അവൾ [Neethu M Babu] 120

“ഒരു ചായ കുടിച്ചാലോ… തല വേദന വരുമ്പോൾ ഞാനൊക്കെ ആദ്യം ട്രൈ ചെയ്യുന്നത് ഒരു ബ്ലാക് ടീ ആണ്.”

“ഞാനും ഇപ്പോൾ ആലോചിച്ചതേ ഉള്ളു. “

സുലൈമാനിയിലേക്ക് നടന്നു. റോഡ് പണിക്കായി വീതി കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തു സ്‌ഥാപിച്ച ഒരു കുടയുടെ അടിയിലായി ഇരുന്നു. അപ്പുറത്തെ ടേബിളിൽ രണ്ടു പെൺകുട്ടികൾ സിഗരറ്റ് പുകച്ചു കൊണ്ടിരിപ്പുണ്ട്. ഹിന്ദിക്കാരാണെന്നു തോന്നുന്നു.

“രണ്ടു സ്പെഷ്യൽ സുലൈമാനി വിത്ത് മിന്റ്.” ഓർഡർ കൊടുത്തത് അവളാണ്.

സുലൈമാനി കുടിച്ചു ഹോസ്റ്റലിൽ എത്തുന്നതിനു മുൻപ് പൊന്നാനിക്കാരി നിള അവളുടെ വീടും വീട്ടുകാരെയുമൊക്കെ വാക്കുകളിലൂടെ വരച്ചു കാട്ടിത്തന്നു. ഒപ്പം അവളുടെ വുഡ്ബിയെ പറ്റിയും പറഞ്ഞു. സിംഗപ്പൂരിൽ എൻജിനീയർ ആയ അഖിൽ. ആ യാത്ര ഒരു തുടക്കമായിരുന്നു. സുലൈമാനി ഞങ്ങളുടെ സ്ഥിരം കണ്ടുമുട്ടൽ കേന്ദ്രമായി. കാണുമ്പോഴൊക്കെയും അവൾക്ക് സംസാരിക്കാനുണ്ടാകുക അഖിലിനെ പറ്റിയാകും. അന്നൊന്നും അതൊരു പ്രശ്നമേ ആയി തോന്നിയില്ല.

വണ്ടി ഒന്ന് ആടി ഉലഞ്ഞു… ഒരു വലിയ ഗട്ടറിൽ ചാടിയതാണ്. ചിന്തകളിൽ നിന്ന് ഉണർന്നു. മഴ തകർത്തു പെയ്യുന്നുണ്ട്. പ്രണയവും മഴ പോലെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എപ്പോഴാണ് പെയ്തു തുടങ്ങുന്നതെന്നോ നിന്ന് പോകുന്നെതെന്നോ പറയാനേ കഴിയില്ല. വണ്ടി വൈറ്റില എത്താറായിരിക്കുന്നു. റോഡ് കാണാനാവാത്ത വിധം വെള്ളമാണ്.
“കൊച്ചിയിലൂടെ യാത്ര ചെയ്യണമെങ്കിൽ ഇപ്പോൾ ഒരു ലൈഫ് ജാക്കറ്റ് കൂടി കരുത്തേണ്ടുന്ന അവസ്ഥയാ” ആരോടെന്നില്ലാതെ ഡ്രൈവർ പറഞ്ഞു. ബസ് ടെർമിനലിന് ഉള്ളിലേക്ക് കയറ്റി അയാൾ വണ്ടി നിർത്തി. ഡ്രൈവറോടൊരു നന്ദി പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് കയറി. നാലു മണി ആകുന്നതേ ഉള്ളു. ഇനിയും ഒരുമണിക്കൂർ ഉണ്ട് ബുക്ക് ചെയ്ത വണ്ടി വരാൻ. ഒഴിഞ്ഞു കിടന്ന ഒരു കസേരയിലേക്ക് ഇരുന്നു. ബാഗിന്റെ ഉള്ളിൽ നിന്ന് പകുതി വായിച്ചു തീർത്ത ഒരു ബുക്ക് എടുത്തു നിവർത്തി. പക്ഷെ എന്തോ മനസ് പിടി തരുന്നില്ല. അവളിലേക്ക് തിരിച്ചു നടക്കുകയാണ്.

എപ്പോഴാണ് അവളോട് പ്രണയം തോന്നി തുടങ്ങിയത്. അറിയില്ല… അല്ലെങ്കിലും കൃത്യമായ കാലവും സമയവും ഒന്ന് കുറിച്ചിട്ടല്ലല്ലോ ഇതൊക്കെ സംഭവിക്കുന്നത്. ബുദ്ധിയും മനസ്സും രണ്ടു വഴിക്കായിരുന്നു. മറ്റൊരാളുടെ കാമുകിയെ പ്രണയിക്കുന്ന വിഡ്ഢിത്തം. ബുദ്ധിക്ക് വഴങ്ങാതെ മനസ് പറഞ്ഞ വഴിയേ പോയ നാളുകൾ.

