ആതിര 4 [ആദിത്യൻ] 128

Views : 10241

ക്ലാസ് കഴിഞ്ഞാൽ ഞങ്ങള്ക്ക് ഒരേർപ്പാടുണ്ട് വീട്ടിൽ പോവില്ല.. മെയിൻ ഗേറ്റിന്റെ അവിടെ നിന്ന് കുറെ വള വളാ പറഞ്ഞോണ്ടിരിക്കും,, അത് കഴിഞ്ഞു ഗ്രൗണ്ടിൽ ഫുട്ബോൾ കളി ഒക്കെ കഴിഞ്ഞു ഞാൻ അടക്കമുള്ള ടീം വീടെത്തുമ്പോ സന്ധ്യയാവും

സംഭവം അതൊക്കെ ആസ്വദിച്ചിരുന്നവൻ തന്നെയാണ് ഞാനും,,പക്ഷെ ഇന്നത്തെ ഇവന്മാരുടെ ഈ ഇവിടെ നിന്നുള്ള സംസാരം എനിക്കോട്ടും പിടിക്കുന്നില്ല,,, അല്ല എങ്ങനെ പിടിക്കും അവളോട് സംസാരിക്കുന്നത് പ്രശ്നം ഇല്ല പക്ഷെ എന്റെ ഇഷ്ടം പറയുമ്പോൾ ഈ പുല്ലന്മാർ ഉണ്ടാവുന്നത് എനിക്ക് തന്നെ പണിയാണ്,, കാരണം അവന്മാരുടെ മനസ്സിൽ എന്റെ ആദ്യ പ്രണയം വർഷയാണല്ലോ.. ഇപ്പൊ വീണ്ടും ഒരു പ്രണയം എന്നൊക്കെ പറയുമ്പോൾ അവമാരും കരുതില്ലേ ഇവന് ഇതുതന്നെയാണോ പണിയെന്നു 😁അതുമല്ല ഒരു നോ കേട്ടാൽ വീണ്ടും നാറി നാണം കെടാൻ വയ്യ

 

ആവിശ്യത്തിന് ഒറ്റ പ്രൊപോസൽ സീൻ പോലും ഓർമ്മ കിട്ടുന്നില്ല,, പിന്നെ ആലോചിച്ചാൽ ഓർമ്മ വരുന്നത് നമ്മുടെ സൂര്യ അഭിനയിച്ച തമിഴ് പടത്തിലേ പ്രൊപോസൽ സീൻ ആണ്.. ഏത്?.. അതു തന്നെ

ഹയ് മാലിനി ഐഎം കൃഷ്ണ ❤

ആഹാ കൊള്ളാം ഇത് തന്നെ വച്ചു കാച്ചം

ഹായ് ആദി ഐഎം വിഷ്ണു എനിക്കിത് പറഞ്ഞെ ഒക്കു നീ അത്രയും മൊഞ്ചത്തിയാ 😍ആൻഡ്.. ആൻഡ്.. ഓഹ് കോപ്പ് മറന്നു,,ഹ്മ്മ് ആൻഡ് വേണ്ട പകരം.. I love u ❤❤

 

ഉഫ് ആലോചിച്ചപ്പോ മനസ്സിൽ ആ ബാഗ്രൗണ്ട് സോങ് കൂടെ ആയപ്പോൾ ഇജ്ജാതി ഫീൽ 😍

അങ്ങനെ ഇതൊക്കെ ആലോചിച്ചു നിൽകുമ്പോൾ ആണ് അവളും നിവേയും ഞങ്ങളുടെ നേരെ വരുന്നത് കണ്ടത്,, എന്നെ കണ്ടിട്ട് അവളുടെ മുഖത്ത് ചെറിയ ചിരിയൊക്കെയുണ്ട്,,, നേരെ ഞങ്ങളുടെ അടുത്തേക്ക് വന്നു അവന്മാരോട് അവളുമാർ സംസാരിക്കാൻ തുടങ്ങി

 

സാധാരണ ഈ സിനിമയിലൊക്കെ നായകൻ നോക്കുമ്പോൾ നായിക നോട്ടം മാറ്റാറുണ്ട് പക്ഷെ ഇവിടെ സംഭവിക്കുന്നത് മറ്റൊന്നാണ്,,, അവള് എന്നെ നോക്കുമ്പോഴൊക്കെ ഞാൻ നോട്ടമ്മാറ്റും അത് കണ്ടിട്ട് പൊട്ടിവരുന്ന ചിരി എങ്ങനെയൊക്കെയോ അവൾ അടക്കിപിടിച്ചു

