അവർ തന്റെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന വ്യഥ പങ്കു വെച്ചു.

“ഞാൻ എന്നാൽ അവിടെ വരെ ഒന്ന് പോയി നോക്കി വരാം ദേവമ്മെ, ദർബാറിൽ ഉണ്ടാകും എല്ലാവരും” ”

“ഹ്മ്മ് ,,അങ്ങനെയാകട്ടെ, ഞാനെന്തായാലും വരുന്നില്ല സാരഥി,,നിങ്ങൾ പോയി വരൂ ” ”

അവരുടെ അനുവാദത്തോടെ പാർത്ഥസാരഥി അവിടെ നിന്നു ദര്ബാറിലേക്ക് നടന്നു.

@@@@@@

പ്രജാപതി രാജദർബാറിൽ:

 

പ്രമുഖ ഉപദേശകാസനത്തിൽ ഇരുന്നു മാനവേന്ദ്ര വർമ്മൻ കൈയിൽ ബാൻഡേജ് കെട്ടിയ സൂര്യനെ ദാക്ഷിണ്യത്തോടെ നോക്കി.

“ആയുധം പിടിക്കുന്ന നിന്റെ കൈകൾക്ക് ഇത്രയേ ഉറപ്പുള്ളൊ സൂര്യാ” അയാൾ തിരക്കി.

“ഇളയമുത്തശ്ശാ,,പെട്ടെന്നുള്ള കുവലയന്റെ ആക്രമണമായതിനാൽ എനിക്ക് നിലതെറ്റിപ്പോയിരുന്നു ,കുഴിയിലേക്ക് കൈകുത്തിയാണ് വീണത്”

അല്പം വ്യസനത്തോടെ സൂര്യൻ അറിയിച്ചു.

 

“ഹ്മ്മ് ,,,,,” തന്റെ ഊന്നുവടിയിൽ വിരൽ കൊണ്ട് തലോടി മാനവേന്ദ്രവർമ്മൻ മൂളി.

 

“അപ്പോൾ  അന്നം മുട്ടിച്ചു ചണ്ഡാളരെ ഒതുക്കാനുള്ള നമ്മുടെ തന്ത്രം പാളിപ്പോയി അല്ലെ ,,അവിടെ കയറി വന്ന എന്താ അവന്റ പേര് ,,,മറന്ന് പോയല്ലോ, നിങ്ങളെ ഭേദ്യം ചെയ്തു പ്രജാപതി സിംഹാസനത്തിനെതിരെ നാവുയർത്തിയവന്റെ ”

 

“അറിവഴകൻ ” താഴെ കൈ കൂപ്പി നിൽക്കുന്ന സോമശേഖര൯ പറഞ്ഞു.

 

“എന്താ അവൻ നിങ്ങളോട് പറഞ്ഞെതെന്നാ പറഞ്ഞത് ?” അയാൾ വീണ്ടും തിരക്കി.

“ഒന്നിനെയും ഞാൻ വെറുതെ വിടില്ല , ഇതൊക്കെ നിന്റെ തമ്പുരാക്കന്മാർക്കുള്ള അടിയാ,, കൊറേ നാളായി കരുതി വെച്ചിരുന്നതാ,,ഇപ്പോഴാ സമയം ഒത്തു കിട്ടിയത് ” ഇങ്ങനെയാണ് പൊന്നുടയതെ അവൻ പറഞ്ഞത്” ആദരവോടെ ധർമ്മരാജൻ അറിയിച്ചു.

മാനവേന്ദ്രവർമ്മൻ ഉപദേശകാസനത്തിൽ ഇരുന്നു ഊന്നുവടികളിൽ മുറുകെ പിടിച്ചു ശിരസ് മേലും കീഴുമാട്ടി.

“ഹ്മ്മ് ,,,,കൊള്ളാം ,,ഇങ്ങനെയൊക്കെ പറഞ്ഞുവല്ലേ”

“ഉവ്വ് തമ്പുരാനേ” ഭവ്യതയോടെ സോമശേഖര൯ മറുപടി നൽകി.

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32

2 Responses