അപരാജിതൻ -44 4834

ആദി അന്നേരം നടന്നു മുത്തശ്ശ൯മാർക്കരികിലേക്ക് ചെന്നു.

കരഞ്ഞു നിലവിളിച്ചു പ്രാർത്ഥിക്കുന്ന സ്വാമിമുത്തശ്ശനെ സ്പർശിച്ചു.

അദ്ദേഹം തിരിഞ്ഞു “അറിവഴകാ ,,മോനെ നീയിത് കാണെടാ !” അദ്ദേഹം ഉള്ളിൽ തികട്ടി വന്ന ആനന്ദത്തിൽ അവനെ മഹാരുദ്രനെ  കൈചൂണ്ടി കാണിച്ചു.

“കണ്ടു മുത്തശാ,,,,”

“മോനെ മഹാത്ഭുതമാണ് മോനെ മഹാത്ഭുതം,,” അദ്ദേഹം അടക്കാനാകാത്ത ആവേശത്തോടെ പറഞ്ഞു.

“അതെ അതെ മുത്തശ്ശാ ,,ഇനിയങ്ങോട്ട് അത്ഭുതങ്ങളുടെ ഓട്ടപ്പാച്ചിലാകും ഇവിടെയൊക്കെ ” അവൻ ഒന്നും അറിയാത്ത ഭാവത്തിൽ പറഞ്ഞു. എന്നിട്ട് കസ്തൂരിയെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് ഗൗരി മോളെ വാങ്ങി ഒക്കത്തിരുത്തി.

ഗൗരി മോൾ കുഞ്ഞു കൈകൾ കൂപ്പി ആദ്യമായി കാണുന്ന കാഴ്ച കണ്ട ആശ്ചര്യത്തോടെ “ചങ്കരൻ തമ്പായി കുഞ്ഞാവെനെ കാത്തോളണേ” എന്ന് പ്രാർത്ഥിച്ചു.

“എന്റെ ചുന്ദരിവാവേനെ കാക്കാതെ പിന്നെ വേറെയാരെയാ ചങ്കരൻ തമ്പായി കാക്കുക”

ഗൗരിയുടെ കവിളിൽ അമർത്തി മുത്തം നൽകി മഹാരുദ്രനെ നോക്കി ആദി പറഞ്ഞു,

എല്ലാവരും ജപങ്ങളോടെ സാഷ്ടംഗം നമസ്കരിച്ചു.

ഇനിയും വരാമെന്നു ചൊല്ലി അവിടെ നിന്നും മുത്തശ്ശന്മാരുടെ നേതൃത്വത്തിൽ ഗ്രാമീണർ തിരിച്ചു നടന്നു.

ഗൗരിയെ കസ്തൂരിക്ക് നൽകി ആദി എല്ലാവരും നടന്നു നീങ്ങും വരെയവിടെ നിന്നു.

അവന്റെ ദൃഷ്ടികൾ മഹാരുദ്രന്റെ പത്താൾ ഉയരമുള്ള കൃഷ്ണശിലാവിഗ്രഹത്തിന്റെ വദനത്തിലേക്കായിരുന്നു.

“എനിക്കറിയാം,,,

എല്ലാമെനിക്കറിയാം,,,

ഇതെല്ലാം

നിന്റെ വിളയാടൽ

അതും അറിവഴക൯ വല്യ മുത്തശ്ശന്റെ നയനാർ

പരമ്പരയിലെ കണ്ണിയായ ത്രിലോകരുദ്രൻ മുത്തശ്ശന്

ശിവശൈലത്തെ അചലമുത്തശ്ശിയിൽ

പിറന്ന ലക്ഷ്മിയുടെ ഏകപുത്രനായ എന്നിലൂടെ,,,

നീ നടത്തുന്ന,

നിന്റെ തിരുവിളയാടൽ

നിന്റെ മാത്രം തിരുവിളയാടൽ”

അൽപ്പം നേരം കണ്ണുകളടച്ചു ധ്യാനിച്ചവൻ, നടന്നകലുന്ന ഗ്രാമീണർക്ക് ഒപ്പമെത്താൻ വേഗം നടന്നു.

@@@@@@

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.