അപരാജിതൻ -44 5341

വിശ്വസിക്കാനാകാതെ ആദി എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാതെ ആകുലചിത്തനായി നിന്നു.

“ബേട്ടെ,…”

കാളിചരൺ മാമൻ അവനെ വിളിച്ചു.

അവൻ തിരിഞ്ഞു നോക്കി.

“യെ ബച്ചി പഹ്‌ലാ ഉൻകീ ബച്ചി , ഉസ്‌കെ ബാദ് പാഞ്ച് ബാർ ആപ്കി മാ കി ബച്ചി ബൻ ഗയി  , അഭി മേരി ബച്ചി” ബംഗാളി ചുവയുള്ള ഹിന്ദിയിൽ അപ്പുവിനെ മനസ്സിലാക്കിപ്പിച്ചു.

ആദി മഹാത്ഭുതമെന്ന പോലെ വീണ്ടും ലോപയെ നോക്കി.

മണ്ണിൽ പിറവി കൊള്ളാതെ അഞ്ചു വട്ടം തന്റെ അച്ഛന്റെ ബീജത്തിൽ അമ്മയുടെ ഗർഭപാത്രത്തിൽ പിറവി എടുത്തത് ലോപ.

ജനിക്കാതെ പോലെ തന്റെ സഹോദരി”

ആദിയുടെ കണ്ണുകൾ നിറഞ്ഞുതുടങ്ങി.

 

ലോപയുടെ കൈകളിൽ മുറുകെ ആദി പിടിച്ചു.

“ഈ കൈ കൊണ്ട് തലോടുമ്പോൾ അമ്മയെ പോലെ അനുഭവമായത് ,,അപ്പൊ ,,അപ്പോ,,,ന്റെ ,,ന്റെ പെങ്ങളായിരുന്നോ ,,,ന്റെ പെങ്ങളായിരുന്നോ,,” ലോപയുടെ കൈകളിൽ നിന്നും തന്റെ കൈയ്യെടുത്ത് ലോപയുടെ കവിളിൽ മുറുകെ പിടിച്ചു കൊണ്ട്  അടക്കാനാകാത്ത വിതുമ്പലോടെ നിറയുന്ന മിഴികളോടെ ആദി ചോദിച്ചു.

ലോപയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

അവൾ ആദിയെ മുറുകെകെട്ടിപ്പിടിച്ചു കരഞ്ഞു.

ലോകം കീഴടക്കിയ ഭാവമായിരുന്നു അന്നേരം അവനുണ്ടായത്.

“ഇത്രകാലമായിട്ടും എന്തെ എന്നോട് നേരത്തെ പറയാഞ്ഞത്, എന്തെ എന്റെ പെങ്ങളെ എനിക്ക് സ്നേഹിക്കാൻ അവസരം തരാഞ്ഞത് ” പരിഭവമായി ആദി ചോദിച്ചു.

“സങ്കരാ,,, തിരുവിളയാടൽ തെരിയുവാൻ ഒരു നേരം ഇരുക്ക് , ഇപ്പൊ അതക്ക് നേരം ആയിടിച്ച്”

ആദി സ്വന്തം കൈകൾ മുറുക്കിപിടിച്ചു കൊണ്ട് എഴുന്നേറ്റു.

“എന്തിനാ ന്റെ ലോപ, അഞ്ചുവട്ടം അമ്മയുടെ വയറ്റിൽ ജനിച്ചത് , പിന്നെ എന്തിനാ കാളിചരൺ മാമന് മകളായി ജനിച്ചത്, ഇതിനൊക്കെ ഒരു കാരണം ഉണ്ടാകില്ലേ”

ചുടല മറുപടിയായി ഉറക്കെ ചിരിച്ചു.

“അതും നീ തെരിയും സങ്കരാ,,ഇപ്പൊ അല്ല,,”

ആദി വീണ്ടും ലോപക്കരികിൽ ഇരുന്ന് അവളെ കെട്ടിപിടിച്ചു.

“അപ്പൂ ,,,എൻ കണ്ണാ മെദുവാ ” അവന്റെ ബലം താങ്ങാനാകാതെ ലോപ പറഞ്ഞു.

“എന്റെ ,,എന്റെ ചേച്ചിയാ ,,എന്റെ കൂടപ്പിറപ്പാ,,മരിച്ചു പോയ കൂടപ്പിറപ്പ് തിരിച്ചു വന്ന സന്തോഷമാ” ആദി ലോപയുടെ കവിളിലും  നെറ്റിയിലും ഒരുപാട് മുത്തങ്ങൾ നൽകി.

“അപ്പൊ ,,അപ്പൊ എനിക്കുവേണ്ടി സങ്കടപെടാൻ ഇപ്പോ എന്റെ സ്വന്തം കൂടപ്പിറപ്പ്,,,അയ്യോ ഈ സന്തോഷം ഞാൻ എവിടെ ആരോട് പറയും”

“ഇപ്പോ ആരോടും ചൊല്ല വേണ്ടാ” ചുടല അവനെ വിലക്കി.

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.