വിട്ടേക്കല്ലെ
ഗൗരി: കയറൂരി വിടാൻ ഞാനെന്താ പശുവോ മറ്റോ ആണോ….
രാധ: നിന്റെ ഇൗ ലൈസൻസ് ഇല്ലാത്ത നാവ് കാണുമ്പോൾ പേടിയാണ് ഒന്നുല്ലേൽ നാളെ വേരോരുത്തന്റെ വീട്ടിൽ കേറി ചെല്ലെണ്ടതല്ലെ.
ഗൗരി: ഓ… പാരായണം തുടങ്ങി ഇനി പരമ സുഖം.
രാധ: നീ ഒക്കെ ആ രമ്യയെ കണ്ട് പഠിക്ക്. അവളെ പോലെ ഒരു കൊച്ച് ഇൗ നാട്ടിൽ ഉണ്ടാകില്ല അത്രക് നല്ല സ്വഭാവമാ. പറഞ്ഞിട്ടെന്താ നിന്റെ അതെ പ്രായമാ അവൾക്കും,
ഇന്നൂടെ കഴിഞ്ഞാൽ കല്യാണം ആയി. വീട്ടുകാരെ അനുസരിക്കുന്ന പിള്ളേർ അങ്ങനെയാ അല്ലാതെ ദേ ഇൗ കുരിപ്പിന്റെ പോലെയല്ല.
രമ്യ രമ്യ രമ്യ ഓർമ്മ വച്ച കാലം മുതൽ കേൾക്കുന്ന പേരാ ഇൗ രമ്യ. രമ്യ ഇങ്ങനെയാണ് അങ്ങനെയാണ്. എനിക്കിത് കേൾക്കുമ്പോൾഒക്കെ കലി കയറും.
കക്ഷി എന്റെ അമ്മായിയുടെ മോൾ ആണ്. വീടിനടുത്ത് തന്നെയാ താമസം. ചെറുപ്പം മുതലേ അവള് എനിക്ക് ഒരു പാരയാണ്.
പഠനം,ഡാൻസ്, പാട്ട് അങ്ങനെ എല്ലായിടത്തും അവള് തന്നെയാണ് മുൻപന്തിയിൽ. പക്ഷേ സ്പോർട്സ് അത് എന്റെ മാത്രം കുത്തകയാണ്.
അമ്മായിയാണേൽ മോളേ പൊക്കാൻ പറ്റുന്നിടത്തെല്ലാം പൊക്കും. ഇത്രേം കാര്യം മതിയല്ലോ അവള് എന്റെ ശത്രു ആയി മാറാൻ.
ആദ്യമായിട്ട് ഞാൻ ഒന്ന് മുന്നിൽ എത്തിയതായിരുന്നു ജോലി കിട്ടിയിട്ട്.
പക്ഷേ അവിടെ അമ്മായി കേറി വന്നു ഇൗ കമ്പനി അത്ര നല്ലതല്ലെന്ന്…….രമ്യക്ക് അവിടെ കിട്ടിയതാണ്ത്രെ അതും മാനേജർ ആയിട്ട്.
Kollam ❤️
❤️❤️❤️❤️????
❤️❤️
ആ ആത്മഗതം പൊളിച്ചു
Thanks
അടിപൊളി ബ്രോ ?
Thanks bro
Nxt part enna
ഇന്ന് അയക്കും നാളെ കിട്ടുമായിരിക്കും
Next part എന്ന് വരും bro???
ഇന്ന് അയക്കും….