അപരാജിതൻ -44 4834

ശാംഭവിയിൽ ഉയർന്നു നിൽക്കുന്ന മഹാരുദ്രന്റെ ഭീമാകരമായ കൃഷ്ണശിലാശിൽപ്പം.

അഞ്ഞൂറ് ആണ്ടുകൾക്ക് മുന്നേ ശാംഭവിയിൽ മുക്കിതാഴ്ത്തിയ അതെ ശിലാവിഗ്രഹം.

“ശങ്കരാ ,,,” എന്ന് വിളിച്ചു കൊണ്ട് സ്വാമി മുത്തശ്ശൻ കൈകൂപ്പി അലറിക്കരഞ്ഞുകൊണ്ട് അരപ്പൊക്കം വെള്ളത്തിലേക്കിറങ്ങി.

“മഹാദേവാ ,,,,’ എന്ന വിളിയോടെ വൈദ്യർ മുത്തശ്ശനും സ്വാമി മുത്തശനു പിന്നാലെയിറങ്ങി.

അവരെ അനുഗമിച്ചു സകലരും നിറമിഴികളോടെ ശാംഭവിയിൽ അരപ്പൊക്കം വെള്ളത്തിൽ ഇറങ്ങി നിന്ന് കൈകൾ കൂപ്പി പഞ്ചാക്ഷരി ജപിച്ചു.

സ്വാമിമുത്തശ്ശൻ സന്തോഷവും സങ്കടവും  കൊണ്ട് ഉറക്കെ കരഞ്ഞു.

 

“ശങ്കരാ,,,മഹാദേവാ ,,, അഞ്ഞൂറാണ്ടുകൾക്ക് ശേഷം ഈ ആഴങ്ങളിൽ നിന്നും നീ ഉയർന്നു വന്നല്ലോ..മഹാത്ഭുതമായല്ലോ പരമേശ്വരാ,,എന്താ എന്താ ഇവിടെ സംഭവിക്കുന്നത് ?,,അറിവില്ലാത്ത ഈ പൈതങ്ങൾക്ക് ഒന്നുമേ മനസിലാകുന്നില്ല ,,മഹേശ്വരാ”

അദ്ദേഹത്തിന് കൂടുതൽ ഒന്നും പറയാൻ സാധിച്ചില്ല. ഒന്നും പറയാനാകാതെ ശങ്കരാ എന്ന് വിളിച്ചു കൊണ്ട് അദ്ദേഹം ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു.

മഹാദേവന്റെ ഒരു പ്രതിഷ്ഠ പോലും വെയ്ക്കാൻ സാധിക്കാത്ത ശിവശൈലമടങ്ങുന്ന വൈശാലി ദേശത്ത് ശാംഭവി നദിയിൽ താഴ്ന്ന പത്താൾ ഉയരമുള്ള  സർവ്വആയുധധാരിയായ മഹാരുദ്രവിഗ്രഹം തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നത് കണ്ടു ഉള്ളിൽ തിങ്ങിനിറയുന്ന സന്തോഷത്തോടെ ഗ്രാമീണർ എല്ലാവരും അവരിൽ തനിയെ ഉടലെടുത്ത ധൈര്യത്തിൽ ഉറക്കെ ഉറക്കെ പഞ്ചാക്ഷരി ജപിച്ചു.

ശിവമന്ത്രങ്ങൾ ഉറക്കെ ജപിക്കാൻ ഭയക്കുന്ന ശിവശൈലനിവാസികൾ യാതൊരു ഭയവും കൂടാതെ നദിയിൽ നിന്ന് കൈകൾ കൂപ്പി. ശങ്കരാ,,മഹാദേവാ എന്ന് ശിവനാമം ജപിക്കുന്നത് കേട്ട് ഉള്ളിൽ ഊറിവന്ന പുഞ്ചിരിയോടെ കൈകൾ കെട്ടി നദിയിൽ ഉയർന്നു നിൽക്കുന്ന മഹാരുദ്രനെ നോക്കി ആദി കൈകൾ താടിയിൽ മെല്ലെ തലോടി മീശയൊന്നു പിരിച്ചു മേലേക്ക് ഉയർത്തി ചുരുട്ട് ആഞ്ഞു വലിച്ചു മഹാരുദ്രനെ നോക്കി പുകയൂതി ചിരിച്ചു.

“ഏച്ചി,,,” ശംഭു കസ്തൂരിയെ തോണ്ടി വിളിച്ചു.

കൈകൾ കൂപ്പി കണ്ണീരണിഞ്ഞു നിൽക്കുന്ന കസ്തൂരി ശംഭുവിനെ നോക്കി.

“ശങ്കരൻ തന്നെ ഉയർന്നു വന്നതാണോ അതോ ഇനി സർക്കാർ മാമ൯ ഉയർത്തിയതാകുമോ?” നിഷ്കളങ്കമായി അവൻ ചോദിച്ചു.

ഒരു ഞെട്ടലോടെ കസ്തൂരി ആലോചിച്ചു.

അവൾ സംശയത്തോടെ തിരിഞ്ഞു നോക്കി.

അവിടെ നദികരയിൽ ഒരുയർന്ന തിണ്ടിന്റെ മേലെ അപ്പു നിൽക്കുന്നു.

അവനെ കണ്ടതോടെ കസ്തൂരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.

“കാരണവും കാരണഭൂതവുമായവൻ, എല്ലാം അവന്റെ ലീലകൾ , ശിവശൈലത്തിന്റെ സർക്കാരിന്റെ ലീലാവിലാസങ്ങൾ”

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.