അപരാജിതൻ -44 5341

“മറന്നു ,,ഞാൻ രുദ്രൻ ,,ത്രിലോകരുദ്രൻ,,ഇതെന്റെ പെണ്ണ് അചല,” ആ യുവാവ് മറുപടി പറഞ്ഞു.

“കൊള്ളാം കൊള്ളാം ,,നല്ല താക്കത്തുള്ള പേരാണ്,,ഇത് പറഞ്ഞു പഠിക്കാ൯ ഇമ്മള്  കൊറേ കഷ്ടം പെടും,,,അത് പോകട്ടെ ഇപ്പൊ കഞ്ഞി കഴിക്ക് രണ്ടു പേരും”

ആലം പറഞ്ഞത് കേട്ട് ചിരിച്ചു കൊണ്ട് രുദ്രൻ അചലയെ കഞ്ഞി കുടിപ്പിച്ചു.

രുദ്രനും കുടിച്ചു

ആലം അത് കഴിഞ്ഞു ഉമ്മറത്ത് കട്ടികമ്പളം വിരിച്ചു അവർക്ക് രണ്ടു പേർക്കും കിടക്കാനായി സൗകര്യം ചെയ്തുകൊടുത്ത്.

“രണ്ടു പേരും സുഖായി ഉറങ്ങിക്കോ, കൂടപ്പിറപ്പിന്റെ ജ്വരമൊക്കെ താനേ മാറും , കമ്പളത്തിൽ മൂടികിടന്നാ കേട്ടോ”

രുദ്രൻ അചലയെ കിടത്തി കമ്പളം പുതപ്പിച്ചു അചലക്കരികിലായി കിടന്നു.

@@@@@

വീടിന്റെ പുറത്ത് വാതിലിൽ മുട്ടുന്നത് കേട്ട് ആലം ഉപ്പാപ്പ കണ്ണുകൾ തുറന്നു.

“അമീർ ” എന്ന് പേര് വിളിക്കുന്നത് കേട്ട് അമീർ വേഗം എഴുന്നേറ്റു.

“ആരാ മോളെ ” ഉപ്പാപ്പ നാദിയയോട് ചോദിച്ചു.

“ഞാൻ നോക്കിയിട്ട് വരാം ഉപ്പാപ്പ ,,നാദിയ ഇവിടെയിരിക്ക് ”

അമീർ , ഉപ്പാപ്പയെ നാദിയയെ ഏൽപ്പിച്ചു പുറത്തേക്ക് ഇറങ്ങി.

ഗ്രാമീണരിൽ ചിലർ ആയിരുന്നു.

കുട്ടികളെ അന്വേഷിക്കാൻ പോയവരിൽ ചിലർ.

“അമീറേ,,ചതിച്ചല്ലോ വിവരം കിട്ടി  ” വന്നവരിൽ ഒരാൾ പറഞ്ഞു.

“എന്തെ ,, എന്താ അറിഞ്ഞത്,,നമ്മുടെ പിള്ളേരെവിടെ”

“തലൈവാരി ചൊല്ലടങ്കനില്ലേ, അയാളാ നമ്മടെ പിള്ളേരെ കൊണ്ടുപോയത് , കൊയിലാഗനിയിലേക്ക്, കൽക്കരിപാടത്ത് പണി എടുപ്പിക്കാൻ”

ആ വിവരം കേട്ട് . നടുക്കത്തോടെ അമീർ എല്ലാവരെയും നോക്കി നിന്നു.

“കൊയിലാഗനിയിലോ ,,അയ്യോ തലവാരിയാണോ നമ്മുടെ കുട്ടികളെ കൊണ്ട്പോയത് ”

“അതെ ,,,നമ്മളിനി എന്താ ചെയ്യാ അമീറെ , അയാളൊരു നശിച്ച ഗുണ്ടയാ,കൊയിലാഗനിയിൽ തോക്കു പിടിച്ച കങ്കാണികളാ,,നമുക്കൊന്നും അങ്ങോട്ട് പോകാൻ പോലും പറ്റില്ല , നമ്മടെ തലവെട്ടം കണ്ടാലേ വെടി വെച്ച് കൊല്ലും ”

തളർച്ചയോടെ അമീർ തൂണിൽ പിടിച്ചു നിന്നു

“നമുക്ക് പോലീസിനോട് പറയാം,,അതേയുള്ളു മാർഗ്ഗം” ഒരു ഗ്രാമീണൻ ഉപദേശിച്ചു.

“ഉറപ്പാണോ തലവാരിയാണെന്ന് ?” അമീ൯ ഉറപ്പിയ്ക്കാൻ വീണ്ടും ചോദിച്ചു.

“അതെ അമീറെ ,തലവാരി തന്നെയാ , നൂറ്റിന് നൂറ്റൊന്നുറപ്പ്,,”

“നിങ്ങൾ ഇവിടെ നിൽക്കൂ ,, ഈ വേഷം മാറി ഇപ്പോ തന്നെ ഞാൻ വരാം, ഇപ്പോ തന്നെ പോയി പോലീസ്കാരെ അറിയിക്കാം”

അമീർ വേഗം ഉള്ളിലേക്ക് ചെന്നു, വേഷം മാറി, നാദിയയോട് ഉടനെ വരാം എന്ന് യാത്ര പറഞ്ഞു നാട്ടുകാരുമായി അരുണേശ്വരത്തേക്കു യാത്രയായി.

@@@@@@

 

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.