അപരാജിതൻ -45 4801

Views : 275205

അമ്രപാലിയുടെ മുറിയിൽ:

അമ്രപാലി കഴിഞ്ഞ ഒന്നരമണിക്കൂറായി ഒരുക്കങ്ങളിൽ ആയിരുന്നു.

അവളുടെ രണ്ടു സഖിമാരായ സുഹാസിനിയും മന്ദാകിനിയുമാണ് അവനെ മയൂരനടനത്തിനുള്ള വേഷവിധാനങ്ങളും ചമയങ്ങളും  ചെയ്തു കൊണ്ടിരുന്നത്.

മാറിടവിടവ് വേണ്ടുവോളം ദൃശ്യമാകുന്ന രീതിയിൽ മാറിൽ ഇറുകിചേർന്ന് നീലയും പച്ചയും കലർന്ന നിറമുള്ള മേൽക്കുപ്പായം.

മാർവിടവിൽ ഒരു മയിൽപ്പീലിയും ഉദരം പൂർണ്ണമായും അനാവൃതമാക്കി പുക്കിളിനു ചുറ്റും അർദ്ധചന്ദ്രാകൃതിയിൽ ചെറുമയിൽപ്പീലികൾ പതിപ്പിച്ചിരുന്നു.

കാതിൽ കമ്മലുകൾക്ക് പകരം മയിൽ‌പ്പീലി, കഴുത്തിലും അരയിലും കൈകളിലും മയിൽപ്പീലികൊണ്ടുള്ള ആടയാഭരണങ്ങൾ.

മുടി പിന്നാലെ കൊണ്ടകെട്ടി ശിരസിനു മുന്നിലായി വിടർത്തിയ മയിൽപ്പീലികളെന്നപോൽ പീലിഗോളക.

മുഖത്തു നടനത്തിനു വേണ്ടതായ ചമയങ്ങൾ.

വേണ്ടുവോളം സൗന്ദര്യമുള്ള പെൺകൊടിയായതിനാൽ ഏറെ ചമയങ്ങൾ അവളുടെ മുഖത്ത് അണിയിച്ചിരുന്നില്ല.

മിഴികളുടെ പൊലിമയ്ക്ക് മാത്രം നീളത്തിൽ അഞ്ജനം എഴുതിയിരിക്കുന്നു.

സ്വതവേ ചെഞ്ചുവപ്പാർന്ന അധരങ്ങളിൽ ചുവന്നചായം അൽപ്പം പോലും എഴുതിയതുമില്ല.

അന്നേരമാണ്

“ക്ടിം” എന്ന ശബ്ദത്തിൽ ഒരു ലോഹം താഴേക്ക് വീണത്.

ശബ്ദം കേട്ട് എല്ലാവരും മുഖം തിരിച്ചു.

ദിനങ്ങളായി പാലി, തന്റെ കോപമടക്കാൻ കരുതിവെച്ചിരുന്ന കഠാരി അലമാരയുടെ മുകളിൽ നിന്നും നിലത്തു വീണതായിരുന്നു.

വീണതിന് അടുത്തു തന്നെ, പാലി  വരഞ്ഞ, തന്റെ സ്വപ്നത്തിൽ വന്നു തന്നെ ബലാൽക്കാരം ചെയ്യുന്ന യുവാവിന്റെ ചിത്രവും ഉണ്ടായിരുന്നു.

 

മന്ദാകിനി ഉടനെ വന്നു ആ കഠാരി എടുത്ത് അലമാരയുടെ മുകളിലായി വെച്ചു.

എന്നിട്ട് ആ ചിത്രം കൈയ്യിലെടുത്തു.

“എന്ത് മനോഹരമായ ചിത്രമായിരുന്നു , അമി ഇത് മൊത്തം തുളച്ചു കളഞ്ഞു”

“നീയതവിടെ വെക്കുന്നുണ്ടോ ” ശബ്ദം ഉയർത്തി അമ്രപാലി പറഞ്ഞു.

മന്ദാകിനി കട്ടിലിൽ ഇരുന്നു ആ ചിത്രം തന്റെ മടിയിൽ വെച്ചു നോക്കി.

“എത്ര കരുത്തനാ,,അതുപോലെ സുന്ദരനും , ഇവന്റെ ചിരി കാണുമ്പോൾ തന്നെ ഉള്ളിൽ മോഹം ജനിക്കുന്നു, ഈ ആണൊരുത്തന്റെ  കരുത്തിൽ വിയർത്തു കുളിച്ചു തളർന്നു കിടക്കാൻ കൊതിയാകുന്നു”

ചിത്രത്തിലുള്ള യുവാവിന്റെ മുഖം നോക്കിയപ്പോൾ ഉള്ളിലുണ്ടായ ഭോഗേച്ഛയാൽ മന്ദാകിനി എല്ലാവരും കേൾക്കെപറഞ്ഞു.

അമ്രപാലി ദേഷ്യത്തോടെ ഒന്ന് നോക്കി.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com