ചെ …… സാരീ മാറ്റണ്ടായിരുന്നൂ…..ആകെ നാണകെടായി….
ഞാൻ ആദിയെ കുറെ വെയിറ്റ് ചെയ്തു. വരുന്ന ലക്ഷണമൊന്നും ഇല്ല അതോണ്ട് തന്നെ ഞാൻ കട്ടിലിൽ കേറി കിടന്നു.
ഇടക്കെപ്പോഴോ ദാഹം വന്ന് എണീച്ചപ്പോളാണ് കണ്ടത് ആദി സോഫയിൽ കിടന്നുറങ്ങുന്നു. ഹൊ സമാധാനം……എനിക്ക് കട്ടിലിൽ ഒറ്റക്ക് കിടക്കാനാണിഷ്ടം.
ഞാൻ ആണേൽ ഒതുങ്ങി കിടക്കില്ലാ.വട്ടം ചുറ്റി കളിച്ചൊണ്ടിരിക്കും ഏതായാലും അവൻ അവിടെ കിടന്നത് നന്നായി…അല്ലേൽ ചിലപ്പോ ചവിട്ടു കിട്ടിയേനെ…..??.
വെള്ളം കുടിച്ചിട്ട് ഞാൻ ഒന്നുടെ ആദിയേ നോക്കി കുറച്ച് ലുക്ക് ഒക്കെയുണ്ട് ഇങ്ങനെ കാണുമ്പോൾ ഒത്തിരി ക്യൂട്ട് ആയിരിക്കുന്നു. പക്ഷേ നല്ല താന്തോന്നി ആണുന്നാ ഹേമേച്ചി പറഞ്ഞത്.
ഹേമേച്ചി ആദിയുടെ വല്യച്ഛന്റെ മോന്റെ ഭാര്യയാണ് വളരെ നല്ല കാരക്ടർ ആണ്. വല്യച്ഛന്റെ മറ്റു 2 പെൺകുട്ടികളും നല്ലവർ തന്നെയാ ഇത്രേം നേരം കൊണ്ട് ഞാനുമായി നല്ല കമ്പനിയായി …
എന്തൊക്കെയോ ആലോചിച്ച് ഉറങ്ങി പോയീ രാവിലെ നേരത്തെ തന്നെ എഴുനേറ്റു ആദി റൂമിൽ ഇല്ലായിരുന്നു. ഞാൻ ഒരു കുളിയോക്കെ പാസ്സ് ആക്കി നേരെ അടുക്കളയിലോട്ട് വിട്ടു.
ശശിയല്ല……….നല്ല അസ്സൽ സോമനായീന്ന് പറഞ്ഞാൽ മതിയല്ലോ.
സമയം 5.30 ആയിട്ടുള്ളൂ ആരും തന്നെ ഉണർന്നിട്ടില്ല. ഞാൻ ആകെ ചമ്മിപോയി….രാവിലെ തന്നെ എണീറ്റ് എല്ലാരേം ഇമ്പ്രസ് ചെയ്യിക്കാം എന്ന് കരുതി എന്നിട്ടെന്തായി ഇവിടെ ഓരാൾ പോലും ഇല്ല.
Kollam ❤️
❤️❤️❤️❤️????
❤️❤️
ആ ആത്മഗതം പൊളിച്ചു
Thanks
അടിപൊളി ബ്രോ ?
Thanks bro
Nxt part enna
ഇന്ന് അയക്കും നാളെ കിട്ടുമായിരിക്കും
Next part എന്ന് വരും bro???
ഇന്ന് അയക്കും….