നിശാഗന്ധി ❤️ 2 [Neethu M Babu] 51

Views : 1604

നിശാഗന്ധി ❤️ 2

Author : Neethu M Babu | Previous Part

 

“ഹലോ.. ”
” നീ ഉറങ്ങിയോ?.. ”
” ഇല്ല… ”
വേദന കലർന്ന സ്വരത്തിൽ അവൾ പറഞ്ഞു..
” അതെന്തേ ഉറങ്ങാഞ്ഞത്?.. സമയം ഇത്രയും ആയില്ലേ?.. ”
” ഉറങ്ങാൻ കഴിയുന്നില്ല..! ”
” ഓഹ്… എനിക്കും ഉറക്കം വന്നില്ല അതാ ഞാൻ വിളിച്ചത്.. ”
” മം.. എനിക്ക് മനസിലായി.. ”
” ആഹ് നീ കഴിച്ചാരുന്നോ? “..
” ഇല്ല… ”
” അതെന്താ നിനക്ക് വിശപ്പുണ്ടായിരുന്നില്ലേ?.. ”
” വേണ്ടായിരുന്നു.. ”
” ആഹ് നിനക്ക് വേണോന്നോണ്ടേൽ കഴിച്ചാൽ മതി ഇല്ലേൽ കഴിക്കണ്ട.. ”
” നീയെന്താ എന്നോട് വഴക്ക് കൂടനാണോ ഈ രാത്രിയിൽ വിളിച്ചത്?.. ”
” ഓഹ് എന്റെ പൊന്നോ ഞാൻ ഒന്നും പറഞ്ഞില്ലേ.. ”
അവളുടെ മറുപടി നിശബ്ദത ആയിരുന്നു..
” ഡീ ഞാൻ കിടക്കാൻ പോവാ ഉറക്കം വരുന്നു ഇപ്പൊ “..
അവളൊന്നും മിണ്ടിയില്ല..
” ഗുഡ് നൈറ്റ്‌ “..
അവൻ ആ കോൾ കട്ട് ചെയ്തു..
അവൾക്ക് എന്തൊക്കെയോ അവനോടായ് പറയണമെന്നുണ്ടായിരുന്നു.. പക്ഷേ അവളൊന്നും പറഞ്ഞിരുന്നില്ല..

🔷🔻🔷🔻🔷🔻🔷🔻🔷🔻🔷

ഇരുട്ടിന്റെ കരിമഷി മെല്ലെ അലിയിച്ച് കിഴക്കിന്റെ മുഖത്ത് കുങ്കുമ വർണ്ണം ചാർത്തി സൂര്യൻ ഉദിച്ചുയർന്നു..
പുൽത്തുമ്പിലെ മഞ്ജുകണങ്ങൾ സൂര്യ കിരണങ്ങളാൽ തിളങ്ങി..
” മോനെ എണ്ണിക്കുന്നില്ലേ നീ.. ”
അമ്മ കതകിൽ തട്ടി..
ഇത്രപെട്ടന്ന് നേരം വെളുത്തോ എന്ന മട്ടിൽ അവൻ കിടക്കയിൽ നിന്നും പുതപ്പൊക്കെ മാറ്റി എഴുന്നേറ്റു..
” അമ്മേ കാപ്പി… ”
സ്ഥിരം പതിവ് പോലെ അവൻ പറഞ്ഞു..
” പോയി കുളിച്ച് വാ മോനെ.. ”
” ഓഹ് ഈ അമ്മ രാവിലെ..
ഇന്നെന്തോ വല്ലാത്തൊരു തണുപ്പ്..! ”
അവൻ മുറിക്കുള്ളിൽ നിന്ന് ജനാലയുടെ പാളി മെല്ലെ നീക്കിയപ്പോൾ കിഴക്കൻ കാറ്റ്  ആ ജനൽപ്പാളികളെ തട്ടി തടഞ്ഞു പോയി..
കുളിയൊക്കെ കഴിഞ്ഞ് കോണിപ്പടി ഇറങ്ങി വരുമ്പോൾ..
” ഡാ നീ ഇന്നലെ എപ്പോഴാ വന്നത്?.. നേരത്തും കാലത്തും വീട്ടിൽ  വരാൻ നിനക്കറിയില്ലേ?.. ”
അതവന്റെ ഏട്ടൻ ആയിരുന്നു..
സിദ്ധാർഥ്..
പുള്ളി എൻട്രൻസ് ഒക്കെ എഴുതി ഗ്രാജുവേഷൻ ഒക്കെ കഴിഞ്ഞ് ഇപ്പോൾ ജോലിയിലാണ്.. വിവാഹിതനല്ല..
” ഓഹ് എൻന്റെട്ടാ നമിച്ചു വിട്ടേക്ക് രാവിലെ തന്നെ എന്നേ ഇങ്ങനെ വീധിക്കല്ലേ.. അച്ഛൻ വല്ലോം കേട്ടാൽ പിന്നത് മതി അടുത്ത ഭൂകമ്പത്തിന് “..
” കേക്കട്ടെടാ കേക്കണം.. ”
” എന്നേ തല്ല് കൊള്ളിച്ചാ ഏട്ടന് എന്തേലും കിട്ടോ “?..
ഇരുവരുടെയും സംഭാഷണത്തിനിടയിലേക്ക് അമ്മ കടന്നു വന്നു..
” എന്താടാ രണ്ടണ്ണോം കൂടി രാവിലെ
തന്നെ.. ദേ അമ്മ രണ്ടാൾക്കും കഴിക്കാനെടുത്തു വച്ചിട്ടുണ്ട് രണ്ടുപേരും വന്നേ.. “..

Recent Stories

The Author

Neethu M Babu

9 Comments

  1. നിധീഷ്

    ❤❤❤

  2. Viswaasam arpikkunnu…. ✌

    1. സ്നേഹം 😊

  3. good

  4. Page കൂട്ടി എഴുതൂ. ❤️❤️❤️❤️❤️

    1. ഇനി ശ്രെദ്ധിക്കാം 😊

  5. Sis sugam ano

    1. അതെ 😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com