അപരാജിതൻ -44 5341

“എന്നാ  ഇങ്ങോട്ട് വാ, അരുണേശ്വരത്ത് പോകാനുള്ളതാണെന്നു ഞാൻ പറഞ്ഞതല്ലേ മറന്നുപോയോ”

“ഓ ,,,ഇപ്പോളാ ഓർത്തത്, ഞാൻ വരണോ ഗോപി”

“എന്റെ വായിൽ നിന്നും വല്ലതും വീഴും , രണ്ടു ടിക്കറ്റാണ് ഞാൻ വാങ്ങിയത്, താൻ വന്നേ പറ്റൂ”

“ഹ്മ്മ് ,,,,നിര്ബന്ധമാണോ”

“അതെ,,,താൻ വേഗം വാ, ഞാനിവിടെ റെഡിയായി ഇരിക്കാണ്”

“എന്ന പിന്നെ ഞാൻ ഇറങ്ങാ. ഓക്കേ ”

ആദി ഫോൺ വെച്ചു, അവിടെ നിന്നും വാഹനം തിരിച്ചു

@@@@@

 

ആദി. ശ്‌മശാനം കഴിഞ്ഞു ജീപ്പ് പുറത്തേക് എടുത്തപ്പോൾ മുന്നിലൂടെ അലങ്കാരങ്ങൾ ചെയ്ത രണ്ടു കുതിരകളെ കെട്ടിയ കുതിരവണ്ടി വരുന്നത് കണ്ടു.

അതുകണ്ടവൻ ജീപ്പ് ഒതുക്കി നിർത്തി.

 

കുതിരവണ്ടിയിൽ ഗ്രാമഫോൺ റെക്കോർഡ് പാടുന്നത് നിർത്തി , അതിനുള്ളിൽ ഒരാൾ ഇരുന്നു പെരുമ്പറ മുഴക്കി,

മറ്റൊരാൾ  കൈയ്യിൽ പിടിക്കുന്ന തകരത്തിന്റെ ഉച്ചഭാഷിണി വഴി ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

മാളോരേ,,,

നിങ്ങളെ കോൾമയിർ കൊള്ളിക്കും രതിയുത്സവം,,

സമാപനനാൾ

മടിച്ചു നിൽക്കാതെ വരൂ…

മഹതി മുത്ത്യാരമ്മ മഹലിൽ,,

നിങ്ങൾക്കായി ബഹുവിധ

വിനോദങ്ങൾ ഒരുക്കിയിരുക്കുന്നു,

വരുവിൻ,,കാണുകി൯,,ആടുകി൯,,,

പാടുകി൯,,,മോഹങ്ങൾ അടക്കുവിൻ..

നിങ്ങൾക്കായി

കരഗാട്ടം, ആടൽ പാടൽ ,

ഗ്രാമപ്പാടൽ, കൂത്തച്ചി മഴയാട്ടം

ബൊംബായി ദേശക്കാരി മഹതി കോമളയിൻ ഡിസ്‌കോ കാബറെ,

അതുക്കപ്പുറം

കരിമിഴികണ്ണാൾ ഗുണഗണവതി

ഉത്തമമനോഹരാംഗി  ജനമനോരഞ്ജിനി

 മഹതി അമ്രപാലിയിൻ  മയൂരനടനം

വരുവിൻ കാണുകിൻ മാളോരേ,,

മയൂരനടനം രശീതി വഴി മാത്രം,,

നിങ്ങളുടെ മോഹങ്ങളേ പൂവണിയിപ്പിക്കൂ,,

തരുണിമണികൾ നിങ്ങളെ കാത്തിരിക്കുന്നു..

വരുവിൻ ആസ്വദിക്കുവിൻ,,,

ആഹാര ലഹരികളെല്ലാം

നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.

വരുവിൻ ആസ്വദിക്കുവിൻ

മഹതി മുത്ത്യാരമ്മ മഹലിൽ”

വീണ്ടും ഗ്രാമഫോൺ പാടിത്തുടങ്ങി.

കുതിരവണ്ടിയുടെ വശങ്ങളിൽ സുന്ദരികളായ യുവതികളുടെ കാമം തുടിപ്പിക്കുന്ന ചിത്രങ്ങൾ പതിച്ചിരിന്നു.

 

“ഇതിലാരാണാവോ ഈ അമ്രപാലി”  അവൻ സ്വയം ചോദിച്ചു.

“എന്തായാലും കൊള്ളാം, ഇതൊരു വല്ലാത്ത ജാതി അനുഭവമായിപ്പോയല്ലോ, പരസ്യമായി വ്യഭിചാരത്തിന് പെരുമ്പറകെട്ടിമേളം”

ആദി ചിരിച്ചു കൊണ്ട് ജീപ്പുമായി നേരെ വൈശാലിയിലേക്ക് തിരിച്ചു.

അവനെ കാത്തു അക്ഷമനായി ഡോക്ടർ ഗോപി നിൽക്കുകയായിരുന്നു.

“ഗോപ്യേ,,,,” അവനുറക്കെ വിളിച്ചു.

“ആരുടെ കാലിടെ പോയികുമ്പിട്ടു കിടക്കായിരുന്നു താൻ , എത്ര നേരമായി ഈ ടിക്കറ്റും പിടിച്ചു നിൽക്കുന്നെന്നു അറിയുമോ?” ഡോക്ടർ ഗോപി നൈസർഗ്ഗികമായ ഭാവത്തിൽ  ചൂടായി.

“ശാന്തം പാപം ,,,ഹോ ,, ശിവ ശിവ,ഇങ്ങനെ ക്രുദ്ധനാകല്ലേ ഗോപ്യേ” ഇരുകൈകളാൽ കാതിൽ തൊട്ടു നിഷ്കളങ്കകുലോത്തമനായി ആദി മൊഴിഞ്ഞു.

“ഹ്മ്മ് ,,താൻ വണ്ടിയെടുക്ക്,,ഇപ്പോ തന്നെ ഒരു നേരമായി”

“ദാ എപ്പോ എടുത്തെന്നു ചോദിച്ചാൽ മതി”

ഇരുവരും ഗ്രീഷ്‌മോത്സവത്തിൽ പങ്കെടുക്കുവാനായി അരുണേശ്വരത്തേക്ക് യാത്ര തിരിച്ചു.

@@@@@

 

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.