ഒന്നും പറഞ്ഞില്ല. നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് ഒരു വിമാനം എയർപോർട്ടിൽ നിന്ന് ഉയർന്നു പൊങ്ങി പോയി.
“നമ്മൾ എപ്പോഴാണ് ആദ്യം കണ്ടത്.” നിന്നുപോയ സംസാരം അവൾ വീണ്ടും തുടങ്ങി
“നിന്റെ പെയിന്റിങ് എക്സിബിഷന്.”
“അന്ന് കണ്ട ചിത്രത്തിലെ പെൺകുട്ടിയെ ഓർമ്മയുണ്ടോ… പാകമല്ലാത്ത ഒരു തൊപ്പിവച്ച ?”
“ഊം.”
“എന്തെ നീ ചോദിച്ചില്ല ആ തൊപ്പി എന്തുകൊണ്ട് ഇത്ര വലുതായി പോയി എന്ന് ?”
ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.
“ആ വലിയ തൊപ്പിക്കുള്ളിൽ നിറയെ അവൾ ഒളിപ്പിച്ചു വച്ച സ്വപ്നങ്ങൾ ആണ്… ഞങ്ങൾ പെൺകുട്ടികൾ ഓർമ്മ വയ്ക്കുന്ന കാലം മുതൽ ആരും കാണാതെ ഒളിപ്പിച്ചു വയ്ക്കുന്ന കുറെ സ്വപ്നങ്ങൾ ഉണ്ട്… ചിലതൊക്കെ നടക്കും… ബാക്കിയൊക്കെയും ആരുമറിയാതെ എന്നും ഒളിച്ചുതന്നെ വച്ചിരിക്കും… കല്യാണം.. ഭർത്താവ് ,കുട്ടികൾ … അതിനപ്പുറത്തുള്ളൊരു ലോകത്തെ പറ്റി ആരും അവരെ പഠിപ്പിക്കുന്നില്ല. “
ഒന്ന് നിർത്തിയ ശേഷമാണ് അവൾ ബാക്കി പറഞ്ഞത്
“എന്റെ സ്വപ്നങ്ങൾക്കൊപ്പം നടക്കുന്ന ഒരാളാകും നീയെന്നെനിക്കറിയാം … പക്ഷെ നമ്മൾ കണ്ടുമുട്ടാൻ വൈകിപ്പോയി അർജുൻ.”
“പ്രണയം എന്നാൽ സ്വന്തമാക്കാൻ വേണ്ടി മാത്രമുള്ളതല്ലല്ലോ നിളാ.. .നമുക്ക് എന്നും സുഹൃത്തുക്കളായിരിക്കാം. “
ആകാശത്തു നിന്ന് ഒരു കൊള്ളിമീൻ പടർന്നിറങ്ങി. പിറകെ ഇടിയും. മഴ പെയ്യുമെന്നു നേരത്തെ തോന്നിയിരുന്നു.
“നമുക്ക് പോയാലോ ?”
“ഊം “
തിരിച്ചു നടന്നു. അജുവിന്റെ കാർ എടുത്തിട്ടാണ് വന്നത്. വണ്ടി എടുത്തു കുറച്ചു മുന്നോട്ട് പോയതും മഴ തുടങ്ങി.
അവളുടെ ഹോസ്റ്റലിനു മുൻപിൽ വണ്ടി നിർത്തി. ഡോർ തുറന്നു, അവൾ സൈഡിലെ വെയ്റ്റിംഗ് ഷെഡിലേക്ക് കയറിയിട്ട് ഇറങ്ങി വരാൻ പറഞ്ഞു. അവിടെ ഇരുന്നാൽ അവളുടെ ഹോസ്റ്റൽ കാണാം. മഴ തകർത്തു പെയ്യുകയാണ്. ഡോർ തുറന്നു പൂറത്തിറങ്ങുന്നതിനിടയിൽ രണ്ടുപേരും ചെറുതായി നനഞ്ഞിരുന്നു.
അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കികൊണ്ടാണ് പറഞ്ഞത്.
“എനിക്കിപ്പോൾ ജയദേവനെയും ക്ലാരെയുമാണ് ഓർമ്മ വരുന്നത്.”
“ആരാണവർ ” അവളുടെ മറുചോദ്യം ഞെട്ടിച്ചുകളഞ്ഞു. ജയദേവനെയും ക്ലാരയെയും അറിയാത്ത മലയാളിയോ? ഒറ്റ ചോദ്യത്തിൽ പിന്നീട് പറയാൻ വന്നതൊക്കെയും ഞാൻ മറന്നു പോയി.
