റ്റോറി ആണ്‌ ബ്രോ പൊളിക്കണം??
    All the very best
    Next part ഇതിലും നന്നാകാൻ സാധിക്കട്ടെ

    Comrade

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. Oru lesham koode detailed aakuo chila areas apm speed koranholumnnu thonnunnu…. interesting aayi varunnu subject…. pls ask experts hre for tips….✌

  8. ബ്രോ,
    കഥ നല്ല ഒഴുക്കോടെ ഭംഗിയായി പോകുന്നുണ്ട്, ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് പോലെ സ്പീഡ് കുറച്ച് കുറയ്ക്കണം, പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിന്റെ ലഘു വിവരണം കൊടുക്കണം അങ്ങനെ സന്ദർഭത്തിലേക്ക് എത്തിയാൽ വായിക്കാൻ ഇമ്പമുണ്ടാകും. അധികം വൈകാതെ തുടർഭാഗം തരിക.
    ആശംസകൾ…

    1. Thank you for you suggession bro.ഞാൻ മനസ്സിൽ വരുന്ന ആശയം അതേപോലെ എടുത്തിടുന്നതുകൊണ്ടാണ് സ്പീഡ് വരുന്നതെന്ന് തോന്നുന്നു.അടുത്ത ഭാഗം മാക്സിമം പരിഹരിക്കാൻ ശ്രമിക്കാം

  9. Bro,
    kollam.nannaittundu.

    1. Thank you bro

  10. Adipoli
    Waiting 4 next part…
    .
    ???

    1. Thank you bro

    1. Thank you bro

Comments are closed.