അവള്‍ ഹൃദ്യ ?‍♀️ [ഖല്‍ബിന്‍റെ പോരാളി ?] 1638

(ഇത് വല്യ ട്വിസ്റ്റോ മറ്റോ ഇല്ലാത്ത ഒരു ചെറിയ ലൌ സ്റ്റോറിയാണ്. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു.

NB: ഈ കഥയിലെ കഥയും കഥപാത്രങ്ങളും അവയുടെ പേരുകളും സങ്കല്പികമാണ്. നിങ്ങള്‍ക്ക് പരിചയമുള്ള ആരേങ്കിലുമായി ‘സാമ്യം തോന്നിയാല്‍’ തികച്ചും യാദൃശ്ചികം മാത്രമാണ്.)

◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆

?‍♀️അവള്‍ ഹൃദ്യ ?‍♀️

Aval Hridya | Author : Khalbinte Porali

◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆

നഗരത്തിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റല്‍… മാനം മുട്ടെ ഉയർന്ന് നില്‍ക്കുന്ന ആ കെട്ടിടത്തിന്റെ 12 നിലയിലാണ് ഈ കഥ നടക്കുന്നത്… സമയം ഒരു പൊൻ പ്രഭാതം…

ഇന്നലെ രാത്രിയിലെ ജോലി കഴിഞ്ഞ് പുറത്തേക്ക്‌ നടക്കുന്ന സുമുഖനും സുന്ദരനുമായ ഒരു ഡോക്ടര്‍ യുവാവ്… രാത്രി എമർജൻസി കേസ് ഒന്നും ഇല്ലാത്തതിനാല്‍ തന്റെ റൂമിൽ കിടന്ന് ഒന്ന് മയങ്ങാൻ കഴിഞ്ഞു. മയക്കം കുടിയാലെ ഉള്ളു. അത് കഴിയുമ്പോ സമയം എട്ടര കഴിഞ്ഞിരുന്നു. അതിനാൽ രാവിലെ തീരെ ഉറക്ക ക്ഷീണം ഇല്ല. രാവിലെ തന്നെ തന്റെ പ്രിയപ്പെട്ട പേഷ്യന്റായ എക്സ് സർവ്വീസ്മാൻ മേജർ കൃഷ്ണന്‍ നായര്‍ എന്ന ബഡായി നായരെ കണ്ടുള്ള വരവാണ് കക്ഷി.

നീലയും വെള്ളയും കള്ളികളുള്ള ഷർട്ട് ഇന്‍സൈഡ് ചെയ്ത ഗ്രേ കളർ പാന്റും ഷർട്ടിന് മുകളില്‍ തൂവെള്ള ഓവർകോട്ടും. കഴുത്തിൽ മഹാദേവന് പാമ്പ് എന്ന പോലെ ചുറ്റി കിടക്കുന്ന സ്റ്റേതസ്കോപ്പ്…

ആ ഹോസ്പിറ്റല്‍ ഇടനാഴിയിലൂടെ നടന്നു വരുന്ന അവനാണ് നമ്മുടെ കഥ നായകന്‍. പേര് രാഹുല്‍. ആവശ്യത്തിന് സൗന്ദര്യവും അതിലേറെ വാക്ക് ചാതുര്യവും ഉള്ളതിനാല്‍ ആളൊരു റോമിയോ ആണ്. ആ ഹോസ്പിറ്റലിലെ ഏറ്റവും വലിയ പൂവാലൻ…

പൂവാലൻ ഡോക്ടര്‍ എന്ന പേര് ചുരുക്കി പിവി ഡോക്ടർ എന്നാണ്‌ ഹോസ്പിറ്റല്‍ ജീവനക്കാർക്കിടയിൽ പ്രചാരം… എന്തൊക്കെ ആയാലും കിട്ടുന്ന സമയത്ത്‌ ഒരു യുവ ലേഡി നേഴ്സിനെയും ഡോക്ടഴ്സിനേയും ആശാന്‍ വിടില്ല….