Recent Stories

The Author

ആദിത്യൻ

20 Comments

    1. ആദിത്യൻ

      ❤❤🙂🙂

  1. ആദിത്യൻ ❤❤❤

    എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരം. പ്രതേകിച്ചു ഒന്നും പറയാൻ ഇല്ല.മുൻപത്തെതിനെ അപേക്ഷിച്ചു… അക്ഷര പിശകുകളും സ്പീടും കൺട്രോളിൽ വന്നിട്ടുണ്ട്.ആകെ തോന്നിയ പോരായ്മകൾ ഈ പാർട്ടുകൾ തമ്മിൽ ഉള്ള ഗ്യാപ്പും പേജിൽ ഉള്ള കുറവും മാത്രം ആണ്.അതിന്റെ കാരണം ഒരു ഊഹം ഉള്ളതുകൊണ്ട് ഒരു പോരായ്മ ആയി പറയുന്നില്ല.

    സ്നേഹം മാത്രം 💞💞💞

    -കുട്ടിമാമൻ

    1. ആദിത്യൻ

      @Menon kutty bro

      ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ സന്തോഷം ആണ്
      എപ്പോഴും കുറവുകൾ ചൂണ്ടിക്കാട്ടനും തെറ്റുകുറ്റങ്ങൾ പറഞ്ഞുതരാനും താങ്കൾ മനസ്സ് കാണിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും ഇമ്പ്രൂവ് ചെയ്യാൻ എനിക്ക് സാധിച്ചത്
      അത് നന്നായി എന്ന് പറഞ്ഞതാണ് എനിക്ക് ഏറ്റവും സന്തോഷം തോന്നുന്ന ഒന്ന്

      കൂടുതൽ പേജ് എഴുതാൻ ശ്രെമിക്കുന്നുണ്ട് എങ്കിലും സാധിക്കുന്നില്ല

      അടുത്ത ഭാഗത്തിൽ താങ്കൾ ചൂണ്ടികാട്ടിയ ഈ രണ്ട് കാര്യങ്ങൾ കൂടെ പരിഗണിച്ചു കുറവ് നികത്താൻ ഞാൻ ശ്രെമിക്കും ❤❤

      വിലപ്പെട്ട അഭിപ്രായത്തിന് നന്ദി ❤❤

      തിരിച്ചും സ്നേഹം ❤

  2. വായിക്കാം ❤️

    1. ആദിത്യൻ

      😊അഭിപ്രായത്തിനായി കാത്തിരിക്കുന്നു ❤❤

  3. യാദൃച്ഛിക്കം ആയിരിക്കാം എവിടെയോ എന്റെ ജീവിതവുമായി ഒരു സാമ്യം. നല്ല രീതിയിൽ ആസ്വതിച്ചു വായിക്കാൻ പറ്റുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ആദിത്യൻ

      എല്ലാരുടെയും ജീവിതത്തിൽ ഒരിക്കെലെങ്കിലും ഇതുപോലെയൊക്കെ അനുഭവങ്ങൾ ഉണ്ടായിരുന്നിരിക്കാം
      റിലേറ്റബിൾ ആവും ഉറപ്പായും

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ
      അടുത്ത ഭാഗം അധികം വൈകില്ല ❤❤

      സ്നേഹം ബ്രോ ❤❤

  4. ആദിത്യൻ

    ഈ ഭഗവും നന്നായിട്ടുണ്ട്. പ്രൊപോസൽ സീൻ ഓക്കേ അടിപൊളി ആയി.//“”അതെന്താ ഫ്രിണ്ടിനെ പ്രേമിച്ചുടെ 😂// അത് എനിക്ക് പറ്റി, അണ്ണാക്കിൽ കൊടുക്കുക എന്നൊക്കെ പറയുന്ന പോലെ ആയി അത് 😂.

    നല്ല കഥ ആണ്, ഇങ്ങനെ വൈകുമ്പോൾ മുൻപത്തെ പാർട്ട്‌ ഓടിച്ചു വായിക്കണ്ട അവസ്ഥ ആണ്, അത് വായിക്കാൻ ഉള്ള മൂഡ് ഇല്ലാതാകും,അടുത്ത ഭാഗം അതികം വൈകാതെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കുക.

    സ്നേഹത്തോടെ
    ZAYED ❤️

    1. അത് പറ്റില്ല എന്നാണ് എന്റെ വിനീത മായ അഭിപ്രായം…

      ഫ്രണ്ട് എന്നും ഫ്രണ്ട് തന്നെ ആയിരിക്കണം എന്ന് വാശി പിടിക്കുന്ന ഒരു കൂട്ടുകാരൻ ഉണ്ട് എനിക്ക് 😂😂😂

      1. ആദിത്യൻ

        നല്ലൊരു സുഹൃത്തിനു നല്ലൊരു ജീവിത പങ്കാളിയകാനും സാധിച്ചേക്കും.. ഇല്ലേ??

