ആദിഗൗരി [VECTOR] 322

Views : 53412

എന്റെ അടുത്ത് ഞാൻ……അല്ല എന്നെ കെട്ടാൻ പോകുന്ന ആൾ ഇരിക്കുന്നുണ്ട് എനിക്കെന്തോ നോക്കാനുള്ള ത്രാണി ഉണ്ടായില്ല.

 

എല്ലാ ച്ടങ്ങുകളും അതിന്റെതായ രീതിയിൽ നടന്നു. അയാള് എന്റെ കഴുത്തിൽ കുരുക്കിട്ട് സിന്ദൂരം ചാർത്തി.

 

എല്ലാരും വന്ന് ഫോട്ടോ ഒക്കെ എടുത്തു. സദ്യ കഴിഞ്ഞ് പോകാൻ നേരം അമ്മ എന്നെ കെട്ടി പിടിച്ച് കരഞ്ഞു. 

 

ഞാൻ ആരെയും നോക്കിയുമില്ല കരഞ്ഞുമില്ല ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ നടക്കുമ്പോൾ നമ്മൾ മരവിച്ചുപോകും.

 

എന്നാൽ കാർ വീട് വിട്ട് ഇറങ്ങിയതും ഞാൻ പൊട്ടി കരഞ്ഞു….ഒരുപാട് നേരം അങ്ങനെ കരഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ ആദി എന്റെ ഭർത്താവ് എന്ന് പറയുന്ന ആൾ എനിക്ക് നേരെ ടിഷ്യൂ നീട്ടി. ഞാൻ വാങ്ങിച്ചില്ല.

 

*******************************************

 

ആദിയുടെ അമ്മ എന്നെ നിലവിളക്ക് തന്ന് കൈപിടിച്ച് അകത്തേക്ക് ക്ഷണിച്ചു.

 

എല്ലാ പെൺകുട്ടികൾക്കും ഉളളത് പോലെ എനിക്കും ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. 

 

ഇഷ്ട്ടപെട്ട ചെക്കന്റെ കൈപിടിച്ച് വീട്ടുകാരുടെ സമ്മതത്തോടെ വലതുകാൽ വച്ച് ഒരുപാട് പ്രാർത്ഥനകളോടെയുള്ള ഗ്രഹപ്രവേശനം. 

എന്റെ കാര്യത്തിൽ ഇതൊന്നും നടന്നില്ല. ഇഷ്ട്ടപെട്ട ചേക്കനില്ല, പ്രാർത്ഥനകൾ ഇല്ല,എന്തിന് പരിചയമുള്ള ഒരാള് പോലും കൂടെ ഇല്ല😐😐😐.

 

****

അയ്യോ ആദിയെ പരിചയപെട്ടില്ലല്ലോ… ആദി എന്ന ആദിത്യൻ വസുന്തരയുടെയും ശേഖരന്റെയും ഏകമകൻ. എംബിഎ കഴിഞ്ഞ് കുറച്ച് business ഒക്ക നടത്തുകയാണ്.

****

 

ഉച്ചക്ക് ശേഷമുള്ള റിസപ്ഷൻ ഒഴിവാക്കി. അതെന്തായാലും നന്നായി അല്ലെങ്കിൽ മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് മടുതെനെ….

 

എന്റെ ദേവീ…..ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നോട് ഇങ്ങനെ. സ്വപ്നത്തില് പോലും വിചാരിക്കാത്ത സംഭവങ്ങൾ ഒക്കേയല്ലെ നടക്കുന്നത്.

Recent Stories

The Author

VECTOR

66 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    Kollam ❤️

  2. ❤️❤️❤️❤️💗💗💗💗

  3. ❤️❤️

  4. പാലാക്കാരൻ

    ആ ആത്മഗതം പൊളിച്ചു

  5. അടിപൊളി ബ്രോ 💕

    1. ഇന്ന് അയക്കും നാളെ കിട്ടുമായിരിക്കും

  6. Next part എന്ന് വരും bro🤔😊😊

    1. ഇന്ന് അയക്കും….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com