ഡോക്ടറിനെ പറ്റി പറയുകയാണെങ്കില്‍ ഏകദേശം അറടിയോളം ഉയരം. നല്ല ഒത്ത ശരീരം. ശ്രീത്വം തുളുമ്പുന്ന മുഖം. ഒരു വശത്തേക്ക് ചെരിച്ച് ഒതുക്കി വെച്ച മുടി. ദൈവം അനുഗ്രഹിച്ച് നല്‍കിയ സൗന്ദര്യത്തിന് മാറ്റ് കൂട്ടും വിധം കണ്ണും മൂക്കും ചുണ്ടുകളും…

254 Comments

  1. Really nice story dude…

    ഒരാള്‍ പണി ഇരന്നു വാങ്ങിയതാണെന്ന് കമന്റുകള്‍ വായിച്ചപ്പോള്‍ ആണ് കത്തിയത്… എന്റെ ഒരു നിഷ്കളങ്കത ?

    All the best dear and kudos to your supporters too…

    Love and respect…
    ❤️❤️❤️???

    1. Thank You Gopinath…♥️❤️??

      ?? അവന്‍ ചോദിച്ചു ഞാൻ കൊടുത്തു. അത്രേ ഉള്ളു. പിന്നെ അവന്‍ പറഞ്ഞ കുറച്ച് കാര്യങ്ങൾ ചേര്‍ത്തിട്ടുമുണ്ട്…??

      ഒത്തിരി സ്നേഹം ?❤️

  2. വളരെ നന്നായിട്ടുണ്ട് സഹോ ……?????????

    1. നന്ദി വിച്ചു ബ്രോ…❤️♥️?

  3. Nice man❤️❤️❤️❤️

  4. ♥️♥️♥️♥️♥️♥️♥️♥️

  5. Ishttayi , ishttayi , ishttayi

  6. Pv…,,,( പൂവാലൻ…,,, ഇത് ലവൻ തന്നെ ഖൽബെ ആളെ പിടികിട്ടി ) ?????

    ഹൃദ്യ ആൻഡ് pv…,,,
    അവരുടെ ആദ്യ കൂടിക്കാഴ്ച്ചയും സംസാരവും…,,,
    എല്ലാം ഇഷ്ട്ടപെട്ടു…,,,

    ആ താടകയുടെ അടുത്ത് മാസ്സ് ഡയലോഗ് ഒരെണ്ണം ഞാൻ പ്രതീക്ഷിച്ചു…,, പക്ഷെ ഉണ്ടായില്ല…

    എനിക്ക് നന്നായി ഇഷ്ട്ടപെട്ടു…❣️❣️❣️

    അടുത്ത കഥയുമായി വേഗം പോരെ…❣️❣️

    1. അത് പിന്നെ പേര്‌ എടുക്കുമ്പോ സ്വഭാവവും ചെറുതായിട്ട് വരണ്ടേ… ? അപ്പൊ പിന്നെ ഒന്നും നോക്കിയില്ല…

      താടകയ്ക്ക് പണി കൊടുക്കാം… അടുത്തത് വില്ലുമംഗലത്ത് നിന്ന് ഹൃദ്യയുടെ വീതം വാങ്ങണം… ??? അതിനും വല്യ അടി കിട്ടാൻ ഇല്ല ?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️

  7. നന്നായിട്ടുണ്ട് ചങ്കിൽ തറച്ചു നിക്കണ ഫീൽ

  8. എന്നെ നായകനാക്കി നീയൊരു കഥ എഴുതാമോ എന്ന് നിന്നോട് ചോദിച്ചപ്പോൾ അത് ഇങ്ങനെ എനിക്ക് തന്നെ ഒരു പാര ആകുമെന്ന് അറിഞ്ഞില്ല ആദ്യം തന്നെ നായകനെന്ന നിലയിൽ ഞാൻ ഒരു കാര്യം പറയട്ടെ ഞാൻ സുന്ദരനും സുമുഖനും സുശീലനും ഒന്നുമല്ല പിന്നെ കോഴി ആണോ എന്ന് ചോദിച്ചാൽ കുറച്ച് നാൾ കോഴി ആയിരുന്നു രണ്ടാമത് ഒരാൾ പോലും അറിയാതെ കൊണ്ട് നടന്നതാണ് അതൊക്കെ ഞാൻ നിന്നോട് പറഞ്ഞിട്ടുള്ള കാര്യവുമാണ് പിന്നീട് സ്വയം മാറണം എന്ന ചിന്ത വന്നപ്പോൾ 2,3 മാസം മാത്രം കെട്ടിയ വേഷം ഞാൻ അഴിച്ച് മാറ്റുകയും ചെയ്തു?

