അവൾ [Neethu M Babu] 120

സീറ്റുകണ്ടുപിടിച്ചു ഇരുന്നു. സീറ്റു ശരിയാക്കി ചാരി കിടന്നു.

എപ്പോഴായിരുന്നു അവളെ അവസാനം കണ്ടത്..?

അവളോടുള്ള പ്രണയത്തോളം പോന്ന പ്രണയമായിരുന്നു വീഡിയോഗ്രാഫിയോടും. പശ്ചിമഘട്ടത്തെ പറ്റിയുള്ള ഒരു ഡോക്യുമെന്ററി തയ്യാറാക്കി നാഷണൽ ജോഗ്രഫികിസിന്റെ ഫോട്ടോഗ്രാഫി ടീമിലുള്ള എറിക് ആൽബെർട്ടീന് അയച്ചു കൊടുത്തിരുന്നു. ഡൽഹിയിലേക്ക് ഇന്റർവ്യൂന് വിളിക്കുമ്പോഴും സെലക്ട് ആകുമെന്ന് കരുതിയിരുന്നില്ല. പക്ഷെ മറിച്ചായിരുന്നു സംഭവിച്ചത്. അസ്സിസ്റ് ചെയ്യാൻ സെലക്ട് ചെയ്തെന്നു വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
പോകുന്നതിനു തലേ ദിവസം…

“അപ്പോൾ നാളെ നീ പോകുകയാണ്…” ശംഖുമുഖത്തെ ബീച്ചിലൂടെ എനിക്ക് സമാന്തരമായി നടന്നു കൊണ്ടായിരുന്നു അവൾ ചോദിച്ചത്. തിരമാലകൾ വന്ന് അവളുടെ കാലിൽ മുത്തം വച്ച് പോകുന്നുണ്ടായിരുന്നു.

“എന്നാണിനി കാണുക ?” ഇടറിയിരുന്നു അവളുടെ ശബ്ദം.

ഇനീ കാണുമോ. അറിയില്ല. അഖിലുമായുള്ള കല്യാണം മിക്യവാറും ഈ വർഷം തന്നെ ഉണ്ടാകും. അതുകൊണ്ട് തന്നെ പോകുന്നതാണ് നല്ലതെന്നു തോന്നി.

 “ഞാൻ ആലോചിക്കാറുണ്ട് അർജുൻ… കുറച്ചു വർഷങ്ങൾക്ക് മുൻപ് നമ്മൾ കണ്ടുമുട്ടിയിരുന്നെങ്കിൽ എന്ന്. ഇപ്പോൾ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത വിധം ഞാൻ ബന്ധിക്കപെട്ടിരിക്കുന്നു. “

അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. കണ്ണ് നിറഞ്ഞിട്ടുണ്ടോ?

“അഖിൽ എന്നെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് അർജുൻ…” ഒന്ന് നിർത്തിയിട്ടാണവൾ ബാക്കി പറഞ്ഞത്

“ഞാനും…”

” ഞാൻ നിനക്കാരാണ് ?”

കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷമാണു അവൾ മറുപടി പറഞ്ഞത്.

“നമ്മൾ സമാന്തരമായി ഒഴുകുന്ന രണ്ടു നദികളാണ് അർജുൻ… ഒരിക്കലും കൂട്ടിമുട്ടാതെ സമാന്തരമായി ഒഴുകുന്നവ.”

“എപ്പോഴെങ്കിലും നമുക്കിടയിലെ മണൽത്തിട്ടകൾ ഭേദിച്ചു ഞാൻ നിന്നിലേക്ക് ഒഴുകും പെണ്ണേ. “

മുന്നിലേക്ക് കയറി അവൾ തിരിഞ്ഞു നിന്നു.

“വേണ്ട അർജുൻ… നമുക്കിങ്ങനെ തന്നെ ഒഴുകാം… ഗതിമാറി ഒഴുകിയ നദികൾ കാരണം സംസ്കാരങ്ങൾ വരെ ഇല്ലാണ്ടായിട്ടില്ലേ… നമുക്കങ്ങനെ ഒന്നും ആകേണ്ട.”

19 Comments

  1. Mattoruthantte pennine swanthamakkaan agrahikapolum cheyyarth ennaanu ente orith…. pakshe suhruthinodu pranayam thonnanum chance und…. manushyararum ore pole janikunnillalo kuravukal katti enakalde manasil confusion indakarth aarum ennanu ente vere orith…. story oru thiricharivaanu namade swantha property evde thappi aayaalum kandethikonam allel ethe pole pozhel veenu chavendivarum….✌?