“ഞാൻ പോകുന്നു ,” പറഞ്ഞ ശേഷം അവൾ എഴുന്നേറ്റ് രണ്ടു സ്റ്റെപ്പ് മുന്നോട്ടു വച്ചു. പിന്നെ തിരിഞ്ഞടുത്തേക്കു വന്നു. ഒരു നിമിഷം കണ്ണുകളിലേക്ക് അവൾ സൂക്ഷിച്ചു നോക്കി.
“എന്റെ കല്യാണത്തിന് നീ വരുമോ ?”
Mattoruthantte pennine swanthamakkaan agrahikapolum cheyyarth ennaanu ente orith…. pakshe suhruthinodu pranayam thonnanum chance und…. manushyararum ore pole janikunnillalo kuravukal katti enakalde manasil confusion indakarth aarum ennanu ente vere orith…. story oru thiricharivaanu namade swantha property evde thappi aayaalum kandethikonam allel ethe pole pozhel veenu chavendivarum….✌?
Bro njan love failure story adikam vayikarill…..adukondu vaykunillaa..chillapol chilla ormakal varumm athanuu…….
ഒന്ന് വായിച്ചു നോക്ക് മാഷേ
❤️❤️
Super bro
✍️✍️??
കൊള്ളാം ❤️
“പ്രണയം എന്നാൽ സ്വന്തമാക്കാൻ വേണ്ടി മാത്രമുള്ളതല്ലല്ലോ”
ഏറെ ഇഷ്ടപ്പെട്ട വരികള്‍
കുറവുകള്‍ പറയാന്‍ ഒന്നും കണ്ടില്ല പക്ഷേ എവിടെയോ അവരെ ഒന്നിപ്പിക്കാം എന്ന് തോന്നി
സ്നേഹം
സ്നേഹം ?
അവസാനം ശരിയായില്ല
ആരംഭത്തില്‍ ഉള്ള ഒഴുക്ക് നഷ്ടപ്പെട്ടൂ
ഇനി ശ്രെദ്ധിക്കാം ?
നന്നായിരുന്നു. . കുറവുകൾ ഒന്നും തന്നെ ഞാൻ കണ്ടില്ല..
അല്ലേലും ഏറെ കുറവുകൾ ഉള്ള ഞാൻ എങ്ങനെയാ മറ്റൊരാളുടെ കുറവുകളെ കണ്ടെത്തുന്നത്.
അഭിനന്ദനങ്ങളും ആശംസകളും മാത്രം നേരുന്നു.
തുടർന്നും എഴുതുക. നല്ല നല്ല ഭാവനകൾ ഇനിയും ഈ തൂലികയിൽ വിരിയട്ടെ.
സ്നേഹത്തോടെ കാളിദാസൻ. ❤️
സ്നേഹം മാത്രം
എങ്ങനെ ആണ് ഇതിൽ ലോഗിൻ ചെയ്തത്
Dp ഇടുന്നത് ആണോ ഉദ്ദേശിച്ചത്.
അതിന് login ചെയ്യേണ്ട ആവശ്യം ഇല്ല. ഇവിടെ ഓഥേഴ്സ് ലിസ്റ്റിൽ വന്നാൽ മാത്രമേ login ചെയ്യാൻ സാധിക്കുകയുള്ളു.
അതിന് മിനിമം 5 കഥയോ അല്ലെങ്കിൽ ഒരു കഥയുടെ 5 പാർട്ടോ പബ്ലിഷ് ചെയ്യണം.
Dp വെക്കാൻ ആണെങ്കിൽ word press എന്നൊരു app ഉണ്ട്. അത് play സ്റ്റോറിൽ available ആണ്. അതിൽ ഇവിടെ യൂസ് ചെയ്യുന്ന മെയിൽ id ഉപയോഗിച്ച് login ചെയ്യുക. എന്നിട്ട് അവിടെ dp ഇട്ടാൽ ഇവടെയും അത് തന്നെ വരും
അതല്ല ഞാൻ ഇതിൽ sign in ചെയ്തിട്ടില്ല അത് എങ്ങനെ ആണെന്ന് അറിയില്ല
5 കഥ എഴുതി കഴിഞ്ഞ് adminu message അയക്കണം ബാക്കി അറിയില്ല
എഴുത്ത് ആസ്വാദകരമായിരുന്നു… ❤
‘എപ്പോഴെങ്കിലും നമുക്കിടയിലെ മണൽത്തിട്ടകൾ ഭേദിച്ചു ഞാൻ നിന്നിലേക്ക് ഒഴുകും’ പ്രണയത്തിന്റെ തീവ്രത മനസിലാക്കാൻ ഈ വരികൾ സഹായിച്ചു…❤
പിന്നെ ക്ലാരയും ജയദേവനും അല്ല ക്ലാരയും ജയകൃഷ്ണനും ആണ് ?
സ്നേഹം ?
❤❤