ആതിര 4 [ആദിത്യൻ] 128

Views : 10241

അത്ര നേരം ഇതൊക്കെ നോക്കിനിന്ന ആസിഫ് എന്റെ ദേഹത്തു പുള്ളി കൈവച്ചപ്പോ കേറി ഇടപെട്ടു കൈവിടുവിക്കാൻ ശ്രെമിച്ചു അതിനിടയ്ക് വേണ്ടെട്ടാ,,പ്ലീസ് ഏട്ടാ എന്നൊക്കെ അവൻ പറയുന്നുണ്ട്

അവന്റെ കെഞ്ചിയുള്ള സംസാരം കേട്ടു പിടിവിട്ടു,, നോട്ടം കൊണ്ട് എനിക്ക് വീണ്ടും ഒരു വാർണിങ് തന്നു അവൻ പോയി

തിരിച്ചു വീട്ടിലേക്ക് പോകുമ്പോൾ ആസിഫ് എന്നെയെന്തെക്കൊയോ പറഞ്ഞു ആശ്വസിപ്പിക്കാൻ ശ്രെമിച്ചു,, പക്ഷെ അതൊന്നും ഞാൻ കേട്ടില്ല നാണക്കേട് തോന്നി,എന്റെ ദേഹത്തു ഒരുത്തൻ കൈവച്ചു,, അവസാനമായി ഒരുത്തൻ എന്റെ ദേഹത്തു കൈവച്ചത് കഴിഞ്ഞ വർഷം പഠിക്കുമ്പോഴാണ് അതിന് ശേഷം ഒരുത്തനും ധൈര്യം വന്നിട്ടില്ല,,വച്ചവന്റെ തല ഞാൻ ചുമരിനോട് കൂട്ടിയടിച്ചു പിള്ളേര് തമ്മിലെ വഴക്ക് ഷർട്ടിൽ കുത്തിപ്പിടിക്കലും ഉന്തലും തള്ളലും മാത്രം കണ്ടിട്ടുള്ള പിള്ളേർക്ക് അതു പുതിയ കാഴ്ചയല്ലേ.. ദേഷ്യം വന്നാൽ ഞാൻ എങ്ങനെ പ്രീതികരിക്കും എന്നറിയാത്തോണ്ട് ആരും അതിന് ശേഷം കാര്യമായ ഒരു വഴക്കിനു വന്നിട്ടില്ല ഞാൻ പോയിട്ടുമില്ല,,തമാശയ്ക്കുള്ള ഉന്തലും തള്ളലും ഒഴിച്ച്,, അങ്ങനെയുള്ള എന്റെ ദേഹത്തു ഒരുത്തൻ കൈവച്ചിട്ടുപോയി അതെന്റെ ഈഗോയെ ആണ് തോട്ടത്,, പക്ഷെ പറഞ്ഞിട്ട് കാര്യമില്ല അവൻ എന്നേക്കാൾ ശക്തനാണ് പിന്നെ കാര്യം ഇതുമാണ് പുറത്തു അറിഞ്ഞാൽ അവളുടെ അവസ്ഥ

പേടി തോന്നി ഇപ്പ്രാവശ്യം അവളെ മാത്രം ആലോചിച്ചു അല്ല എന്റെയും അവസ്ഥ ആലോചിച്ചാണ്…അച്ഛൻ അറിഞ്ഞാൽ?? സ്കൂളിൽ വില്ലാളി വീരൻ ആയാലും അച്ഛന് ഞാൻ കുഞ്ഞാവയല്ലേ എടുത്തു ഉടുത്തു കളയും എന്നെ

അന്ന് വീട്ടിൽ എത്തിയ ശേഷം പുറത്തുപോയ അച്ഛൻ തിരിച്ചു വന്നത് കണ്ടു പേടിച്ചു വിറച്ചു ഞാൻ നോക്കിയിരുന്നു,, അച്ഛൻ വല്ലോം അറിഞ്ഞോ? കുഴി വെട്ടേണ്ടി വരുമോ എന്നൊക്കെ ആയിരുന്നു എന്റെ ചിന്ത മുഴുവൻ

ഫോണിൽ ഞാൻ അന്ന് നോക്കിയില്ല ആസിഫിന്റെ മെസ്സേജ് ഉറപ്പായും കാണും ആ നാണക്കേട് മറക്കാൻ പറ്റുന്നില്ല,,ചിലപ്പോൾ ഉറങ്ങി എഴുന്നേറ്റൽ മാറിയേക്കും

രാത്രി ഭക്ഷണവും കഴിച്ചു ഞാൻ കേറി കിടന്നു,, ടീവി കാണാൻ ഒന്നും നിന്നില്ല,, അല്ല ലൈഫ് തേഞ്ഞൊട്ടി നിക്കുമ്പോ എന്ത് ടീവി എന്ത് മൊബൈൽ

