“അയ്യയ്യോ , ഈ കുട്ടിക്ക് ഒട്ടും വയ്യെന്ന് തോന്നുന്നല്ലോ, നല്ല വിറവലുണ്ടല്ലോ ” ആലം യുവാവിനോടായി പറഞ്ഞു.
“ജ്വരമുണ്ട്,,അതാ വിറക്കുന്നത്,,ഈ പെരും മഴയിൽ എന്താ ചെയ്കയെന്നറിയില്ലാ, അടുത്തെങ്ങും വീടുകളൂം കണ്ടില്ല” തന്റെ നിസ്സഹായവസ്ഥ ആലമിനെ അറിയിച്ചു.
“എന്തായാലും ചങ്ങാതി, ഈ വയറ്റുകണ്ണിയുമായി ഇവിടെ കിടക്കണ്ട, രാത്രി ഇഴജന്തുക്കൾ ഒക്കെ ഇതിലൂടെ വരുന്നയിടമാ, കുറച്ചു മാറി ഇന്റെ പുരയുണ്ട് ,അങ്ങോട്ടേക്ക് പോകാം,,അവിടെ സൗകര്യമാക്കിത്തരാം”
ആ യുവാവ് നന്ദിപൂർവം കൈ കൂപ്പി.
“ഒരുപാട് ഉപകാരം,, ഈ രാത്രി ബുദ്ധിമുട്ടിച്ചതിന് മന്നിക്കണം, എനിക്കൊരു നിവൃത്തിയുമില്ലാതെയായിപ്പോയി, നിങ്ങളുടെ നല്ലമനസ്സിനു ഒരുപാട് നന്ദി കൂട്ടുകാരാ ”
ആലം അയാളുടെ കൈയിൽ മുറുകെപ്പിടിച്ചു.
“എന്താ ചങ്ങാതിയിത്, ഇനക്ക് നേരെ കൈതൊഴാതെ, തൊഴൽ അത് തമ്പുരാനുള്ളതാ, മനുഷ്യരല്ലേ ഇമ്മളൊക്കെ, നിങ്ങളെ ഈ അവസ്ഥയിൽ സഹായിക്കേണ്ടത് ഇന്റെ കടമയല്ലേ, അത് ഇമ്മള് ചെയ്തില്ലയെങ്കിൽ നാളെ ഇമ്മള് മണ്ണടിഞ്ഞു തമ്പുരാന് മുന്നേ പോയി നിൽക്കുമ്പോ ഇമ്മളോട് ചോദിക്കും, എന്താ അവരെ സഹായിക്കാഞ്ഞേ എന്ന്,,അപ്പൊ ഇമ്മടെ തല താണു പോകും തമ്പുരാന്റെ മുന്നിൽ , അതിനിട വരുത്തല്ലേ,, ഈ മണ്ണില് ഒരു കുറവും നിങ്ങള്ക്ക് വരില്ല”
ആലം സഹാനുഭൂതിയോടെ അവരെയറിയിച്ചു.
അൽപ്പം കഴിഞ്ഞപ്പോൾ മഴ പെയ്ത്തു കുറഞ്ഞു വന്നു.
“വായോ ഇമ്മടെ പുരയിലേക്ക് പോകാം, മഴ ഒതുങ്ങി”
ആലം പറയുന്നത് കേട്ട് ആ യുവാവ് തന്റെ മടിയിൽ കിടക്കുന്ന തന്റെ പെണ്ണിനെ കൈപിടിച്ചു എഴുന്നേൽപ്പിച്ചു.
അവളെ വാരിയെടുത്തു കൊണ്ട് ആലത്തിനു പിന്നാലെ നടന്നു.
ആലത്തിന്റെ പുരയിൽ എത്തി.
അന്നേരം
സഹോദരങ്ങൾ കഞ്ഞി കാലാക്കി ഉമ്മറത്തു കൊണ്ട് വന്നിരുന്നു.
“അമ്മീ,,,,ഇമ്മക്ക് വിരുന്ന്കാരുണ്ട് ” ആലം ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഇരുവരെയും പുരക്കകത്തേക്ക് കയറ്റി.
“ചങ്ങാതി,,ഇമ്മള് ആലം,,ഇമ്മടെ വീടും വീട്ടുകാരുമാ,,ഇവിടെയിരിക്ക്,,”
കമ്പളം വിരിച്ച തറയിൽ അയാളും പെണ്ണും ഇരുന്നു.
ആലത്തിന്റെ ഇളയസഹോദരൻ രണ്ടു പിഞ്ഞാണത്തിൽ ആവിപറക്കുന്ന കഞ്ഞിയും കാച്ചിൽപുഴുക്കും കൊണ്ട് വന്നു കൊടുത്തു.
“നന്നായി കഴിച്ചോ , മഴയല്ലേ , കൊറേ നടന്നതല്ലേ,,തളർച്ച മാറും,,കൂടപ്പിറപ്പ് കഴിച്ചോ , പള്ളയില് പൈതലുള്ളതാ”
ആലം യുവതിയെ നോക്കി പറഞ്ഞു.
“കഴിച്ചോ,,” പ്ലാവിലകുമ്പിളിൽ കഞ്ഞിയാക്കി ആ യുവാവ് ഭാര്യയെ കഞ്ഞി കുടിപ്പിച്ചുതുടങ്ങി.
“ചങ്ങാതി ,,പേര് പറഞ്ഞില്ലാല്ലോ”
❤❤❤❤
kiduvee