അപരാജിതൻ -45 4801

Views : 275218

“ഊതല്ലേ ,,ഒരുപാടങ്ങു ഊതല്ലേ”

ആദി അത് കേട്ട് ചിരിച്ചു.

“മനസ്സിലായല്ലേ,,,എനിക്കും തോന്നി”

“വർത്താനം പറയാതെ വേഗം വാ,,”

ഗോപി വേഗം നടന്നു ഗോപിക്ക് പിന്നാലെ ആദിയും.

മുത്യാരമ്മയുടെ മാളികയുടെ കവാടത്തിനു മുന്നേ നിൽക്കുന്ന കങ്കാണിക്ക് നേരെ ഗോപി ടിക്കറ്റ് കാണിച്ചു.

അയാൾ അത്  ഒരു വശം കീറി തന്റെ കൈയിൽ വെച്ച് ബാക്കി കഷ്ണം ഗോപിക്ക് കൊടുത്തു.

ഗോപി ഉള്ളിലേക്ക് കയറി

പിന്നാലെ ആദി അയാളെ നോക്കി ചിരിച്ചു ടിക്കറ്റ് അയാൾക്ക് നേരെ നീട്ടി.

എന്നിട്ട് വിനയവിധേയഭാവത്തിൽ മുഖത്ത് ഭയവും ആദരവും വരുത്തി കൈകൾ കൂപ്പി നെഞ്ച് വളച്ചു അയാളെ വണങ്ങി.

“നമസ്കാരം മൊയലാളി “തന്നെ മുതലാളി എന്ന് വിളിച്ചത് കേട്ടപ്പോൾ ആനന്ദലബ്ദി നേടിയ അയാൾ ഒന്ന് മുഖം ഉയർത്തി പ്രൗഢി വെളിവാക്കി ചിരിച്ചു.

“നമസ്‌കാരം”

ശീട്ട് കീറി ആദിക്ക് അയാൾ തിരികെ നൽകി.

“കോമളയുടെ ക്യാബറെ എങ്ങനാ മൊയലാളി നല്ലതാകുമോ?” വിനയത്തോടെ അവൻ ചോദിച്ചു

“പ്രമാദം,,ആനാൽ അവള് വന്ത് ആടകൾ അണിയാമലിരുന്താൽ റൊമ്പ പ്രമാദം”

“ഓ..അവള് തുണിയൊക്കെ അഴിക്കുമോ മൊയലാളി?” അവൻ ഉള്ളിൽ ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഡേ,,ഡേ ,,ഉള്ളേ പൊങ്കടാ ” ഗൗരവത്തോടെ അയാൾ ആദിയെ ഉളിലേക്ക് തള്ളി.

അവൻ ചിരിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു.

“കാവൽക്കാരനെയും വെറുതെ വിടരുത് താൻ ,,ഇപ്പോ എന്താ അയാളുമായി സംസാരിച്ചത് ?” അവനെ കാത്തു നിന്ന ഗോപി ചോദിച്ചു.

“അല്ലാ കോമളയുടെ ക്യാബറെ”

“കോമള കോപ്പ്,,നമ്മളിവിടെ വന്നത് കണ്ട മാറാട്ടിയക്കച്ചിയുടെ ക്യാബറെ കാണാനല്ല, അമ്രപാലിയുടെ നൃത്തം കാണാനാ, അപ്പോളാ തന്റെ കോമളയും കോമാളിയും”ഗോപി ലേശം ചൂടായി.

 

“അക്കച്ചിയുടെ അഴിച്ചാട്ടവും അഴിഞ്ഞാട്ടവും കാണുമ്പോളും ഇതൊക്കെതന്നെ പറയണം കേട്ടോ ,,വാ വാ ”

ചിരിയോടെ ആദി ഗോപിക്കൊപ്പം ഉള്ളിലേക്ക് നടന്നു.

@@@@@

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com