    കുറേ നാൾ മുൻപ് രാഹുൽ എന്നതിൻ്റെ കൂടെ വാലായി പിവി എന്ന് ചേർത്തപ്പോൾ അത് ഇത്ര വലിയ പാര ആകുമെന്ന് കരുതിയില്ല ഇതിപ്പോ പിവി പിടിച്ച പുലിവാൽ എന്ന അവസ്ഥ ആയല്ലോ പിവി എന്നതിനെ നീ പൂവാലൻ എന്നതിൻ്റെ ചുരുക്കെഴുത്ത് എന്ന രീതിയിൽ ആക്കും എന്ന് കരുതിയില്ല എന്തായാലും ഇതുകൊണ്ട് ഒന്നും എന്നിലെ പോരാളിയെ തളർത്താൻ പറ്റാത്തത് കൊണ്ട് വർധിച്ച വീര്യത്തോടെ ഈ രാഹുൽ പിവി തിരിച്ച് വന്നിരിക്കും പിന്നെ നിനക്കിട്ട് ഉള്ള പ്രതികാരം എന്ന് വേണമെങ്കിലും ഞാൻ ചെയ്തിരിക്കും നീ ചെയ്ത അതേ വഴിയിൽ തന്നെ ✍️ നിനക്ക് അറിയാലോ എന്നെ ഞാൻ പറഞ്ഞ പോലെ ചെയ്തിരിക്കും അന്ന് ചെയ്തത് ഓർത്ത് നീ വിഷമിക്കും നോക്കിക്കോ ????

    സത്യം പറഞ്ഞാൽ ഇതിലെ നായകൻ ഞാനുമായി എവിടെ ഒക്കെയോ connected ആണ് അതിൻ്റെ കാരണങ്ങൾ ഒന്നും പറയുന്നില്ല വേദനിക്കുന്നവരെ കണ്ടാലും ആരും ഇല്ലാത്തവരെ കണ്ടാലും ഒരു വിഷമം തോന്നാറുണ്ട് നാളെ നമ്മളും അതുപോലെ ആകുമല്ലോ എന്ന് ഓർത്ത് ഇരിക്കുമ്പോൾ അവരെ ചേർത്ത് നിർത്താൻ തോന്നും അതുപോലെ ആണ് ഇതിലെ നായകൻ രാഹുലും ഹൃദ്യയെ കണ്ടപ്പോൾ അവൻ്റെ ഉള്ളിൽ പ്രണയത്തേക്കാൾ ഉപരിയായി വാത്സല്യം ആണ് തോന്നിയത് അവളുടെ കരഞ്ഞ മുഖം കണ്ടപ്പോൾ അവനു ഉള്ളിൽ ഒരു കൊളുത്തി വലിവ് പോലെ തോന്നി അതാണ് ഭക്ഷണം മാറാൻ കൊടുക്കുകയും ഭക്ഷണം വാങ്ങി അവളോട് ഒപ്പം ഇരുന്ന് കഴിക്കുന്നത് കുറച്ച് മണിക്കൂർ കൊണ്ട് തന്നെ അവള് അവനു ആരോ ആണെന്ന് ഒരു തോന്നൽ വന്നു ഇതിൻ്റെ നേരെ വിപരീതമാണ് ഞാൻ ഞാൻ ഒരിക്കലും ചാടിക്കേറി ആരോടും മിണ്ടാറില്ല ????

    പിന്നെ ഹൃദ്യയുടെ അവസ്ഥ ഓർത്തപ്പോൾ സങ്കടം വന്നു ആ പന്ന കിളവി അമ്മായിക്ക് 2 എണ്ണം കൊടുക്കാൻ തോന്നിപ്പോയി പല വീട്ടിലും കാണും ഇതുപോലെ ഓരോ വിഷങ്ങൾ അതിൻ്റെ പത്തി നോക്കി കൊടുത്താൽ മതി പിന്നെ അടങ്ങി ഇരുന്നോളും അമ്മാവനോട് പറയണം സീരിയലിലെ അച്ഛൻ വേഷം കളയണം എന്ന് ഇല്ലെങ്കിൽ ഭാര്യ തലയിൽ കയറി നിരങ്ങും എന്ന് പറ ഇപ്പോഴും അത് തന്നെ ആണല്ലോ????

