അപരാജിതൻ -44 5514

“നിങ്ങളോ അന്വേഷിക്കുന്നുമില്ല , ഞങ്ങൾ അന്വേഷിച്ചു വിവരം കണ്ടെത്തിപറഞ്ഞാൽ അതും നിങ്ങൾ വിലവെക്കുന്നില്ല, ഞങ്ങൾക്ക് അറിയാം സാറേ നിങ്ങളും അവരും തമ്മിലുള്ള ബന്ധമൊക്കെ ”

തനിക്ക് നേരെ നിന്ന് അമീർ പ്രതികരിച്ചത് ഗുണശേഖരന് അടങ്ങാത്ത രോഷത്തിനു കാരണമായി.

കോപം കൊണ്ടയാളുടെ മുഖം ചുവന്നു പല്ലുകൾ ഇറുമ്മി.

 

“ഫ്ഭ,,,കൂത്തിച്ചിമകനേ,,” കോപത്തോടെ അലറികൊണ്ടു ഗുണശേഖര൯ അമീറിന്റെ നെഞ്ചിൽ ബൂട്ടിട്ട കാലു കൊണ്ട് ആഞ്ഞു ചവിട്ടി.

ചവിട്ടു കിട്ടിയപാടെ അമീർ ശക്തിയിൽ പിന്നിലേക്ക് പുറം കുത്തി വീണു.

“അല്ലാഹ്,,,,,” എന്ന് ഉരുവിട്ട് കൊണ്ട് അമീർ എഴുന്നെൽക്കാൻ ശ്രമിച്ചു.

 

“പട്ടിക്ക് പിഴച്ചുണ്ടായ പന്നീ ,,നീയെന്നെ പഠിപ്പിക്കുമല്ലെടാ നായെ ”

എഴുന്നെൾക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന അമീറിന്റെ കവിളിൽ ബൂട്ടിട്ട കാലുകൊണ്ട് അയാൾ ആഞ്ഞു ചവിട്ടി.

“”റബ്ബേ” എന്ന് വിളിച്ചു കൊണ്ട് അമീർ കൊടും വേദനയോടെ മണ്ണിലേക്ക് മുഖം കുത്തി വീണു.

ചവിട്ടിന്റെ ആയതിൽ അമീറിന്റെ കവിൾ പൊട്ടി ചോര ഒലിച്ചു.

അപ്പോളേക്കും ഗ്രാമീണർ ഭയത്തോടെ അമീറിനെ എഴുന്നേൽപ്പികാൻ ശ്രമിച്ചു.

“ഇനി മേലാൽ ഈ തുലുക്കനായ്ക്കളെ ഈ പരിസരത്തു കണ്ടു പോകരുത് , അടിച്ചു ഓടിക്കെടാ ഇവന്മാരെ”

അയാളുടെ അലർച്ച കേട്ട് സ്റേഷനുള്ളിൽ നിന്നും മൂന്നു നാല് പോലീസുകാർ ലാത്തികളും ആയി പുറത്തേക്ക് വന്നു.

ഗുണശേഖര൯ അതിലൊരുത്തി ലാത്തിവാങ്ങി അമീറിനെയും ചുറ്റുമുള്ളവരെയും തലങ്ങും വിലങ്ങും അടിച്ചു.

അവർ കൈ കൊണ്ട് അടി തടയാൻ ശ്രമിച്ചുവെങ്കിലും അതിനൊന്നും സാധിച്ചില്ല.

മറ്റുള്ള പോലീസുകാർ അവർക്കു ചുറ്റും കൂടി അവരെ തലങ്ങും വിലങ്ങും അടിച്ചു.

“യതീന്ദ്രാ ” ഗുണശേഖര൯ ഉറക്കെയലറി.

യതീന്ദ്രൻ ഭയത്തോടെ അയാൾക്കരികിലേക്ക് സർ എന്ന് വിളിച്ചു വന്നു.

“അടിച്ചോടിക്ക്,,ചോര നന്നായി ഒഴുകണം , ഒന്നും നോക്കണ്ട ” അയാൾക്ക് നേരെ ലാത്തി നീട്ടി.

“സർ ,,അത് ,,അവർ ”

“ഫ,,നായിന്റെ മോനെ ,,ഇവിടെ മറ്റുള്ളോർക്ക് അടിക്കാമെങ്കിൽ നിനക്കെന്താടാ മൈരേ”

അയാൾ കോപത്തോടെ അലറി.

“സർ” എന്ന് അനുസരണയോടെ പറഞ്ഞു കൊണ്ട് അയാളുടെ കൈയിലെ ലാത്തി വാങ്ങി യതീന്ദ്രൻ അവർക്ക് നേരെ കുതിച്ചു.

മനപ്രയാസമുണ്ടെങ്കിൽ കൂടിയും അയാൾക്ക് വേറെ വഴിയില്ലായിരുന്നു.

പോലീസുകാർ ഭേദ്യം ചെയ്യുന്ന ഗ്രാമീണർക്ക് അടുത്തേക്ക് ലാത്തിയുമായി ചെന്ന യതീന്ദ്രൻ അവരെ ആഞ്ഞടിച്ചു.

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.