നാളെയാവാൻ വേണ്ടി കൊതിച്ചു ഞാൻ ഉറങ്ങി,, അവളെ കാണാൻ അല്ലാതെ ഒരു ദിവസം കൊണ്ട് സ്കൂളിനോട്‌ സ്നേഹം വന്നതല്ല 😁😁

പക്ഷെ ഞാൻ അറിഞ്ഞില്ല,, ഇപ്പൊയുള്ള നാണം കെടൽ ഒന്നും ഒന്നുമല്ല മോനെ,, ഇനിയാണ് കെടാൻ പോവുന്നത് എന്ന്

 

 

 

 

 

Recent Stories

The Author

ആദിത്യൻ

20 Comments

    1. ആദിത്യൻ

      ❤❤🙂🙂

  1. ആദിത്യൻ ❤❤❤

    എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരം. പ്രതേകിച്ചു ഒന്നും പറയാൻ ഇല്ല.മുൻപത്തെതിനെ അപേക്ഷിച്ചു… അക്ഷര പിശകുകളും സ്പീടും കൺട്രോളിൽ വന്നിട്ടുണ്ട്.ആകെ തോന്നിയ പോരായ്മകൾ ഈ പാർട്ടുകൾ തമ്മിൽ ഉള്ള ഗ്യാപ്പും പേജിൽ ഉള്ള കുറവും മാത്രം ആണ്.അതിന്റെ കാരണം ഒരു ഊഹം ഉള്ളതുകൊണ്ട് ഒരു പോരായ്മ ആയി പറയുന്നില്ല.

    സ്നേഹം മാത്രം 💞💞💞

    -കുട്ടിമാമൻ

    1. ആദിത്യൻ

      @Menon kutty bro

      ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ സന്തോഷം ആണ്
      എപ്പോഴും കുറവുകൾ ചൂണ്ടിക്കാട്ടനും തെറ്റുകുറ്റങ്ങൾ പറഞ്ഞുതരാനും താങ്കൾ മനസ്സ് കാണിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും ഇമ്പ്രൂവ് ചെയ്യാൻ എനിക്ക് സാധിച്ചത്
      അത് നന്നായി എന്ന് പറഞ്ഞതാണ് എനിക്ക് ഏറ്റവും സന്തോഷം തോന്നുന്ന ഒന്ന്

      കൂടുതൽ പേജ് എഴുതാൻ ശ്രെമിക്കുന്നുണ്ട് എങ്കിലും സാധിക്കുന്നില്ല

      അടുത്ത ഭാഗത്തിൽ താങ്കൾ ചൂണ്ടികാട്ടിയ ഈ രണ്ട് കാര്യങ്ങൾ കൂടെ പരിഗണിച്ചു കുറവ് നികത്താൻ ഞാൻ ശ്രെമിക്കും ❤❤

      വിലപ്പെട്ട അഭിപ്രായത്തിന് നന്ദി ❤❤

      തിരിച്ചും സ്നേഹം ❤

  2. വായിക്കാം ❤️

    1. ആദിത്യൻ

      😊അഭിപ്രായത്തിനായി കാത്തിരിക്കുന്നു ❤❤

  3. യാദൃച്ഛിക്കം ആയിരിക്കാം എവിടെയോ എന്റെ ജീവിതവുമായി ഒരു സാമ്യം. നല്ല രീതിയിൽ ആസ്വതിച്ചു വായിക്കാൻ പറ്റുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ആദിത്യൻ

      എല്ലാരുടെയും ജീവിതത്തിൽ ഒരിക്കെലെങ്കിലും ഇതുപോലെയൊക്കെ അനുഭവങ്ങൾ ഉണ്ടായിരുന്നിരിക്കാം
      റിലേറ്റബിൾ ആവും ഉറപ്പായും

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ
      അടുത്ത ഭാഗം അധികം വൈകില്ല ❤❤

      സ്നേഹം ബ്രോ ❤❤

  4. ആദിത്യൻ

    ഈ ഭഗവും നന്നായിട്ടുണ്ട്. പ്രൊപോസൽ സീൻ ഓക്കേ അടിപൊളി ആയി.//“”അതെന്താ ഫ്രിണ്ടിനെ പ്രേമിച്ചുടെ 😂// അത് എനിക്ക് പറ്റി, അണ്ണാക്കിൽ കൊടുക്കുക എന്നൊക്കെ പറയുന്ന പോലെ ആയി അത് 😂.

    നല്ല കഥ ആണ്, ഇങ്ങനെ വൈകുമ്പോൾ മുൻപത്തെ പാർട്ട്‌ ഓടിച്ചു വായിക്കണ്ട അവസ്ഥ ആണ്, അത് വായിക്കാൻ ഉള്ള മൂഡ് ഇല്ലാതാകും,അടുത്ത ഭാഗം അതികം വൈകാതെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കുക.

