അപരാജിതൻ -44 5203

“എനിക്ക് മുൻപേ അഞ്ചു പെൺകുട്ടികൾ എന്റെ അമ്മയുടെ വയറ്റിൽ ജനിച്ചിരുന്നു.എന്റെ  കൂടപ്പിറപ്പുകൾ , എല്ലാരും മരിച്ചു പോയി, ചിലപ്പോ തോന്നാറുണ്ട്, അതിലൊരാൾ എങ്കിലും അവശേഷിച്ചിരുന്നുവെങ്കിൽ എന്റെ സ്വന്തം എന്ന് പറഞ്ഞേനിക്ക് കൂടെ കൂട്ടാമായിരുന്നു, ഉള്ളിൽ വിഷമം തോന്നുന്ന സമയത്ത് ഇങ്ങനെ ഒന്ന് കിടക്കാമായിരുന്നു, എന്തോ അതിനൊന്നും എനിക്ക് ഭാഗ്യമില്ലാതെയായി”

അവൻ പറയുന്നത് കേട്ട് അലിവോടെ അവനെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് ലോപമുദ്ര അവന്റെ കവിളിൽ മെല്ലെ തലോടി.

“അപ്പൂ,,,,” ലോപമുദ്ര ആദിയെ വിളിച്ചു.

“സങ്കരാ എന്നല്ലേ വിളിക്കാറ് , ഇപ്പോ എന്താ എന്നെ അപ്പൂന്ന് വിളിക്കണേ” അവൻ മുഖം തിരിച്ച് ലോപയെ നോക്കി ചോദിച്ചു.

“അതപ്പോ,,ഇപ്പൊ എനക്ക് നീയെൻ തമ്പി, അപ്പൊ അപ്പു എന്ന് താൻ കൂപ്പിടുവാർകളെ ” ലോപമുദ്ര അവന്റെ കൈയ്യിൽ മുറുകെപ്പിടിച്ചു പറഞ്ഞു.

“ഓ വേണ്ടാ,,,എനിക്ക് എന്റെ ചോരയിലുള്ള സഹോദരങ്ങളെയാ ഇഷ്ടം, അല്ലാത്തത് ഒന്നും സ്വന്തമല്ല”

ലോപമുദ്ര പുഞ്ചിരിയോടെ അപ്പുവിന്റെ നെറുകയിൽ ഒരുമുത്തം നൽകി.

“അപ്പൂ,,നീ അന്ത മണ്ണുക്ക് കാവലനായ ,അന്ത മണ്ണുക്ക് രക്ഷകൻ ആകിയ രുദ്രതേജൻ , അത് അന്ത പൊണ്ണ്ക്ക് തെരിയാതെ, ആനാൽ അത് തെരിയ വേണ്ടിയ നേരത്ത് അവള് തെരിയുമേ,,

അതെ വരേയ്ക്കും ഇന്തമാതിരി വിട്ടിട്ടുങ്കോ കണ്ണാ”

അവൾ ആദിയുടെ മുടിയിഴകളിലൂടെ തലോടി ഈണത്തിൽ പാടി.

 

“തുമ്പം നേർഗയിൽ യാഴെടുത്ത് നീ

ഇമ്പം സേർക്കമാട്ടായാ

എനക്കിമ്പം സേർക്കമാട്ടായാ

നല്ലഅന്പിലാ  നെഞ്ചില്

തമിഴില് പാടി നീ

അല്ലല് നീക്ക മാട്ടായാ കണ്ണേ

അല്ലല് നീക്ക മാട്ടായാ”

നടുക്കത്തോടെ ആദി എഴുന്നേറ്റിരുന്നു ലോപയെ നോക്കി.

ലോപ പാടിയത് , ലക്ഷ്മിയമ്മ തന്നെ താരാട്ടിയുറക്കിയിരുന്ന അതെ പാട്ട്.

“എന്റെ ‘അമ്മ എന്നെ പാടിയുറക്കിയിരുന്ന പാട്ട് , ഇതെങ്ങനെ നിനക്കറിയാം?”

ലോപ മറുപടി പറയാതെ ഉറക്കെ ചിരിച്ചു.

അവൾ ചിരിക്കുന്നത് കണ്ടു കാളിചരണും ചിരിച്ചു.

ആദി അവിടെ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ എല്ലാവരെയും നോക്കി.

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.