അന്നേരം,
അവൾ എതിർക്കാൻ നോക്കിയെങ്കിലും അയാളുടെ ബലത്തിൽ അവൾ അയാൾക്കരികിൽ തന്നെയിരുന്നു.
“വേണ്ടാ,,എന്നെ തൊടണ്ട, വേറെയൊരുത്തിയുടെ അടുത്തേക്ക് പോകയല്ലേ, അവളുടെ ചൂട് പറ്റാൻ, ഇതുവരെ ഞാൻ എന്തെങ്കിലും കുറവ് അങ്ങേക്ക് വരുത്തിയിട്ടുണ്ടോ?”
അവൾ ഹൃദയതാപത്തോടെ ചോദിച്ചു.
“സുനന്ദേ,,പുതുമയുള്ളതെന്നും അനുഭവിക്കുക എന്റെ ജന്മലശീലമല്ലേ, ഇതങ്ങനെ കരുതിയാൽ മതി, എനിക്ക് ഗ്രീഷ്‌മോത്സവം കാണാനൊരു ആഗ്രഹം, അവിടെ പോകണം , കൂത്തച്ചികളുടെ നൃത്തം കാണണം, അത് കൂടാതെ അമ്രപാലിയെന്ന തുളുവച്ചിപെണ്ണിനെ അനുഭവിക്കണം”
“എന്തും ആയിക്കോളൂ,,,ഇനി എന്നെ വേണ്ടാതെയാകുകയില്ലെന്നാരു കണ്ടു, മടുത്തെങ്കിൽ പോകാൻ പറഞ്ഞാൽ മതി, ഞാൻ കണ്മുന്നിൽ നിന്നും പൊയ്ക്കോളാം” വേപഥു പൂണ്ട ഹൃദയത്തോടെ അവൾ പറഞ്ഞു.
“എന്താ സുനന്ദേ ഇത്, എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് , ഇവിടെ എന്റെ കൂടെയുള്ള സകല തേവിടിച്ചികളെക്കാളും നിന്നെയാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത് , ഇന്നും നാളെയും എന്നും അങ്ങനെ തന്നെയായിരിക്കും, ഇത് ഒരു പുതിയ അനുഭവം തേടിപോകുന്നു എന്നേയുള്ളൂ” അയാൾ അവളെ ആശ്വസിപ്പിച്ചു.
ആശ്വാസവാക്കുകൾ കേട്ടപ്പോൾ സുനന്ദയുടെ മനം കുളിർത്തു.
അവളുടെ അധരങ്ങളിൽ അയാൾ മുഖം അമർത്തി അധരങ്ങളിലെ തേൻ നുണഞ്ഞു.
“തമ്പുരാൻ ഇത് ചൂടാറാതെ കുടിക്കൂ, ധാതുബലം ഏറട്ടെ” സുനന്ദ പുഞ്ചിരിയോടെ അയാളുടെ മുഖം അകറ്റി ഇരിപ്പിടത്തിനു അരികിലുള്ള പീഠത്തിൽ അയാൾ വെച്ചിരുന്ന പാൽ എടുത്തയാൾക്ക് നേരെ നീട്ടിപറഞ്ഞു.
അയാൾ സന്തോഷത്തോടെ ആ പാൽ സേവിച്ചു.
അന്നേരം വിഠല മഹാപ്രഭുവിന്റെ അപദാനങ്ങൾ പാടി പഞ്ചാപകേശ൯ ബ്രാഹ്മണ൯ അവിടെക്കു വന്നു മാനവേന്ദ്രനെ വണങ്ങി.
“ഹ്മ്മ് ,,,പഞ്ചാപകേശാ, പറയു പോകാനുള്ള നേരമായില്ലേ”
“തമ്പുരാനെ,,ഇത്ര നേരത്തെ പോയിട്ട് കാര്യമില്ല സന്ധ്യയോടെയാണ് അവിടെ എല്ലാം ആരംഭിക്കുന്നത്, ഇന്ന് അവസാനദിവസമല്ലേ തമ്പുരാനേ ഇന്നവിടെ ആഘോഷരാവാണ്”
പഞ്ചാപകേശൻ പറയുന്നത് അത്യന്തം ആകാംക്ഷയോടെ മാനവേന്ദ്രവർമ്മൻ കേട്ടിരുന്നു.
സുനന്ദയുടെ കൈകൾ അയാളുടെ തുടകളിൽ മെല്ലെയുഴിഞ്ഞു അരക്കെട്ടിലേക്ക് ഉയർന്ന നേരം മാനവേന്ദ്ര വർമ്മൻ പുഞ്ചിരിയോടെ അവളുടെ കൈകളിൽ തൊട്ടു വിലക്കി.
“ഇന്ന് അവിടെക്കുള്ളതാ,,,” അവളുടെ കാതിൽ കൊഞ്ചലോടെ പറഞ്ഞു.
പുഞ്ചിരിച്ചു കൊണ്ട് അവൾ തന്റെ കൈകൾ പിൻവലിച്ചു.
❤❤❤❤
kiduvee