പിന്നെ ഗൗരി രമ്യയുടെ അനിയത്തി അല്ല ചേച്ചി ആണ്. അപ്പോ പിന്നെ ആ പ്രശ്നം കഴിഞ്ഞല്ലോ ….”
” അല്ലാ….ഞാൻ പറഞ്ഞെന്നെ ഉള്ളൂ…..അവിടെ തിരക്കും എന്നാ ഞാൻ ചെല്ലട്ടെ…”
“ആ സന്തോഷം”
ആ ചേച്ചിയുടെ വാക്കുകൾ എന്നെ ഒരുപാട് സങ്കടപ്പെടുത്തി…..പക്ഷേ എന്റെ അമ്മായിയമ്മ ഉണ്ടല്ലോ നല്ല ചുട്ട മറുപടി കൊടുത്ത് വിട്ടപ്പോൾ സന്തോഷമായി…….
ഇത് നാണി ചേച്ചിയുടെ ഡ്യൂപ്പ് ആണ്. മറ്റുള്ളവരെ വേദനിപ്പിക്കാൻ മാത്രം വാ തുറക്കുന്നവർ.
” ആ മോള് വന്നോ…..ഹലോ…ഇതെന്ത് ആലോചിച്ച് നിക്കുവാ…”
” ഒന്നുമില്ല ചേച്ചി….അയ്യോ സോറി”
” ഞാൻ നിന്റെ അമ്മ ആണ് ട്ടോ സ്വന്തം അമ്മ തന്നെ ആണ്”
” Ok അമ്മെ…”
“ശാന്ത ചേച്ചി പറഞ്ഞത് കെട്ടൂലെ…. അത് ഒരു പരദൂഷണം പാർട്ടി ആണ്. അമ്മ പറഞ്ഞുവിട്ടില്ലെ സങ്കടം ഒന്നും വേണ്ടാട്ടോ”
“മ്മ്”
“മോൾ നല്ല വായാടി ആണുന്നാലോ അവിടെ എല്ലാവരും പറഞ്ഞെ…..എന്നിട്ടെന്താ അമ്മോട് ഒന്നും മിണ്ടാതെ നിൽക്കുന്നേ….”
” അത് ഞാൻ…..”
“എനിക്ക് കുട്ടിയെ പഴെ കാന്താരി ആയിട്ട് വേണംട്ടോ…..എല്ലാം പയ്യെ പയ്യെ ശരിയാകും”
അമ്മ അത് പറഞ്ഞപ്പോൾ എനിക്ക് ഒത്തിരി സന്തോഷം ആയി. ആരെങ്കിലും എന്റെ മനസ്സ് കാണുന്നുണ്ടല്ലോ……
“പിന്നെ മോളേ…..ഇൗ ഡ്രസ്സ് കുട്ടി ഇടണ്ടാ….. ഇത് രമ്യക്ക് വേണ്ടി വാങ്ങിയതാണ്. മോൾക് മോളുടെതായത് മാത്രം മതി.”
Kollam ❤️
❤️❤️❤️❤️????
❤️❤️
ആ ആത്മഗതം പൊളിച്ചു
Thanks
അടിപൊളി ബ്രോ ?
Thanks bro
Nxt part enna
ഇന്ന് അയക്കും നാളെ കിട്ടുമായിരിക്കും
Next part എന്ന് വരും bro???
ഇന്ന് അയക്കും….