    2. ആദിത്യൻ

      പെൻപിള്ളേരുടെ സ്ഥിരം ഡയലോഗ് അല്ലെ 😂അന്ന് തൊട്ടുള്ള സംശയം ആണത്

      ഇനിമുതൽ അധികം വൈകാതെ തുടർ ഭാഗങ്ങൾ ഇടാൻ കഴിയും എന്നാണ് എന്റെ നിഗമനം

      തിരിച്ചും സ്നേഹം ബ്രോ 😍😍😍😍

  5. Marannirikyaayrnnu…. orthedkaan veendum aadym thott vayichu…. nhanadakkam purakott poyi 5th muthal plus two vare ethi nhn…. orupadu ormakal …. one word enth parayanamnn ariyilla…. but ente manasine vallaand aakarshich pidich kulikki munpottum pinpottum odicha kadhayaanu…. so cool brother keep going….❤✌

    1. ആദിത്യൻ

      😍😍😍😍
      ഒത്തിരി വൈകിയതിന് ക്ഷമ ചോദിക്കുന്നു,, തിരക്കുകൾ ആയിരുന്നു
      താങ്കൾക് ഇത്രയും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം തോന്നുന്നു ❤❤

      തുടർന്നും സപ്പോർട്ട് ഉണ്ടാവും എന്ന് കരുതുന്നു

      സ്നേഹം ബ്രോ ❤

  6. Continue Aliya varshade val alle athira avl thanr kett aliya matabl thamsha parnja pole avate mathi bro asif ivleyym set akk

    1. ആദിത്യൻ

      ❤❤❤
      ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ സന്തോഷം
      എല്ലാം നമുക്ക് നോക്കന്നെ
      ആസിഫ്?? മനസ്സിലായില്ല

      എന്തായാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ ❤❤

  7. ബ്രോ. നല്ല രസമുണ്ട് വായിച്ചിരിക്കാൻ.. ഒരു പാട് കാലം പിറകിലേക് പോയ പോലെ… ഒരാളെ ഇഷ്ടം തോന്നുക അവളോട് അത് പറയാൻ കഴിയാതെ ഇരിക്കുക.. പിന്നെ അവളെ വളക്കാൻ ആയി അവളുടെ ഫ്രണ്ടിന്റെ സിമ്പതി പിടിച്ചു പറ്റുക… ഇതൊക്കെ ഒരു ഓർമ്മകൾ തന്നെ ആണ്..പഴയ 8 ക്ലാസും 9 10 എല്ലാം ഓർമ്മ വരുന്നുണ്ട…

    നല്ല എഴുതാണ്.. ബ്രോ.. പക്ഷെ ഇത്രയും ഡിലെ.. അത് മാത്രം ഒന്ന് ശ്രെദ്ധിക്കുക..

    കുറച്ചു കൂടെ വേഗത്തിൽ അയച്ചാൽ നമുക്ക് ഒരു ഇമ്പാക്ട് ഉണ്ടാക്കാം അല്ലേൽ കഥ ഇടുവാൻ ഒരു ഡെറ്റോ ഒരു ദിവസമോ കണ്ടു പിടിച്ചാലും മതി..

    ഇഷ്ടം.. കഥ യെ യും കഥ എഴുതിയ ആളെയും ഒരു പാട് ഇഷ്ടം ❤❤❤❤

    1. ആദിത്യൻ

      @നൗഫു ബ്രോ

      താങ്കളെ പോലെ മികച്ചൊരു എഴുത്തുകാരൻ എന്റെ കഥ വായിച്ചു ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം സന്തോഷം തരുന്ന ഒന്നാണ്❤❤❤

      അത് വായിച്ചു ഇത്രയും വലിയൊരു കമെന്റ് തരുക കൂടി ചെയ്തപ്പോൾ 😍😍❤❤❤

      കുറച്ചു തിരക്കുകൾ പിന്നെ എഴുതാനുള്ള താല്പര്യ്ക്കുറവ് ഇതൊക്കെയാണ് പ്രശ്നം,, എങ്കിലും ഇനിമുതൽ അധികം വൈകാതെ തുടർ ഭാഗങ്ങൾ തരാൻ സാധിക്കും എന്ന് കരുതുന്നു

      തിരിച്ചും ഇഷ്ടം ❤സ്നേഹം ❤❤

    1. ആദിത്യൻ

      ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com