അപരാജിതൻ -45 4801

Views : 275218

“താൻ പോടോ,, ഇന്നാട്ടിലെ ഏറ്റവും വീര്യം കൂടിയ നവസാരമിട്ടു വാറ്റിയ പെരുംപട്ടചാരായം കോപ്പയൊന്നടിച്ചു കയറ്റി, കൂടെ പൊകലയിട്ട് ഹുക്ക വലിച്ചു, അതൊന്നും പോരാണ്ടു കൂടിയ കാട്ടുകഞ്ചാവും വലിച്ചു കയറ്റി,,എന്നിട്ടും കിക്ക് പോരത്രെ,ഒക്കെപോട്ടെ,,കരകാട്ടം കണ്ടു, ഇവിടത്തെ കൂത്തിച്ചികളാടുന്ന ആട്ടം കണ്ടു, ബോംബായിക്കാരി കോമള തുണിയഴിച്ചഴിഞ്ഞാടിയതും കണ്ടു,, ഇതൊക്കെ കണ്ടിട്ടും വികാരം വരുന്നില്ലത്രേ,,,താൻ മനുഷ്യനാണോ അതോ വല്ല ബഹിരാകാശജീവിയുമാണോടോ”

 

എല്ലാം പുഞ്ചിരിയോടെ ആദി കേട്ട് നിന്നു.

“അത് പിന്നെ ഗോപ്യേ,,,”

“മിണ്ടരുത് ,,താൻ മിണ്ടരുത്,,ഇനിയാ അമ്രപാലിയുടെ മയിലാട്ടം കൂടിയേ ബാക്കിയുള്ളൂ,,,വേഗം വാ ന്റെ കൂടെ ”

ഗോപി ആദിയെ പിടിച്ചു വലിച്ചു അടുത്തവേദിയിലേക്ക് നടന്നു.

അവിടെ നിന്നും ആളുകൾ എഴുന്നേറ്റു അടുത്ത വേദിയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു.

മുന്നിലൂടെ നടക്കും വഴി മാനവേന്ദ്ര വർമ്മൻ എഴുന്നേറ്റു മുണ്ടു മുറുക്കി കുത്തുന്നസമയം അയാൾക്കരികിലൂടെ കടന്നു പോയ ആദി , കുക്കുടരാജനായ മാനവേന്ദ്രവർമ്മനെ നോക്കി “വണക്കം തലൈവരെ ” എന്ന് പറഞ്ഞു കൈകൾ കൂപ്പി ചിരിച്ചു കൊണ്ട് നടന്നു. മുൻഭാഗത്തേക്ക്‌ വെളിച്ചം മങ്ങിയതായതിനാൽ മാനവേന്ദ്രവർമ്മന് ആദിയെ കാണാൻ സാധിച്ചില്ല. അയാൾ കൈ അല്പം ഉയർത്തി വണക്കം സ്വീകരിച്ചു.

 

“പൊന്നുടയതെ,,ഇനിയാണ് പൂരം,,അമ്രപാലിയാടുന്ന പൂരം”

പഞ്ചാപകേശൻ ഭവ്യതയോടെ പറഞ്ഞു.

കൈയിലിരുന്ന കോമളയുടെ നിക്കർ പഞ്ചാപകേശനെ പിടിക്കാൻ ഏൽപ്പിച്ചു കൊണ്ട് ഉത്തരീയം ചുമലിൽ നേരെയിട്ട് വടിയൂന്നി മാനവേന്ദ്രവർമ്മൻ നടന്നു.

പിന്നാലെ പഞ്ചാപകേശനും.

ഇടക്കയാൾ ഒളികണ്ണിട്ടു അവിടെ പരിസരങ്ങളിൽ നിൽക്കുന്ന സുന്ദരിമാരായ തരുണീമണികളുടെ ഉടലളവുകൾ നല്ലപോലെ എടുത്ത് കൊണ്ടേയിരുന്നു.

വേദിക്ക് പുറത്ത്:

അമ്രപാലിയാടുന്ന വേദിയിലേക്ക് തിമ്മയ്യനും മാവീരനും  ചൊല്ലടങ്കനും പോയതേയില്ല.

കാണികൾക്കിടയിൽ പോലും നിന്നു അമ്രപാലിയുടെ നർത്തനം കാണരുത് എന്ന് നേരത്തെ തന്നെ മഹാശയൻ അവർക്ക് മുന്നറിയിപ്പ്  നൽകിയിട്ടുണ്ട്.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com