    സ്നേഹത്തോടെ
    ZAYED ❤️

    1. അത് പറ്റില്ല എന്നാണ് എന്റെ വിനീത മായ അഭിപ്രായം…

      ഫ്രണ്ട് എന്നും ഫ്രണ്ട് തന്നെ ആയിരിക്കണം എന്ന് വാശി പിടിക്കുന്ന ഒരു കൂട്ടുകാരൻ ഉണ്ട് എനിക്ക് 😂😂😂

      1. ആദിത്യൻ

        നല്ലൊരു സുഹൃത്തിനു നല്ലൊരു ജീവിത പങ്കാളിയകാനും സാധിച്ചേക്കും.. ഇല്ലേ??

    2. ആദിത്യൻ

      പെൻപിള്ളേരുടെ സ്ഥിരം ഡയലോഗ് അല്ലെ 😂അന്ന് തൊട്ടുള്ള സംശയം ആണത്

      ഇനിമുതൽ അധികം വൈകാതെ തുടർ ഭാഗങ്ങൾ ഇടാൻ കഴിയും എന്നാണ് എന്റെ നിഗമനം

      തിരിച്ചും സ്നേഹം ബ്രോ 😍😍😍😍

  5. Marannirikyaayrnnu…. orthedkaan veendum aadym thott vayichu…. nhanadakkam purakott poyi 5th muthal plus two vare ethi nhn…. orupadu ormakal …. one word enth parayanamnn ariyilla…. but ente manasine vallaand aakarshich pidich kulikki munpottum pinpottum odicha kadhayaanu…. so cool brother keep going….❤✌

    1. ആദിത്യൻ

      😍😍😍😍
      ഒത്തിരി വൈകിയതിന് ക്ഷമ ചോദിക്കുന്നു,, തിരക്കുകൾ ആയിരുന്നു
      താങ്കൾക് ഇത്രയും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം തോന്നുന്നു ❤❤

      തുടർന്നും സപ്പോർട്ട് ഉണ്ടാവും എന്ന് കരുതുന്നു

      സ്നേഹം ബ്രോ ❤

  6. Continue Aliya varshade val alle athira avl thanr kett aliya matabl thamsha parnja pole avate mathi bro asif ivleyym set akk

    1. ആദിത്യൻ

      ❤❤❤
      ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ സന്തോഷം
      എല്ലാം നമുക്ക് നോക്കന്നെ
      ആസിഫ്?? മനസ്സിലായില്ല

      എന്തായാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ ❤❤

  7. ബ്രോ. നല്ല രസമുണ്ട് വായിച്ചിരിക്കാൻ.. ഒരു പാട് കാലം പിറകിലേക് പോയ പോലെ… ഒരാളെ ഇഷ്ടം തോന്നുക അവളോട് അത് പറയാൻ കഴിയാതെ ഇരിക്കുക.. പിന്നെ അവളെ വളക്കാൻ ആയി അവളുടെ ഫ്രണ്ടിന്റെ സിമ്പതി പിടിച്ചു പറ്റുക… ഇതൊക്കെ ഒരു ഓർമ്മകൾ തന്നെ ആണ്..പഴയ 8 ക്ലാസും 9 10 എല്ലാം ഓർമ്മ വരുന്നുണ്ട…

    നല്ല എഴുതാണ്.. ബ്രോ.. പക്ഷെ ഇത്രയും ഡിലെ.. അത് മാത്രം ഒന്ന് ശ്രെദ്ധിക്കുക..

    കുറച്ചു കൂടെ വേഗത്തിൽ അയച്ചാൽ നമുക്ക് ഒരു ഇമ്പാക്ട് ഉണ്ടാക്കാം അല്ലേൽ കഥ ഇടുവാൻ ഒരു ഡെറ്റോ ഒരു ദിവസമോ കണ്ടു പിടിച്ചാലും മതി..

    ഇഷ്ടം.. കഥ യെ യും കഥ എഴുതിയ ആളെയും ഒരു പാട് ഇഷ്ടം ❤❤❤❤

    1. ആദിത്യൻ

      @നൗഫു ബ്രോ

      താങ്കളെ പോലെ മികച്ചൊരു എഴുത്തുകാരൻ എന്റെ കഥ വായിച്ചു ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം സന്തോഷം തരുന്ന ഒന്നാണ്❤❤❤

      അത് വായിച്ചു ഇത്രയും വലിയൊരു കമെന്റ് തരുക കൂടി ചെയ്തപ്പോൾ 😍😍❤❤❤

      കുറച്ചു തിരക്കുകൾ പിന്നെ എഴുതാനുള്ള താല്പര്യ്ക്കുറവ് ഇതൊക്കെയാണ് പ്രശ്നം,, എങ്കിലും ഇനിമുതൽ അധികം വൈകാതെ തുടർ ഭാഗങ്ങൾ തരാൻ സാധിക്കും എന്ന് കരുതുന്നു

      തിരിച്ചും ഇഷ്ടം ❤സ്നേഹം ❤❤

    1. ആദിത്യൻ

      ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com