    പിന്നെ നൈസ് ആയിട്ട് വിഷ്ണുവിനെ കൊണ്ടുവന്നു അല്ലേ അവൻ്റെ ലൈൻ ആയിട്ട് രേണുകയും അതിനെ പറ്റി ആരും പറഞ്ഞില്ലല്ലോ ഇനി മറ്റവൻ വരട്ടെ കൂട്ടുകാരനെ വരാൻ കിട്ടുന്ന ഒരു അവസരവും അവൻ പാഴാക്കില്ല പിന്നെ എൻ്റെ ജീവിതത്തിൽ വന്ന 2 നാമങ്ങൾ നീ യാദൃശ്ചികമായി കഥയിൽ കൊണ്ടുവന്നിട്ടുണ്ട് നന്നായി മോനെ നന്നായി മറക്കാൻ നോക്കുന്ന പേര് മറക്കാൻ നീയൊന്നും സമ്മതിക്കില്ല അല്ലേ കൊള്ളാം കുട്ടാ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല ???

    അമ്മാവനും അനുവും അഖിലും ഒക്കെ എന്താ അന്യനെ പോലെ നോക്കിയത് ആഹ് ഞാൻ മറന്നു അന്യൻ ആണല്ലോ അല്ലേ അവരുടെ ബന്ധുവിൻ്റെ കൂടെ ഒരു അപരിചിതനെ കണ്ടാൽ ആരായാലും നോക്കി പോകും ഏതായാലും അമ്മാവനെ എളുപ്പത്തിൽ ചാക്കിട്ടു കല്യാണം ഉറപ്പിച്ചു????

    ആ അമ്മായിയുടെ അടുത്ത് എന്തെങ്കിലും മാസ് ഡയലോഗ് പറയും എന്ന് പ്രതീക്ഷിച്ചു പക്ഷേ ഒന്നും ഉണ്ടായില്ല മോശമായി പോയി കിണ്ണാ മോശമായി പോയി ഏതായാലും കല്യാണം നടന്നു എന്നിട്ടും കോഴി എന്ന വിളി പോയില്ലല്ലോ കോഴികൾ ആത്മാർത്ഥമായി ഒരാളെ സ്നേഹിച്ചാൽ അവരെ മരണം വരെയും മറക്കില്ല എന്നാണ് എൻ്റെ ആശാൻ പിള്ളേച്ചൻ പറഞ്ഞിട്ടുള്ളത്❣️❣️❣️

    നല്ല രീതിയിൽ തന്നെ കഥ അവസാനിച്ചു സാധാരണ എല്ലാ കഥയിലും എന്നെ നായക സ്ഥാനത്ത് കണ്ട് വായിക്കുന്നത് കൊണ്ട് കഥ കൂടുതൽ ഇഷ്ടം ആകും പക്ഷേ ഇത് അങ്ങനെ കാണേണ്ടി വന്നില്ല അല്ലാതെ തന്നെ എൻ്റെ പേര് ആണല്ലോ നായകന് അപ്പോ ജോലിയും സ്വഭാവവും മാറ്റി നിറുത്തിയാൽ എന്നെ തന്നെ കാണാൻ കഴിഞ്ഞു അതുകൊണ്ട് ഇരട്ടി സന്തോഷം ആയി പിന്നെ പെണ്ണ് കെട്ടാൻ പക്വത ആവാത്ത എന്നെ പിടിച്ച് പെണ്ണ് കെട്ടിക്കുകയും അതിനു മുന്നേ നല്ലൊരു ജോലി തരുകയും ചെയ്ത നിന്നോട് എന്ത് പറയണം എന്ന് അറിയില്ല നന്നായി വരട്ടെ നല്ലൊരു കഥ വായിക്കാൻ സാധിച്ചു കുറച്ചൊക്കെ തമാശയും കുറച്ച് വേദനയും അതിലേറെ പ്രണയവും നിറഞ്ഞ നല്ലൊരു കുഞ്ഞിക്കഥ ഒരിക്കൽ കൂടി ഹൃദയം രേഖപ്പെടുത്തുന്നു ❤️

    1. മനസില്‍ എപ്പോഴോ കയറി വന്ന ഒരു കഥയാണ് ഇത്… നായികക്ക് പേര് ആദ്യമെ കണ്ടു വെച്ചിരുന്നു. പിന്നെ നായകന്റെ പേര്‌…
      അത് ആലോചിച്ചിരുന്നപ്പോഴാണ് നീ അന്ന് പറഞ്ഞ കാര്യങ്ങൾ ഓര്‍മ വന്നത്… പിന്നെ നായകന്റെ സ്വഭാവം നീയുമായി ലേശം സാമ്യം ഉള്ളതിനാല്‍ പിന്നെ ഒന്നും നോക്കിയില്ല അങ്ങ് ഉറപ്പിച്ചു.

