അയനത്തമ്മ 4 ❣️[Bhami] 49

Views : 2802

അയനത്തമ്മ 3

Ayanathamma Part 4 | Author : Bhami | Previous Part

 

View post on imgur.com

കതിരവന്റെ വരവിനു മുന്നെ തന്നെ തച്ചോട്ടില്ലം ഉണർന്നു.

”ഓം ഭൂർഭുവ: സ്വ:।
തത് സവിതുർവരേണ്യം।
ഭർഗോ ദേവസ്യ ധീമഹി।
ധിയോ യോ ന: പ്രചോദയാത്॥”

“ലോകം മുഴുവനും പ്രകാശം പരത്തുന്ന സൂര്യ ഭഗവാനേ…. അതുപോൽ നമ്മുടെ ബുദ്ധിയിലും പ്രകാശം പരത്താൻ കഴിവു തരണേ …..”

ഉണ്ണി  ഇറനാൽ കിഴക്ക് ദിക്കിനഭിമുഖമായി മിഴികളടച്ചു കൈകൾ കൂപ്പി.

കുള പടവിൽ കാച്ചിയ എണ്ണ   കൈകളിൽ കോരി എടുത്ത് ഉറക്ക ചടവോടെ ഇരിക്കുകയാണ് ഋഷികേശ് ..

” ഋഷി …. ഇന്ന് അഛന് ഒരിടം വരെ പോണം എത്താൻ വൈകിയാൽ …. ക്ഷേത്രത്തിൽ സന്ധ്യ നാമർച്ചന  നീ വേണം കഴിപ്പിക്കാൻ. ”

അലസമായി തനിക്കു മുന്നിൽ ഇരിക്കുന്ന മകനെ ഒരു വട്ടം കൂടി ഉണ്ണി  നോക്കി.

“നീ ഇന്നലെ ഉറങ്ങിയില്ലേ കണ്ണാ …”

“ഇല്ലച്ചാ… ഇന്ന് പരീക്ഷയാണ് … “
അവൻ പാതിയടഞ്ഞ കണ്ണുകൾ വലിച്ചു തുറക്കാൻ പാടുപെടുന്നുണ്ടായിരുന്നു.

ഉണ്ണി വാത്സല്യത്തോടെ മകന്റെ ശിരസ്സിൽ ഒന്ന് തലോടി … ” വേഗം കുളിച്ച് വരൂ….” കോളേജ് കഴിഞ്ഞ വൈകീട്ട് നേരത്തെ മനക്ക് എത്തണം

ഉണ്ണി ഈറനാൽ  പൂജ മുറിയിലേക്ക് വന്നു.

സ്വർണ്ണ തളികയിൽ നിറഞ്ഞു നിന്ന ഗണപതി വിഗ്രഹത്തിനു മുന്നിൽ മുട്ടുകുത്തി നമസ്ക്കരിച്ചു.

ഭഗവാനെ .. … വിഘ്നേശ്വരാ… സർവ വിഘ്നങ്ങളും അകറ്റി സർവൈശ്വര്യം തന്നനുഗ്രഹിക്കണേ….”

Recent Stories

The Author

Bhami

2 Comments

  1. നിധീഷ്

    ♥♥♥

  2. 🖤🖤❤❤❤❤🖤🖤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com