അപരാജിതൻ -44 5514

“മാവീരാ,,, തമ്പി ,,അന്ത നായെ ചുമ്മാ വിട്ടിടാതെടാ,,,അവനോടെ തലയെ എടുക്കണോം,,ഇത് നമ്മ കുടുംബ മാനത്തുക്ക് വിഷയം,,ചുമ്മാ വിടക്കൂടാത് അന്ത നായെ ,,” തിമ്മയ്യൻ അരിശത്തോടെ പറഞ്ഞു.

“അണ്ണാ ,,അവനെ എൻ കൈയിലെ കെടയ്ക്കട്ടും, അവനുടെ കഴുത്തേ ഞാൻ അറുത്തിടുവേൻ,,നീങ്ക കവലപെടാതെ,,തേടിപ്പാക്കലാം”

നല്ലമുത്തുവിന്റെ ഭാര്യയും സഹോദരിയും അവിടേക്ക് വന്നു.

അവർ അയാളെ തുടപ്പിച്ചു വേഷം മാറ്റാനുള്ള കാര്യങ്ങളിൽ മുഴുകി.

അവരോടു യാത്ര പറഞ്ഞു

തിമ്മയ്യനും മാവീരനും അവിടെ നിന്നും ഇറങ്ങി.

@@@@@

ശിവശൈലത്ത്:

“സ്വാമി അയ്യാ ,,വൈദ്യരയ്യാ ,,” എന്നാരോ അലമുറയിടുന്ന ശബ്ദം കേട്ട് മുത്തശ്ശന്മാ൪ ഇരുവരും ഭയത്തോടെ കവാടത്തിനു പുറത്തേക്ക് ഇറങ്ങി.

ഓടിപ്പാഞ്ഞു വന്ന പളനി, കവാടത്തിനരികിലുള്ള തിണ്ണയിൽ ഇരുന്നു കൊണ്ട് സംസാരിക്കാനാകാതെ അണച്ച് ശ്വാസം എടുത്തു കൊണ്ടേയിരുന്നു.

“എന്താ പളനി ,എന്തിനാ നീ ഒച്ചയിട്ടത് ?” വൈദ്യർ മുത്തശ്ശൻ ചോദിച്ചു.

“അവിടെ അവിടെ ,,,വെള്ളം ,,വെള്ളം ” പളനി ദേഹത്തെ വിയർപ്പ് ഒപ്പി ചോദിച്ചു.

കസ്തൂരി വേഗം കോപ്പയിൽ വെള്ളം കൊണ്ട് കൊടുത്തു.

പളനി അത് വാങ്ങി ഒറ്റവലിക്ക് കുടിച്ചു.

“എന്താ പളനി ,,എന്തെന്ന് പറയു?” സ്വാമി മുത്തശ്ശൻ ചോദിച്ചു.

“സ്വാമി അയ്യാ ,,അവിടെ ,,അവിടെ ,,നിങ്ങളെന്റെ കൂടെ വാ ,,എനിക്ക് പറയാൻ വയ്യ ..”

പളനി എഴുന്നേറ്റു തിരിച്ചു നടന്നു.

അയാൾക്ക് പുറകെ ആ രണ്ടു സാധുവൃദ്ധന്മാരും നടന്നു .

അവർക്കു പുറകെ കുഞ്ഞിനെ ഒക്കത്തിരുത്തി കസ്തൂരിയും.

അവർ പോകുന്നത് കണ്ടു ശംഭുവും ശങ്കരനും ശിവാനിയും കൂടി.

അവർക്ക് പിന്നാലെ അവിടെയുണ്ടായിരുന്ന പുരുഷന്മാരും നടന്നു,

അവർക്കു പുറകെ എന്തെന്നറിയുവാനുള്ള വ്യഗ്രതയോടെ ഗ്രാമത്തിലെ സ്ത്രീകളും കുട്ടികളും.

എല്ലാവര്ക്കും പുറകെ ആദിയും

ശിവശൈലത്തെ ആബാലവൃദ്ധം ഗ്രാമീണരും കൂട്ടമായി ശാംഭവിനദിക്കരയ്ക്ക്  സമാന്തരമായി  നടന്നു.

ഏറെ നടന്നവർ ശാംഭവിയുടെ ഓരത്തെ മരങ്ങൾക്കിടയിലൂടെ തടത്തിനരികിലെത്തി.

ആദിക്ക് കാര്യം മനസ്സിലായതിനാൽ ഒരു മണ്ണിൻ തിണ്ടിൽ കയറി നിന്നു, പോക്കറ്റിൽ നിന്നും ജഗന്നാഥൻ സമ്മാനിച്ച ജാഗ്വർ ചുരുട്ട് കത്തിച്ചു ചുണ്ടിൽ വെച്ച് ആഞ്ഞു വലിച്ചു പുകയൂതി അവിടെ നടക്കുന്നത് നോക്കിനിന്നു.

അവിടെ കണ്ട കാഴ്‌ച കണ്ടു സകലരും നടുങ്ങി.

“ശങ്കരാ,,,,,,,” എന്ന് അലറി വിളിച്ചുകൊണ്ടു സകലരും കൈകൾ തലയ്ക്കു മുകളിൽ കൂപ്പി പിടിച്ചു കൊണ്ട് നദിക്കരയിലേക്ക് ഓടി.

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.