      പിന്നെ PV… അത് മൊത്തത്തില്‍ നിന്നെ അങ്ങ് സുഖിപ്പിച്ച് നിര്‍ത്താന്‍ പറ്റുമോ… ???? അത് കൊണ്ട്‌ ചെറിയ ചെറിയ പൊടിക്കൈകള്‍ ചേര്‍ത്തു.

      പിന്നെ വിഷ്ണു… കിട്ടിയ അവസരത്തിൽ അവനും കിടക്കട്ടെ എന്ന് വിചാരിച്ചു. നീ ഇങ്ങനെ വായ് നോക്കി നടക്കുമ്പോ അവന്‍ വെറുതെ ഇരിക്കും എന്ന് തോന്നുന്നുണ്ടോ… ?

      //കോഴികൾ ആത്മാർത്ഥമായി ഒരാളെ സ്നേഹിച്ചാൽ അവരെ മരണം വരെയും മറക്കില്ല// ഈ ഉദ്ധരണി ഇവിടെ പറഞ്ഞത് എന്തോ വിഷമം കൊണ്ട്‌ ആണെന്ന് തോന്നുന്നു… ആണോ…?

      നിന്നെ നായകനായി കണ്ട് എഴുതാൻ പറ്റിയതിൽ എനിക്കും സന്തോഷം ഉണ്ട്. അതിലുടെ കുറച്ച് പണി തരാനും ??

      അന്നേ ഞാൻ പറഞ്ഞില്ലേ ഈ കഥ വായിച്ച നീ എനിക്ക് വേണ്ടി എഴുതാൻ ഉദേശിച്ച് പിന്നെ വേണ്ട എന്ന്ആ വെച്ച ആ കഥ തിരിച്ച് കൊണ്ട്‌ വരും എന്ന്… എന്തായാലും വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നല്ലേ… അനുഭവിച്ച് തന്നെ തീര്‍ക്കാം… നീ എഴുത് ?

      എന്തായാലും നിനക്ക് കഥ ഇഷ്ടപ്പെട്ടല്ലോ അത് മതി ?❤️…

      1. //കോഴികൾ ആത്മാർത്ഥമായി ഒരാളെ സ്നേഹിച്ചാൽ അവരെ മരണം വരെയും മറക്കില്ല// ഈ ഉദ്ധരണി ഇവിടെ പറഞ്ഞത് എന്തോ വിഷമം കൊണ്ട്‌ ആണെന്ന് തോന്നുന്നു… ആണോ…?//

        എനിക്ക് അനുഭവമില്ല എൻ്റെ ചങ്ക് ബഡിയുടെ അനുഭവം ആണ് ഒരു പെണ്ണ് തേച്ച് എന്ന് അറിഞ്ഞിട്ടും അവൻ ഇപ്പോഴും താടിയും വളർത്തി വെള്ളവും അടിച്ച് നടക്കുവാണ് അവനെ അവള് തേച്ചിട്ട് ഇപ്പൊ 2 വർഷം കഴിഞ്ഞ് പക്ഷേ ചെക്കൻ ഇതുവരെ നന്നായില്ല അവനെ അത്രയ്ക്ക് മനസ്സിലാകുന്നത് കൊണ്ടും വെള്ളം അടിച്ച് പട്ടി മോങ്ങുന്ന പോലെ ഇതൊക്കെ പറഞ്ഞു മോങ്ങുന്നത് കൊണ്ടും എനിക്ക് ആ വാക്ക് നന്നായി അറിയാം ഇത്രയും ആയ സ്ഥിതിക്ക് അവൻ്റെ പേര് പറയാതെ പോയാൽ മോശമല്ലേ അവൻ്റെ പേരാണ് മനീഷ് ഞങ്ങൾക്കിടയിൽ കോഴി മനീഷ് എന്ന് അറിയപ്പെടും ഈ കഥ വായിച്ചപ്പോൾ എനിക്ക് അവനെയാണ് ഓർമ വന്നത് ???