വേളി ടൂറിസ്റ്റു വില്ലേജിലൂടെ നടക്കുകയായിരുന്നു. കടൽകാറ്റിൽ അവളുടെ മുടി പാറിക്കളിക്കുന്നുണ്ട്. മുന്നിലെ കുളത്തിൽ രണ്ടരയന്നങ്ങൾ നീന്തിക്കളിക്കുന്നു. ഒരു പച്ച ടോപ്പും ജീൻസുമായിരുന്നു അവൾ ഇട്ടിരുന്നത്. പലതവണ ഒന്നിച്ചു പുറത്തു പോയിട്ടുണ്ടെങ്കിലും പതിവ് വാചാലതയൊന്നും ഇല്ലാതെ അവൾ നിശബ്ദമായി നടക്കുന്നു.

19 Comments

  1. Mattoruthantte pennine swanthamakkaan agrahikapolum cheyyarth ennaanu ente orith…. pakshe suhruthinodu pranayam thonnanum chance und…. manushyararum ore pole janikunnillalo kuravukal katti enakalde manasil confusion indakarth aarum ennanu ente vere orith…. story oru thiricharivaanu namade swantha property evde thappi aayaalum kandethikonam allel ethe pole pozhel veenu chavendivarum….✌?

  2. Bro njan love failure story adikam vayikarill…..adukondu vaykunillaa..chillapol chilla ormakal varumm athanuu…….

    1. ഒന്ന് വായിച്ചു നോക്ക് മാഷേ

  3. ❤️❤️

  4. Super bro
    ✍️✍️??

  5. കൊള്ളാം ❤️
    “പ്രണയം എന്നാൽ സ്വന്തമാക്കാൻ വേണ്ടി മാത്രമുള്ളതല്ലല്ലോ”

    ഏറെ ഇഷ്ടപ്പെട്ട വരികള്‍

    കുറവുകള്‍ പറയാന്‍ ഒന്നും കണ്ടില്ല പക്ഷേ എവിടെയോ അവരെ ഒന്നിപ്പിക്കാം എന്ന് തോന്നി

    1. സ്നേഹം

    2. സ്നേഹം ?

  6. അവസാനം ശരിയായില്ല
    ആരംഭത്തില് ഉള്ള ഒഴുക്ക് നഷ്ടപ്പെട്ടൂ

    1. ഇനി ശ്രെദ്ധിക്കാം ?

  7. കാളിദാസൻ

    നന്നായിരുന്നു. . കുറവുകൾ ഒന്നും തന്നെ ഞാൻ കണ്ടില്ല..
    അല്ലേലും ഏറെ കുറവുകൾ ഉള്ള ഞാൻ എങ്ങനെയാ മറ്റൊരാളുടെ കുറവുകളെ കണ്ടെത്തുന്നത്.

    അഭിനന്ദനങ്ങളും ആശംസകളും മാത്രം നേരുന്നു.
    തുടർന്നും എഴുതുക. നല്ല നല്ല ഭാവനകൾ ഇനിയും ഈ തൂലികയിൽ വിരിയട്ടെ.
    സ്നേഹത്തോടെ കാളിദാസൻ. ❤️

    1. സ്നേഹം മാത്രം

    2. എങ്ങനെ ആണ് ഇതിൽ ലോഗിൻ ചെയ്തത്

      1. കാളിദാസൻ

        Dp ഇടുന്നത് ആണോ ഉദ്ദേശിച്ചത്.
        അതിന് login ചെയ്യേണ്ട ആവശ്യം ഇല്ല. ഇവിടെ ഓഥേഴ്‌സ് ലിസ്റ്റിൽ വന്നാൽ മാത്രമേ login ചെയ്യാൻ സാധിക്കുകയുള്ളു.

        അതിന് മിനിമം 5 കഥയോ അല്ലെങ്കിൽ ഒരു കഥയുടെ 5 പാർട്ടോ പബ്ലിഷ് ചെയ്യണം.

        Dp വെക്കാൻ ആണെങ്കിൽ word press എന്നൊരു app ഉണ്ട്. അത് play സ്റ്റോറിൽ available ആണ്. അതിൽ ഇവിടെ യൂസ് ചെയ്യുന്ന മെയിൽ id ഉപയോഗിച്ച് login ചെയ്യുക. എന്നിട്ട് അവിടെ dp ഇട്ടാൽ ഇവടെയും അത്‌ തന്നെ വരും

        1. അതല്ല ഞാൻ ഇതിൽ sign in ചെയ്തിട്ടില്ല അത് എങ്ങനെ ആണെന്ന് അറിയില്ല

          1. 5 കഥ എഴുതി കഴിഞ്ഞ് adminu message അയക്കണം ബാക്കി അറിയില്ല

  8. എഴുത്ത് ആസ്വാദകരമായിരുന്നു… ❤

    ‘എപ്പോഴെങ്കിലും നമുക്കിടയിലെ മണൽത്തിട്ടകൾ ഭേദിച്ചു ഞാൻ നിന്നിലേക്ക് ഒഴുകും’ പ്രണയത്തിന്റെ തീവ്രത മനസിലാക്കാൻ ഈ വരികൾ സഹായിച്ചു…❤

    പിന്നെ ക്ലാരയും ജയദേവനും അല്ല ക്ലാരയും ജയകൃഷ്ണനും ആണ് ?

    1. സ്നേഹം ?

Comments are closed.