അപരാജിതൻ -44 4832

“ആ എന്ത് വെവരം കിട്ടിയാലും നേരിട്ട് ഇൻസ്പെകർ ഏമാനോട് പറഞ്ഞോ”

പിള്ള വായിലെ പുകയില തുപ്പി കളഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോയി.

ആ സാധുക്കൾ , ഇൻസ്‌പെക്ടർ ഗുണശേഖര൯ വരാനായി അവിടെ കാത്തു നിന്നു.

അന്നേരമാണ്

പുറത്തു വസൂൽ പിരിവ് കഴിഞ്ഞു യതീന്ദ്ര൯ അവിടെഎത്തിയത്.

അയാൾ പടികൾ കയറും മുൻപ് അമീറിനടുത്തേക്ക് വന്നു.

“ഞങ്ങൾക്ക് വിവരമൊന്നും കിട്ടിയിട്ടില്ല, അറിഞ്ഞാൽ നിങ്ങളെ അറിയിക്കാമെന്നല്ലേ പറഞ്ഞിരുന്നത്” യതീന്ദ്രൻ അമീറിനോട് പറഞ്ഞു.

“സാറേ , ഞങ്ങൾക്ക് കിട്ടി, ഞങ്ങളുടെ കുട്ടികളെ കൊണ്ട് പോയവരുടെ വിവരം ഞങ്ങൾക്ക് കിട്ടി സാറേ” ഏറെ പ്രതീക്ഷയോടെ അമീർ പറഞ്ഞു.

അതെ സമയം

പുറത്തു നിന്നും പോലീസ് ജീപ്പ് ഉള്ളിലേക്ക് വന്നു.

അത് കണ്ടു യതീന്ദ്രൻ അറ്റൻഷനായി നിന്നു.

ജീപ്പിൽ നിന്നും പുറത്തേക്ക്  എസ് ഐ ഗുണശേഖരനും എ എസ് ഐ  ഷണ്മുഖനും പുറത്തേക്കിറങ്ങി, അവർ സ്റ്റേഷനിലേക്ക് നടന്നു.

യതീന്ദ്രൻ സല്യൂട് നൽകി.

“പിരിവ് കിട്ടിയോടോ?”

“ഉവ്വ് സർ ”

“ഷണ്മുഖാ അതങ്ങു വാങ്ങിച്ചു വീതം വെക്ക് ”

അത് കേട്ട് യതീന്ദ്രൻ പോക്കറ്റിൽ നിന്നും അന്നത്തെ കളക്ഷൻ കിട്ടിയ പണക്കെട്ട് ഷണ്മുഖനെ ഏൽപ്പിച്ചു.

“ഹ്മ്മ് ,,,,നീയൊക്കെ എന്താടാ ഇവിടെ?” ഗുണശേഖര൯ നീരസത്തോടെ അമീറിനെയും മറ്റു ഗ്രാമീണരെയും നോക്കി ചോദിച്ചു.

“സാറേ,,കുട്ടികളെ കൊണ്ട് പോയവരെ കുറിച്ച് ഞങ്ങൾക്ക് വിവരം കിട്ടി, അതറിയിക്കാൻ വന്നതാ”

ഗുണശേഖരൻ യാതൊരു ഭാവമാറ്റവും ഇല്ലാതെ പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്തു വായിച്ചു ചുണ്ടിൽ തിരുകി.

ഷൺമുഖ൯ ഉടനെ ലൈറ്റർ കത്തിച്ചു അതിനു തീ പകർന്നു.

ആഞ്ഞു പുക ഉള്ളിലേക്ക് വലിച്ചു ഗുണശേഖരൻ അമീറിനെ നോക്കി.

“ആഹാ,,അത് കൊള്ളാമല്ലോ , ഞങ്ങൾക്ക് വിവരം കിട്ടും മുൻപ് നിനക്ക് വിവരം കിട്ടിയോ, എന്ന പറ ആരാ കൊണ്ടുപോയത്”

“സാറേ,,കൊയിലാഗനി നടത്തുന്ന തലൈവാരി ചൊല്ലാടങ്ക൯ മുതലാളി,,അയാളാ കുട്ടികളെ ആളെ വിട്ട് തട്ടിക്കൊണ്ടു പോയത്, ഞങ്ങളുടെ  കുട്ടികളെ അവർ കൊല്ലാക്കൊല ചെയ്യാണ്, അവരെ രക്ഷിക്കണം സാറേ”

അമീർ കൈകൾ കൂപ്പി അപേക്ഷിച്ചു.

ഗുണശേഖരൻ പുക ആഞ്ഞു വലിച്ചൂതി.

“തലൈവാരി ചൊല്ലടങ്കൻ മുതലാളി അങ്ങനെയൊന്നും ചെയ്യില്ല , വളരെ നല്ല മനുഷ്യനാ, നിങ്ങള് എന്നാ പോകാൻ നോക്ക്  , ഞങ്ങൾ സമയം എടുത്ത്  അന്വേഷിക്കാം”

അത് കൂടെ കേട്ടതും അമീറിന്റെ നിയന്ത്രണം വിട്ടു.

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.