        പിന്നെ അന്ന് തമാശയ്ക്ക് നിന്നോട് പറഞ്ഞതാണ് ആ കഥയുടെ കാര്യം കുപ്പത്തൊട്ടിയിൽ കളയണം എങ്കിൽ കഥ വേണ്ടെ ഇനി കളയാൻ ഇല്ലാതെ നിന്നെ ഞാൻ നന്നായിട്ട് പകർത്തും നീ നോക്കിയിരുന്നോ ???

        1. അയ്യോ പാവം അല്ലെ… ??? ഒരു കൂട്ടുകാരനായിട്ട് നീയൊക്കെ ഇങ്ങനെ നടന്നോ… ലജ്ജാവഹം ?

          അങ്ങനെയെങ്കിലും നീ കഥ എഴുത്തമല്ലോ…. എഴുത്… കാണട്ടെ നിന്റെ സാഹിത്യഭംഗി…. I’m Waiting ?

          1. പിന്നെ ഞങ്ങൾക്ക് അതല്ലേ പണി അവനെ എത്ര ഉപടേശിച്ചാലും കാര്യമില്ല de addiction treatment കൊടുക്കാൻ നോക്കി അവൻ രാത്രി മതില് ചാടി പിന്നെ എന്നാ ചെയ്യും വിധി പോലെ വരട്ടെ എന്നങ്ങു കരുതുന്നു

          2. ഹാ… എന്താവും എന്ന് കണ്ടറിയാം ?

    2. വിഷ്ണു?

      നമ്മൾ പോലും അറിയാതെ നമ്മൾ അധോലോകം ആയി കഴിഞ്ഞു ഷാജിയെട്ടാ?

      1. ?മേനോൻ കുട്ടി?

        ഷാജിയേട്ടാ ഇവനെയങ്ങ് ( അബു.jpg )

        1. വിഷ്ണു?

          അറുതബു അരുത്?

  9. ?മേനോൻ കുട്ടി?

    NB: ഈ കഥയിലെ കഥയും കഥപാത്രങ്ങളും അവയുടെ പേരുകളും സങ്കല്പികമാണ്. നിങ്ങള്‍ക്ക് പരിചയമുള്ള ആരേങ്കിലുമായി ‘സാമ്യം തോന്നിയാല്‍’ തികച്ചും യാദൃശ്ചികം മാത്രമാണ്.)

    ഇത് എന്തിനാണ് പറഞ്ഞതെന്ന് തുടക്കം വായിച്ചപ്പോഴേ കത്തി ??ന്നാലും pv പൂവാലൻ ???

    1. അത് പിന്നെ ചെക്കന്‍ ഓരോ ആഗ്രഹം പറഞ്ഞപ്പോ ??

      PV ക്ക് ആ പര്യായം നല്ല ചേര്‍ച്ച ഇല്ലേ ?

    2. ?മേനോൻ കുട്ടി?

      അടുത്ത സിനിമയിൽ എന്നേം എടുക്കണം…ഊമയുടെ റോൾ ആയാലും മതി ?

      1. നോക്കാം… നന്നായി അഭിനയിക്കണം… ?

        1. ?മേനോൻ കുട്ടി?

          അഭിനയത്തിൽ ഞാൻ മമ്മുട്ടിയാ ?

          1. “ഡോക്ടറിനെ പറ്റി പറയുകയാണെങ്കില്‍ ഏകദേശം അറടിയോളം ഉയരം. നല്ല ഒത്ത ശരീരം. ശ്രീത്വം തുളുമ്പുന്ന മുഖം. ഒരു വശത്തേക്ക് ചെരിച്ച് ഒതുക്കി വെച്ച മുടി. ദൈവം അനുഗ്രഹിച്ച് നല്‍കിയ സൗന്ദര്യത്തിന് മാറ്റ് കൂട്ടും വിധം കണ്ണും മൂക്കും ചുണ്ടുകളും…”

            ഇതോക്കേ എവിടെ എന്ന് ഞാൻ കുറേ ആലോചിച്ചു.???

          2. അതൊക്കെ വേണം എന്ന് അവന്‍ പ്രത്യേകം പറഞ്ഞു… അതാണ്‌ ഞാൻ അങ്ങനെ ഒക്കെ തട്ടി വിട്ടത്… ??

