അയനത്തമ്മ 4 ❣️[Bhami] 49

https://i.imgur.com/QMcFN0y.png

ഭസ്മ കുറി തൊട്ട് ,ചന്ദ്ര ഒരുക്കിയ പ്രാതാൽ കഴിച്ചു , കസവ് മുണ്ട് ഇടം തോളിൽ വിരിച്ചിട്ട് അദേഹം തിരുമുറ്റത്തിറങ്ങി.
കോളേജ് കഴിഞ്ഞാൽ വേഗം മനയ്ക്ക് എത്തണം”

മകനെ ഒന്നൂടെ ഓർമ്മിപ്പിച്ച ഉണ്ണി കാറിൽ കയറി ഒപ്പം കാര്യസ്ഥൻ വാസൂട്ടനും  ‘ . തച്ചോട്ടില്ലത്തിന്റെ വാതിൽ മുഖം കടന്ന് ആ കാർ വിദൂരത്തിൽ വഴി മാറി പോകുന്നതും നോക്കി ചന്ദ്രയും ഋഷിയും നിന്നു.

****** ****** ****** ***** ****** ******”** **********

അയനത്ത്

തുളസി തറയിൽ വെള്ളം നനച്ച് ഈറനാൽ കോറിയിട്ട കേശഭാരം തോർത്തിൽ മാടിയൊതുക്കി കെട്ടി ദേവി കിണ്ടിയിൽ തെളിനീർ ഒന്നൂടെ നിറച്ചു.

ചുണ്ടുകളിൽ വിടാതെ പിടിച്ചിരിക്കുന്ന
ദേവിനാമത്തിനു പുറമെ മുറ്റത്ത് കാര്യസ്ഥൻ കേശവ വാര്യരുടെ ജല്പനങ്ങൾ കേൾക്കാം .

അകത്തളത്തിൽ നിന്ന് നിർത്താതെ അലമുറയിടുന്ന ഫോണെടുക്കാൻ  അയാൾ കിതപ്പോടെ എത്തി. എന്തൊക്കെയോ പിറുപിറുത്ത്കൊണ്ടയാൾ ദേവി യെ വിളിച്ചു.

“മോളെ …. തച്ചോട്ടില്ലത്ത്ന്ന് …ഉണ്ണി നമ്പൂതിരിയാ..’ വിളിച്ചത്. ഉണ്ണിക്ക് അത്യാവിശ്യായിട്ട് എങ്ങോ പോവാനുണ്ട് ഇശ്ചിദൂരത്താ… വന്നിട്ട് എല്ലാം പറയാംന്ന് പറഞ്ഞു. “

ദേവി  കിണ്ടി കിഴക്ക് ദിശയിലേക്ക് വച്ച ശേഷം കേശവ വാര്യറെ ഒന്നു നോക്കി … എങ്ങോട്ടാണെന്ന് പറഞ്ഞില്ലെ ?

ഇല്ല …. അത്യാവിശ്യം. ആണെന്ന് പറഞ്ഞു. യാത്രയിലാണെന്ന് തോന്നുന്നു … ഒന്നു അത്ര വ്യക്തമായില്ല. “

ദേവി മുടി തുമ്പ് ഒതുക്കി കെട്ടി ഭസ്മം ത്തൊട്ട് തിരിഞ്ഞു.

“വന്നിട്ടു പറയുമല്ലോ?  എവിടെയെങ്കിലും അത്യാവശ്യമായ ഒഴിപ്പിക്കൽ ഉണ്ടാവും. “

അമ്മാവന് പ്രതാൽ ഒരുക്കിയിട്ടുണ്ട്.

ഹാ മോളെ ….ഇച്ചിരി കൂടെ കഴിയട്ടെ … ഞാനാ പണിക്കാരെ ഒന്നു കാണട്ടെ …. അവരുടെ കൂടെ നിന്ന് പണി പറഞ്ഞില്ലേ ശരിയാവൂല … ഈ കഴിഞ്ഞ തവണ ആട്ടിക്കാനുള്ള കൊപ്രയും തേങ്ങയും ഒന്നിച്ച് കൂട്ടിവച്ചതാ… ആ പഹയർ …. ഒന്നിന്നും ഒരു ആത്മാർഥതയും ഇല്യ “

അതു പറഞ്ഞ് വിറച്ച് വിറച്ച് അയാൾ വടക്കേ മുറ്റത്തേക്കിറങ്ങി.

***** ****** *******   ********* *********  ************

ഇതിപ്പോ എവിടാ… സ്ഥലം ….” ഉണ്ണി വാസൂട്ടനോട് ചോദിച്ചു.

കല്ലായി പുരത്തെത്തി ” കുഞ്ഞു പറഞ്ഞ സ്ഥലത്തേക്ക് എനി അഞ്ചു മിനിട്ട് കൂടെ ഉണ്ട്.

2 Comments

  1. നിധീഷ്

    ♥♥♥

  2. ??❤❤❤❤??

Comments are closed.