അപരാജിതൻ -44 5341

“അപ്പൂ,,ഈ പാട്ട് നീ കേള്ക്കറുതുക്ക് മുന്നാലെ നാനെ പലവാട്ടി കേട്ടിരുപ്പേ൯, ലക്ഷ്മിയമ്മ താൻ ഇന്ത പാട്ടെ എനിക്കായി പാടിയിരുകാർഗളെ അപ്പൂ ” ലോപമുദ്ര പുഞ്ചിരിയോടെ പറഞ്ഞു.

“നീയെന്തൊക്കെയാ ഈ പറയുന്നത് ലോപെ” ആശ്ചര്യത്തോടെ ആദി ചോദിച്ചു.

ചുടല ആദിയുടെ കൈയ്യിൽ മുറുകെ പിടിച്ചു.

“നൻപാ…”

“എന്താ ചുടലെ ”

“സക്തി പറഞ്ഞത് നിജമാണ്ടാ ”

“എനിക്ക് എനിക്കൊന്നും മനസിലാകുന്നില്ല, എന്റെ ‘അമ്മ എങ്ങനെയാ ലോപക്കായി പാടുന്നത്”

ചുടല അവന്റെ ശിരസിൽ കൈ വെച്ചു ഒരു ധ്യാനാവസ്ഥയിലെന്ന പോലെയിരുന്നു.

“സങ്കരാ,,,ഇത് താൻ ഉൺമൈ,,പെരിയ ഉൺമൈ”

“എന്ത് ഉണ്മ, ബംഗാളിൽ ഉള്ള ലോപയെങ്ങനെയാ ഈ പാട്ടു കേൾക്കുന്നത് , എന്റെ അമ്മയിൽ നിന്നും”

ചുടല ഉറക്കെ നിർത്താതെ ചിരിച്ചു,

“ചിരിക്കാതെ കാര്യം പറ ചുടലെ”

“എന്റെ സങ്കരാ,,ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ നീ അറിയേണ്ടത് നേരമാകിയ നേരം അറിയുമെന്ന്”

“ഉവ്വ് ,,പറഞ്ഞിട്ടുണ്ട്”

“സക്തി  പറഞ്ഞത് എല്ലാം നിജം സങ്കരാ, നീ കേൾക്കും മുന്നാലെ അവളിതു കേട്ടിട്ടുണ്ട് , ബംഗാളിൽ ഉയിർ കൊള്ളും മുൻപേ ഇവൾ ലക്ഷമിയമ്മാവുടെ കറുപ്പയിൽ പിറവി കോൺട്രാർഗളെ ,,അഞ്ചു വാട്ടി, അതക്ക് അപ്പുറം താൻ ഇവൾ ലോപമുദ്രയാകി പിറവി എടുക്കിൺട്രാർ, മുതലേ രംഗനായകിയാകി , അതുക്കപ്പുറം അഞ്ചു വാട്ടി മണ്ണിൽ പിറവി കൊള്ളാതെ ഉൻ അമ്മയോടെ കറുപ്പയിൽ , അതുക്കപ്പുറം കാളിചരണുക്ക് പാപ്പാവായി ലോപമുദ്രയാകി, ഇത് ഇവളോടെ ഏളാമത് പിറവി”

അവിശ്വസനീയതയോടെ  ആദി ലോപമുദ്രയെ നോക്കി.

“ലക്ഷ്മിയമ്മാവോടെ അരുൾ പെരിയ കറുപ്പയിൽ കിടന്തേ ലോപ ഈ പാട്ട് കേട്ടിരുകാർഗൾ സങ്കരാ” ചുടല പറഞ്ഞു.

ശബ്ദിക്കുവാൻ പോലുമാകാതെ ആദി ലോപയെ നോക്കി, ചുടലയെ നോക്കി.

കാളിചരൺ മാമനെ നോക്കി.

 

“എന്തു ഭ്രാന്താ നിങ്ങളീ പറയുന്നത് , എന്റെ അമ്മയുടെ വയറ്റിൽ ലോപ അഞ്ചുവട്ടം ജനനമെടുത്തു എന്നോ…ഇല്ല ,,അതൊരിക്കലും സംഭവിക്കില്ല”

“സങ്കരാ,,ന൯പാ”

“എന്താ ചുടലെ”

“ഉന്നോടെ കൈയിലെ ഇരുക്കും നാഗമണി നിജമാ,,,”

“ആം,,നാഗമണി സത്യമാണ്”

“ആനാൽ ഇതും നിജം,,നാങ്കള് ഉങ്കിട്ടെ എതുക്ക് പൊളി സൊല്ലണം നൻപാ ” ചുടല അവനെ പറഞ്ഞുമനസ്സിലാക്കിച്ചു.

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.