  2. Bro njan love failure story adikam vayikarill…..adukondu vaykunillaa..chillapol chilla ormakal varumm athanuu…….

    1. ഒന്ന് വായിച്ചു നോക്ക് മാഷേ

  3. ❤️❤️

  4. Super bro
    ✍️✍️??

  5. കൊള്ളാം ❤️
    “പ്രണയം എന്നാൽ സ്വന്തമാക്കാൻ വേണ്ടി മാത്രമുള്ളതല്ലല്ലോ”

    ഏറെ ഇഷ്ടപ്പെട്ട വരികള്‍

    കുറവുകള്‍ പറയാന്‍ ഒന്നും കണ്ടില്ല പക്ഷേ എവിടെയോ അവരെ ഒന്നിപ്പിക്കാം എന്ന് തോന്നി

    1. സ്നേഹം

    2. സ്നേഹം ?

  6. അവസാനം ശരിയായില്ല
    ആരംഭത്തില് ഉള്ള ഒഴുക്ക് നഷ്ടപ്പെട്ടൂ

    1. ഇനി ശ്രെദ്ധിക്കാം ?

  7. കാളിദാസൻ

    നന്നായിരുന്നു. . കുറവുകൾ ഒന്നും തന്നെ ഞാൻ കണ്ടില്ല..
    അല്ലേലും ഏറെ കുറവുകൾ ഉള്ള ഞാൻ എങ്ങനെയാ മറ്റൊരാളുടെ കുറവുകളെ കണ്ടെത്തുന്നത്.

    അഭിനന്ദനങ്ങളും ആശംസകളും മാത്രം നേരുന്നു.
    തുടർന്നും എഴുതുക. നല്ല നല്ല ഭാവനകൾ ഇനിയും ഈ തൂലികയിൽ വിരിയട്ടെ.
    സ്നേഹത്തോടെ കാളിദാസൻ. ❤️

    1. സ്നേഹം മാത്രം

    2. എങ്ങനെ ആണ് ഇതിൽ ലോഗിൻ ചെയ്തത്

      1. കാളിദാസൻ

        Dp ഇടുന്നത് ആണോ ഉദ്ദേശിച്ചത്.
        അതിന് login ചെയ്യേണ്ട ആവശ്യം ഇല്ല. ഇവിടെ ഓഥേഴ്‌സ് ലിസ്റ്റിൽ വന്നാൽ മാത്രമേ login ചെയ്യാൻ സാധിക്കുകയുള്ളു.

        അതിന് മിനിമം 5 കഥയോ അല്ലെങ്കിൽ ഒരു കഥയുടെ 5 പാർട്ടോ പബ്ലിഷ് ചെയ്യണം.

        Dp വെക്കാൻ ആണെങ്കിൽ word press എന്നൊരു app ഉണ്ട്. അത് play സ്റ്റോറിൽ available ആണ്. അതിൽ ഇവിടെ യൂസ് ചെയ്യുന്ന മെയിൽ id ഉപയോഗിച്ച് login ചെയ്യുക. എന്നിട്ട് അവിടെ dp ഇട്ടാൽ ഇവടെയും അത്‌ തന്നെ വരും

        1. അതല്ല ഞാൻ ഇതിൽ sign in ചെയ്തിട്ടില്ല അത് എങ്ങനെ ആണെന്ന് അറിയില്ല

          1. 5 കഥ എഴുതി കഴിഞ്ഞ് adminu message അയക്കണം ബാക്കി അറിയില്ല

  8. എഴുത്ത് ആസ്വാദകരമായിരുന്നു… ❤

    ‘എപ്പോഴെങ്കിലും നമുക്കിടയിലെ മണൽത്തിട്ടകൾ ഭേദിച്ചു ഞാൻ നിന്നിലേക്ക് ഒഴുകും’ പ്രണയത്തിന്റെ തീവ്രത മനസിലാക്കാൻ ഈ വരികൾ സഹായിച്ചു…❤

    പിന്നെ ക്ലാരയും ജയദേവനും അല്ല ക്ലാരയും ജയകൃഷ്ണനും ആണ് ?

    1. സ്നേഹം ?

Comments are closed.