ആദിഗൗരി [VECTOR] 322

“ശരി അമ്മെ…”

 

“അമ്മാളുവും അമ്മിണിയും ഹേമയും ഇപ്പൊൾ വരും”

 

അമ്മയുമായി സംസാരിക്കുമ്പോൾ അവിടേക്ക് ആദിയുടെ വല്യച്ഛന്റെ മക്കൾ വന്ന് എന്നെ കൂട്ടികൊണ്ടുപോയി…

 

“ചേച്ചി ഇതെന്താ ആ പെണ്ണിന് വാങ്ങിയത് ഇട്ടെക്കനെ ഇത് വേണ്ട ഞാനും എന്റെ ഏട്ടനും കൂടി പോയി ഒന്ന് രണ്ട് ഡ്രസ്സ് വാങ്ങിയിട്ടുണ്ട് ഇത് ഇട്ടാൽ മതി” അവരിൽ ഒരാളാണ് ഇൗ പറഞ്ഞത്.

എനിക്ക് അത് ഇഷ്ടമായി. പക്ഷേ അവർ കൊണ്ട് വന്നത് ഇഷ്ടപെട്ടില്ല.

 

സാരീ ആണ് സെറ്റ് സാരീ….എനിക്കത് ഒക്കെ ഉടുത്ത് തന്ന് മുല്ലപ്പൂ ചൂടിച്ച് ഒരു മാല ഇട്ടു തന്നു. എന്നെ റൂമിലേക്ക് ആക്കാനും മറന്നില്ല. 

 

ഞാൻ അവിടെ എത്തിയതും റൂം അടച്ച് ഡ്രസ്സ് മാറി അവർ വാങ്ങിയതിലെ ഒന്ന് മാറ്റി ഇട്ടു.

 

അപ്പോഴേക്കും ആരോ ഡോറിൽ മുട്ടുന്ന ശബ്ദം കേട്ട് പോയി തുറന്നു ആദിയായിരുന്നൂ. കണ്ടപ്പൊഴേക്കും എന്നെ മിഴിച്ച് നോക്കാണ് പിന്നെ ഒരു ചിരിയും. ചിരിച്ചിട്ട് ബാത്റൂമിലേക്ക് നടന്നു.

 

ഇയാലെന്താ കണ്ണും മിഴിച്ച് നിൽക്കുന്നേ…..ഹും ദേ ഇപ്പൊ ചിരിയും…. ഇയാൾക്ക് ഇനി വട്ടയതാണോ…..അല്ല പറയാൻ പറ്റില്ല……രമ്യ അമ്മാതിരി മുട്ടൻ പണിയല്ലെ കൊടുത്തേ….എന്തിനാ ഇയാളുടെ കാര്യം പറയുന്നേ…..അവള് എനിക്കും തന്നല്ലോ…….നല്ല എട്ടിന്റെ പണി?????.

 

കഴുത്ത് വേദന കൊണ്ട് ആഭരണങ്ങൾ അഴിച്ചുവക്കാനായി കണ്ണാടിയുടെ മുന്നിൽ എത്തിയതും ഞാൻ ഞെട്ടി.

 

” അയ്യേ ഇതെന്ത് കൊലമാ….പാന്റും ഷർട്ടും ഇട്ടു മുല്ലപ്പൂ വച്ച് മുടി മുടഞ്ഞിട്ട്‌ ആഭരങ്ങൾ ഇട്ടിരിക്കുന്നു….വെറുതെയല്ല ആദി ചിരിച്ചത്.”

66 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    Kollam ❤️

  2. ❤️❤️❤️❤️????

  3. ❤️❤️

  4. പാലാക്കാരൻ

    ആ ആത്മഗതം പൊളിച്ചു

  5. അടിപൊളി ബ്രോ ?

    1. ഇന്ന് അയക്കും നാളെ കിട്ടുമായിരിക്കും

  6. Next part എന്ന് വരും bro???

    1. ഇന്ന് അയക്കും….

Comments are closed.