  10. ഖൽബിന്റെ പോരാളി,
    ഖൽബ് കൊണ്ടെഴുതിയ കഥ, സൂപ്പർ എഴുത്ത്. ഹൃദ്യയും, രാഹുൽ ഡോക്ടറിന്റെ പ്രണയവും മനസ്സ് കീഴടക്കി…
    ആശംസകൾ…

    1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞത്തില്‍ സന്തോഷം ജ്വാല ???

      നല്ല വാക്കുകള്‍ക്ക് ഒരുപാട്‌ നന്ദി ❤️

  11. Super bro super love it

  12. Pwoli pwoliyee…??❤️❤️❤️

  13. Bro super ?

  14. ?പടവിടൻ ❤️

    ഒരുപാടിഷ്ടായി ❤️❤️❤️❤️?????????????

  15. ഹാ….
    ഇപ്പൊ pv യേയും പിള്ളേച്ചനെയും കഥയിൽ എടുക്കുന്നത് ഒരു പതിവായി… ചെക്കൻ ക്ലിക്ക് ആയി…

    ഹൃദയ സ്പർശിയായ കഥ….

    എനിക്ക് ഇഷ്ട്ടായി…
    ???????

    1. പാവം ചുമ്മാ ക്ലിക്ക് ആയിക്കോട്ടെ ??…

      അവന് നമ്മളൊക്കെ അല്ലെ ഉള്ളു… ക്ലിക്ക് ആക്കുന്നതിന്?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?❤️

      നല്ല വാക്കുകള്‍ക്ക് പൊരുത്ത് നന്ദി???

  16. എടാ മോനൂസെ…..???

  17. വൈഷ്ണവ്

    പോളി♥️♥️♥️♥️♥️♥️♥️♥️

    1. ,❤️?❣️??

  18. സാധുമൃഗം

    ഇത്രേം നല്ല കഥ വായിച്ചിട്ട് രണ്ട് വാക്ക് പറയാതെ പോകുന്നത് എങ്ങനെയാ… പ്രണയം.. അതൊരു പ്രത്യേക വികാരം ആണ്. ഇപ്പൊ എങ്ങനെ ആരോട് തോന്നും എന്നൊന്നും പറയാൻ പറ്റാത്ത വികാരം. അതിൻ്റെ ആ ഒരു സവിശേഷത താങ്കളുടെ കഥയിൽ വേണ്ടുവോളം എടുത്ത് കാണിച്ചിട്ടുണ്ട്. വളരെ നന്നായിട്ടണ്ട് ബ്രോ… പിന്നെ അവസാന പേജ് വരെ എല്ലാം വല്ല ദുരന്തത്തിൽ കലാശിക്കുമോ എന്നുള്ള ഭയം ഉണ്ടായിരുന്നു. അല്ല.. ഇപ്പൊ അതാണല്ലോ ട്രെൻഡ്… വളരെ നല്ലൊരു എൻഡിങ് കൊടുത്ത് മനോഹരം ആക്കിയിടടുണ്ട്. ❤️❤️❤️

    1. ഇത്രേയും പറഞ്ഞ്‌ ഒന്നിപ്പിച്ചിട്ട് പിരിക്കാന്‍ തോന്നിയില്ല ?????
      ബ്രോ പറഞ്ഞ പോലെ പ്രണയം അത് എപ്പോ എങ്ങനെ വരുമെന്ന് പറയാന്‍ പറ്റില്ല. വരുമ്പോൾ അത് സുന്ദരമാക്കുന്നു. എന്തിനെയും….

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  19. ഖൽബിന്റെ പോരാളി ഖൽബ് കീഴടക്കുന്ന എഴുത്ത് ❤️ pv ഡോക്ടർ ആൻഡ് ഹൃദ്യ ക്കുട്ടി മനസ്സിൽ കയറി ❤️❤️❤️

    1. നന്ദി ജീവൻ ബ്രോ… ♥️❤️

    1. ഖൽബിന്റെ പോരാളി,
      ഖൽബ് കൊണ്ടെഴുതിയ കഥ, സൂപ്പർ എഴുത്ത്. ഹൃദ്യയും, രാഹുൽ ഡോക്ടറും മനസ്സ് കീഴടക്കി…
      ആശംസകൾ…

Comments are closed.