അപരാജിതൻ -44 5514

 കൈയ്ക്ക് പരിക്കേറ്റ സൂര്യസേനനെ അപ്പോൾ തന്നെ കാറിൽ വൈശാലിയിലെ പ്രജാപതി സുപെർസ്പെഷ്യാലിറ്റി ആസ്പത്രയിലേക്ക് കൊണ്ടുപോയി.

അവിടെ ചെന്ന് അസ്ഥിരോഗ വിദഗ്ധനെ കാണിച്ചു എക്സ് റേ എടുത്തു നോക്കിയപ്പോൾ എല്ലിനു യാതൊരു പരിക്കും കണ്ടില്ല.

ഉളുക്ക് ആയതിനാൽ ഉള്ള വേദനയാണെന്ന് പറഞ്ഞു കൊണ്ട് കൈയിൽ അതിനു വേണ്ട ബാൻഡേജ് നന്നായി മുറുക്കി കെട്ടി.

വേദനയില്ലാതെയിരിക്കാനുള്ള മരുന്നുകളും കൊടുത്തു പറഞ്ഞുവിട്ടിരുന്നു.

 

കൊട്ടാരത്തിൽ

 

മഹാശ്വേതാദേവിയുടെ അരികിലായി പാർത്ഥ സാരഥി നിൽക്കുകയായിരുന്നു.

അയാൾ ചെകുത്താനും കടലിനും മദ്ധ്യേ എന്ന നിലയിലും.

അറിവഴക൯ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല,

ഇതിപ്പോൾ നേരിട്ട് കൊട്ടാരവുമായി ഉള്ള ഒരു യുദ്ധപ്രഖ്യാപനമായിരിക്കുന്നു. അറിവഴകൻ തന്നെയാണ് ഇശമോളെ തല്ലിയത് എന്ന് കൂടെ തമ്പുരാക്കന്മാർ അറിഞ്ഞാൽ അത് അറിയിക്കാത്തതിന് തന്നെ ശിക്ഷിക്കും എന്നും അയാൾ ഭയന്നിരുന്നു.

 

“ദേവമ്മേ,,ഞാനിനി എന്താ ചെയ്ക, ഇതാകെ വിഷയമായല്ലോ”

അവർ അതുകേട്ടു സാരഥിയെ നോക്കി , കൈയിലെ മണിമാല ജപിച്ചു കൊണ്ട് നാരായണ വിഗ്രഹത്തെ നോക്കി.

“ആയി,,സാരഥി , എല്ലാം കൈ വിട്ടുപോയിരിക്കുന്നു”

“അവർ അറിവഴകനാണ് ഇശമോളെ ഉപദ്രവിച്ചത് എന്നറിഞ്ഞാൽ,,”

“ഭയപ്പെടേണ്ട സാരഥി , ഞാനില്ലേ ,എല്ലാം ഞാൻ പറഞ്ഞിട്ടാണ് എന്ന് പറഞ്ഞാൽ മതി , അതെല്ലാം ഞാൻ ഏറ്റുകൊള്ളാം, സൂര്യനിപ്പോൾ എങ്ങനെയുണ്ട്”

“ഇപ്പോ വന്നേയുള്ളു തമ്പുരാൻ , കൈയ്യിൽ ചുറ്റിക്കെട്ടുണ്ട്, വേദനയുണ്ടെന്നാണ്  കഴിഞ്ഞത്, രണ്ടു ദിവസം കഴിഞ്ഞാൽ ദ്വിഗ്വിജയയാഗത്തിനു ഒരുങ്ങാൻ ഉള്ളതല്ലേ , ഇതിപ്പോ ഒരു ശകുനപ്പിഴയായല്ലോ ദേവമ്മെ”

“എനിക്കാകെ ഭയമാണ് സാരഥി , എങ്കിലും എല്ലാം നാരായണന് സമർപ്പിച്ചിരിക്കുകയാണ്”

“മാനവേന്ദ്രൻ തമ്പുരാൻ അങ്ങോട്ടേക്ക് എഴുന്നള്ളിയിട്ടുണ്ട് , സൂര്യൻ തമ്പുരാനെ  കാണാൻ” സാരഥി അവരെ അറിയിച്ചു.

“പുറമെ കാണുന്ന പോലെയല്ല അനുജൻ, മഹാഭാരതത്തിലെ ശകുനിയെപ്പോലെയാണ്, ശകുനിയ്ക്ക് പിന്നെയും തന്റെതായ ന്യായങ്ങൾ ഉണ്ടായിരുന്നു,അനുജന് യാതൊന്നുമില്ല, ഉള്ളിൽ കുടിലതകളൂം ദുഷ്ചിന്തകളും ദ്രോഹപ്രവൃത്തികളുമല്ലാതെ, എല്ലാം എനിക്ക് നന്നായിയറിയാം”

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.