അപരാജിതൻ -44 5514

സദാ ശാന്തപ്രകൃതനായ മാനവേന്ദ്രവർമ്മന്റെ പരിവർത്തനം  സൂര്യസേനനെയും അച്ഛനെയും അതിശയപ്പെടുത്തി.

 

എല്ലാവരും മാനവേന്ദ്ര വർമ്മൻ കൽപ്പിക്കുന്നത് എന്തെന്ന് അറിയാൻ ഉത്സൂകരായി നിന്നു.

മാനവേന്ദ്ര വർമ്മൻ ഊന്നുവടി നിലത്ത് കുത്തി ശബ്ദമുണ്ടാക്കി.

ഇരിപ്പിടത്തിൽ നിന്നും പടികൾ ഇറങ്ങി ഊന്നുവടിയിൽ ആഞ്ഞു നടന്നു.

നടക്കും നേരം അയാൾ ഇടവും വലവും നിൽക്കുന്നവരെ നോക്കി പറഞ്ഞു.

“എന്തായാലും ഇപ്പോൾ തൽക്കാലം ദ്വിഗ്വിജയ യാഗം നടക്കട്ടെ , അതിൽ മാത്രം ശ്രദ്ധ നൽകിയാൽ മതി, സൂര്യസേനന്റെ രാജാവരോഹണം കഴിയട്ടെ ,,എന്നിട്ട് എല്ലാം കൂടെ ഒരുമിച്ച് കൊടുക്കാം ആ  ചണ്ടാളനെ ആരാധിക്കുന്ന പിഴച്ച വർഗ്ഗങ്ങൾക്ക്,  അവിടെ നിന്നും അടിച്ചോടിച്ച് കൊല്ലാകൊല ചെയ്യണം തേവിടി മക്കളെ, അവനെ അങ്ങ് ജീവനോടെ കത്തിച്ചേക്ക് ഈ കൊട്ടാരത്തിന്റെ മുന്നിലിട്ട് തന്നെ”

മാനവേന്ദ്രവർമ്മൻ അത് കൽപ്പിച്ചതിന്റെ അലയൊലി തെല്ലൊന്നവസാനിക്കും മുന്നേ

 അന്നേരം

സൂര്യസേനന് എന്തോ പന്തികേട്‌ തോന്നി.

ആ കാഴ്ച കണ്ടവൻ നടുങ്ങി.

ഇശയും രൂപപ്രഭയും “അയ്യോ …………” എന്ന് കാതടച്ചു അലറി.

ദർബാറിൽ നിൽക്കുന്നവർ ഞെട്ടിത്തരിച്ചുപോയിരുന്നു.

“മാറ് മുത്തശ്ശാ,,,,,,,” എന്നലറി സൂര്യൻ സകല ശക്തിയോടെ മാനവേന്ദ്ര വർമ്മന് നേരെ കുതിച്ചു.

അതിവേഗം അയാളെ ഇടത്തേക്ക് തള്ളി , സൂര്യൻ ഒരു വശത്തേക്ക് ചാഞ്ഞു നിലത്തേക്ക് വീണു

മാനവേന്ദ്രവർമ്മൻ സമീപമുള്ള ഇരിപ്പിടത്തിലേക്ക് മുന്നാക്കം മുഖം കുത്തി വീണു.

“ഭ്ധും ” എന്ന ഉഗ്രശബ്ദത്തോടെ രണ്ടു മീറ്റർ വ്യാസമുള്ള,  ദർബാർ ഹാളിനു മുകളിൽ ഉറപ്പിച്ചിരുന്ന ഷാൻഡ്ലിയാർ ചില്ലു ദീപം മാനവേന്ദ്ര വർമ്മൻ നിന്നയിടത്തു തന്നെ പതിച്ചു ചിന്നിചിതറി.

ദർബാറാകെ, ചിതറിതെറിച്ച  ചില്ലു കഷ്ണങ്ങളാൽ നിറഞ്ഞു.

സകലരും ഭയന്ന് വിറച്ചു. ചിലർ അലറിനിലവിളിച്ചു.

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.