അപരാജിതൻ -44 5341

“ഇല്ല ,,ആരോടും പറയില്ല ,,പക്ഷെ എന്റെ ഭദ്രാമ്മയൊട് പറഞ്ഞോട്ടെ , ‘അമ്മ ഗർഭിണിയായിരുന്ന സമയത്ത് അമ്മേ പരിചരിച്ചത് ഒക്കെ എന്റെ ഭദ്രമ്മയല്ലേ,”

“ഹ്മ്മ് ,,,അന്ത അമ്മാവോടു മട്ടും ചൊല്ല വേണ്ടും”

ആദി അവിടെയിരുന്നു കൊണ്ട് അപ്പൊ തന്നെ ഭദ്രാമ്മയെ ഫോണിൽ വിളിച്ചു.

നടന്ന സംഭവങ്ങൾ എല്ലാം പറഞ്ഞു.

അവർ അത്ഭുതത്താൽ സംസാരിക്കാൻ പോലും പ്രയാസപെട്ടിരുന്നു.

ആദി , ലോപയെ കൊണ്ട് ഫോണിൽ ഭദ്രമ്മയോട് സംസാരിപ്പിച്ചു.

ലോപ , ഭദ്രമ്മയെ ഒരുപാട് അറിയുന്ന പോലെ തന്നെ സംസാരിച്ചത് .

ലക്ഷ്മിയമ്മയുടെ പ്രഥമഗർഭാവസ്ഥകളിൽ നടന്ന സംഭവങ്ങൾ പോലും ലോപമുദ്ര ഭദ്രമ്മയോട് പറയുകയുണ്ടായി.

അത്ഭുതമെന്ന് സ്വയം മനസ്സിലാക്കി ഭദ്രമ്മ ഈശ്വരജപം ചെയ്തു.

അതിനു ശേഷം

ലോപയുടെ മടിയിൽ തല വെച്ച് കിടന്നു കൈയ്യിൽ മുത്തി.

 

“ഇപ്പോ ഉന്നോടെ മനതോടെ കവലൈ എല്ലാമേ മുടിഞ്ചിടിച്ചാ സങ്കരാ”

“ഉവ്വ് ,,,എന്റെ മനസിൽ ഇപ്പോ ഒരു സങ്കടവും ഇല്ല , സന്തോഷം മാത്രേയുള്ളൂ” അവൻ എഴുന്നേറ്റു ചുടലയെ കെട്ടിപിടിച്ചു.

“പുണ്യമാണ് ചുടലെ ,,നീ എനിക്ക് സുഹൃത്തായത് എന്റെ പുണ്യമാണ് , എന്റെ അമ്മയുടെ അനുഗ്രഹമാണ് ചുടലെ, ഒരാൾക്കും നേടാനാകാത്ത അത്രയും അത്ഭുതങ്ങളാണ് എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് , അതിലേക്ക് എന്നെ നയിക്കുന്ന ഒരുവൻ നീയും ചുടലെ”

“അപ്പടി ഒന്നും സൊല്ലിടാതെ സങ്കരാ ,,നാനെ ഒരു നിമിത്തം , അതുക്കപ്പുറം ഒന്നുമേ അല്ലൈ,, നീ ഇങ്കെ വരണോം എൻട്രത് ഒരു പെരിയ മുടിവ്,,അതിനാലെ നീ ഇങ്കെ വന്താച്,,എല്ലാമേ തിരുവിളയാടൽ താൻ നൻപാ” ആകാശത്തേക്ക് നോക്കി ചുടല അവനെയറിയിച്ചു.

 

കുറച്ചു നേരം ആദി , അവിടെ ചിലവഴിച്ചു.

ലോപയെ ജീപ്പിൽ കയറ്റി കുറെ കറങ്ങി , അവൾക്ക്  ധരിക്കാൻ വേണ്ട  കാവിചേലകളും ഒപ്പം മറ്റുള്ളവർക്ക് കൂടെ വേണ്ട വസ്ത്രങ്ങളും എല്ലാം അവൻ വാങ്ങി സായാഹ്നത്തോടെ ആദി ലോപയെ ശ്‌മശാന ഭൂമിയിൽ കൊണ്ട് ചെന്നാക്കി.

@@@@@

അന്നേരമാണ്

ഡോക്ടർ ഗോപി ആദിയുടെ ഫോണിലേക്ക് വിളിച്ചത്.

“ഗോപി,,,”

“എടൊ താനെവിടെയാണ് ?”

“അതോ,,ഞാനല്പം തിരക്കിലായിപ്പോയി”

“ഇപ്പോ താനെവിടെയുണ്ട്?”

“ഞാ൯ ,,ഞാനിപ്പോ ശ്മശാനത്തിലുണ്ട്”

“അവിടെ തന്റെ ആരേലുമുണ്ടോ കത്തിക്കാൻ”

“അയ്യോ ഇല്ല,,”

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.