അപരാജിതൻ -44 5514

“പറയു,,പഞ്ചാപകേശാ അവിടത്തെ വിശേഷങ്ങൾ”

“പൊന്നുടയതെ,,മാളികയാകെ പന്തലുകൾ ഉയർത്തി അലങ്കാരങ്ങൾ ചെയ്തിട്ടുണ്ട്, നൃത്തവും സംഗീതവും നാട്ടരങ്ങും നാടകവും  എല്ലാമുണ്ട്, കഴിക്കാൻ വിവിധ രുചികൾ , രുചിക്കാൻ വിവിധ ലഹരിപാനീയങ്ങൾ , ചെന്ന പാടെ തിലകം ചാർത്തി സ്വീകരിക്കുവാൻ  വസവേശ്വരന്റെ ദേവദാസികൾ, മാളികയിൽ സുന്ദരിമാരായ തേവിടിച്ചികൾ ഒന്നിനും ഒരു കുറവും വരുത്തില്ല.

ആടലും പാടലും  പിന്നെ കൂത്തച്ചിയാട്ടവും, അതിനിടയിൽ ആവോളം ലഹരി , ഭക്ഷണം ഇത്യാദി, വിവിധ പ്രായത്തിലുള്ള മദിരാക്ഷിമാർ, ആസ്വദിക്കാൻ നപുംസകങ്ങളും വേറെയുണ്ട്, ഒടുക്കമാകുമ്പോൾ അമ്രപാലി സദസ്സിലേക്ക് വരും, അതൊരു മഹാസംഭവമാകും തമ്പുരാനെ, അവളും അവിടെയാടും , ആ ആട്ടം കാണാൻ ഒരുപാട് ആളുകൾ വരും, അതൊരു ഗംഭീരനടനമാകും തമ്പുരാനെ,,എല്ലാം ഞാൻ പറഞ്ഞാൽ ശരിയാകില്ല, നമുക്ക് കാണാൻ പോകുന്നത് കണ്ടറിഞ്ഞാൽ പോലെ തമ്പുരാനെ ”

പഞ്ചാപകേശൻ പറഞ്ഞതെല്ലാം സന്തുഷ്ടമായ മനസ്സോടെ അയാൾ കേട്ടിരുന്നു.

“നമുക്ക് അവളെ അനുഭവിക്കാൻ സാധിക്കില്ലേ”

“എല്ലാം നമുക്ക് അവിടെ ശരിയാക്കാം തമ്പുരാനെ, പ്രജാപതി കൊട്ടാരത്തിൽ നിന്നും സർവ്വലക്ഷണ ഉത്തമനായ ഒരു തമ്പുരാൻ അവിടെ ചെല്ലുന്നത് തന്നെ അവർക്ക് അഭിമാനമല്ലെ,,ഇന്ന് അവൾ അമ്രപാലി തമ്പുരാനെ സൽക്കരിക്കും , തമ്പുരാന്റെ അരയ്ക്ക് മേലെ അവൾ ആന്ദോളനമാടും”

“ഹാ ……….!!” ആവേശത്തോടെ മാനവേന്ദ്രവർമ്മൻ സുനന്ദയെ മുറുകിപിടിച്ചു.

“എന്നാലും തമ്പുരാന്റെ ഒരു സൗഭാഗ്യം നോക്കണേ , ആദ്യം അവളുടെ അമ്മയുടെ ‘അമ്മ ,പിന്നെ ‘അമ്മ , ഇപ്പോൾ ഇതാ അവളെ തന്നെ,,,എന്റെ വിഠല പാണ്ഡുരംഗാ,,പൊന്നുടയതിന് ആവോളം കായബലം നൽകിയനുഗ്രഹിക്കണേ,,, വിഠല  വിഠല  പാണ്ഡുരംഗാ” പഞ്ചാപകേശൻ മുകളിലേക്കു കൈകൾ ഉയർത്തി പ്രാർത്ഥിച്ചു.

“പഞ്ചാപകേശ,,അങ്ങനെഎങ്കിൽ നോം ഒന്നു വിശ്രമിച്ചു മനസ്സിനെ ഏകാഗ്രമാക്കട്ടെ , പോകാൻ നേരം എന്നെ വിളിച്ചാൽ മതി”

മാനവേന്ദ്ര വർമ്മൻ അവിടെ നിന്നും എഴുന്നേറ്റു.

സുനന്ദയെ പിടിച്ചു അന്തപുരത്തിലേക്ക് നടന്നു.

@@@@@@

അരുണേശ്വരം പോലീസ് സ്റ്റേഷനിൽ:

അമീറും നാലഞ്ചു ഗ്രാമീണരും അവിടെ എത്തിയിരുന്നു.

അവർ ഉള്ളിലേക്ക് കടക്കാതെ പടികളുടെ അടുത്തേക്ക് മാറിനിന്നു.

“നിന്നെയൊക്കെ ഇവിടെ കാണരുതെന്ന് പറഞ്ഞിട്ടുള്ളതല്ലെടാ” അവരെ കണ്ട ഹെഡ് കോൺസ്റ്റബിൾ പിള്ള മീശ പിരിച്ചു ചോദിച്ചു.

“എമാനെ,ഇമ്മടെ പിള്ളേരെ കൊണ്ട് പോയവരാരെന്നു ഇമ്മക്ക് വിവരം കിട്ടി , അത് പറയാൻ വന്നതാണെ” തട്ടികൊണ്ട് പോകപ്പെട്ടവരിൽ സ്വന്തം മകനുമുള്ള ഒരു പിതാവ് കൈകൾ കൂപ്പി അയാളെ ധരിപ്പിച്ചു.

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.