അയനത്തമ്മ 4 ❣️[Bhami] 49

“അതിനവളു വലിയ കുട്ടിയല്ലേ .”.. രാമൻ  നന്ദുവിന്റെ താടിയിൽ തട്ടി.

“ഹും വേണ്ട ഞാൻ അപ്പോ വലിയ കുട്ടിയല്ലെ ?”

“ആണല്ലോ… അതല്ലെ ഇപ്പോ പറഞ്ഞത്. “

“എന്നാ പിന്നെ ബാക്കി കൂടെ പറഞ്ഞുടെ ….”

ബാക്കി നാളെ … മിത്രേച്ചി കൂടെ വരട്ടെ ….
ഇപ്പോ മുത്തശ്ശന്റെ  നന്ദൂട്ടി പോയി ച്ചാച്ചിക്കോ :

ഹും സോപ്പ് ഒന്നുവേണ്ട
അവൾ മുഖം വീർപ്പിച്ചു അകത്തളത്തിലെക്കും പോയി.

രാമൻ  മൺമറഞ്ഞുപോയ തന്റെ പത്നിയുടെ  ചിത്രത്തിലേക്കു നോക്കി ഉമ്മറത്ത് കിടന്നു.
കഴിഞ്ഞതൊക്കെയും ഒരു സ്വപ്നം പോലെ അയാൾക്കിടയിൽ മിന്നി മാഞ്ഞു.

മുറ്റത്ത്  പൂർണ്ണ ചന്ദ്രബിംബം   തളിരിലകൾ കൊണ്ട് ചിത്രം വരച്ചിരിക്കുന്നു.
രാമൻ  മുറ്റത്തേക്കിറങ്ങി …..  എവിടെയോ മറന്നു വച്ച ഗന്ധം അവിടമാകെ പരന്നു…
ആരോ തനിക്കൊപ്പം ഉള്ള പോലെ …..

അമ്മയുടെ സാനിധ്യമാണോ?  തെക്കിനിയിലേക്കു നോക്കി …. അടഞ്ഞുകിടക്കുന്ന കോവിലിൽ അനക്കമില്ല ….
അല്ല 

ഇത്  മറ്റാരോ ആണ് ……സുമിത്ര ? 

മുറ്റത്തെ തൈമാവിന്റെ  നിഴൽ  പൂർണ്ണമല്ലാത്ത ഒരു  രൂപം കൈ കൊണ്ട പോലെ ….. രാമൻ  തുറിച്ചു നോക്കി …..

ആരോ തനിക്കരികിൽ ഉള്ള പോലെ …..

ഹേയ് തോന്നലായിരിക്കാം ….

രാമൻ നിശ്വസിച്ചു.

“തോന്നൽ അല്ലല്ലോ രാമേട്ടാ… “

രാമൻ ഞെട്ടി തിരിഞ്ഞു പടിവാതിലിലേക്കു നോക്കി …. ചന്ദ്രന്റെ പെട്ടെന്നുള്ള ഒളിച്ചോട്ടം ദിക്ക് മുഴുവൻ ഇരുട്ടിലാഴ്ത്തിയിരിക്കുന്നു.

രാമൻ  മുറ്റത്ത് നിൽക്കുന്ന രൂപങ്ങളെ സൂക്ഷിച്ചു നോക്കി …..

ആരാ? വ്യക്തമായില്യ ….

തുടരും ……..

********    *********     ***********   ********** ******