അപരാജിതൻ -44 5514

അൽപ്പം നേരം അദ്ദേഹം തന്റെ കണ്ണുകളടച്ചു.

തന്റെ ഓർമ്മകളിലേക്ക് അദ്ദേഹത്തിന്റെ മനസ്സ് ഊളിയിട്ടു.

അഞ്ചു പതിറ്റാണ്ടുകൾക്ക് മുൻപ്

നിർത്താതെയുള്ള ഇടിവെട്ടും ഇടിമിന്നലോടും കൂടെ കോരിചൊരിയുന്ന പെരുമഴക്കാലം.

ആലം ഉപ്പാപ്പയുടെ യൗവ്വനകാലം.

വൈക്കോൽ മേഞ്ഞ മൺവീട്ടിൽ റാന്തൽ വെളിച്ചത്തിൽ ആലമും വൃദ്ധരായ മാതാപിതാക്കളൂം ചെറിയ സഹോദരങ്ങളും താമസിക്കുന്നു.

പുറത്ത് നിർത്താതെയുള്ള മഴയും ഇടിമിന്നലും.

ആലമും സഹോദരങ്ങളും അടുക്കളയിൽ എല്ലാവർക്കും കഴിക്കാനായി കഞ്ഞിയുണ്ടാക്കുന്ന നേരം.

പുറത്ത് നിന്നും അടുത്തുള്ള ആളുകൾ ആലമിനെ വിളിച്ചു.

ആലം വേഗം അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങിചെന്നു.

വന്നവർ പറയുന്നതു കേട്ട് വേഗം ആലം ഒരു വാഴയില ചൂടി റാന്തലും ആ മഴയത്ത് പുറത്തേക്ക് നടന്നു.

സൂഫികളുടെ ആരാധനാലയമായ ഗ്രാമത്തിലെ ദർഗ്ഗയിൽ.

അവിടെ വരാന്തയിൽ ഒരു കോണിൽ ഒരു യുവാവും യുവതിയും മഴകൊള്ളാതെയിരിക്കുന്നു.

അയാളുടെ മടിയിൽ തലവെച്ചു കിടക്കുകയാണ് കൂടെയുള്ള പെണ്ണ്.

ആ യുവാവ് അവളുടെ കൈകൾ അമർത്തിതടവുകയായിരുന്നു.

ആലം അവർക്കു നേരെ റാന്തൽ ഉയർത്തിയപ്പോൾ, ആ യുവാവ് ആലമിന് നേരെ മുഖം തിരിച്ചു.

“ആരാ ,,,നിങ്ങളാരാ, ദർഗ്ഗയിൽ എന്താ നിങ്ങൾക്ക് കാര്യം  ?” ആലം അവർക്കരികിലേക്ക് ചെന്നു ചോദിച്ചു.

അയാൾ പെണ്ണിനെ ഭിത്തിയിൽ ചാരിഇരുത്തി എഴുന്നേറ്റു.

ആലമിനെക്കാൾ ഉയരവും കരുത്തുമുള്ള ഒരു യുവാവ്.

“വഴിയാത്രക്കാരാ, അയാൾ പെണ്ണിനെ ഭിത്തിയിൽ ചാരിഇരുത്തി എഴുന്നേറ്റു.

ആലമിനെക്കാൾ ഉയരവും കരുത്തുമുള്ള ഒരു യുവാവ്. തെക്ക്ന്നാ, ഇതെന്റെ പെണ്ണാ , വയറ്റുകണ്ണിയാ,,നടന്നു നടന്നു ഇതുവഴി പോരുമ്പോൾ പെണ്ണിന് വയ്യാതെയായി, ഒപ്പം മഴയും, ഒന്ന് നനയാതെയിരിക്കാൻ കയറിയതാ നിങ്ങളുടെ ഈ ദേവാലയത്തിൽ ,  ഞങ്ങളൊരു  ദോഷവും ഉണ്ടാക്കില്ല, മഴയൊന്നു മാറിയിട്ട് പോയിക്കൊള്ളാം,,അതുവരെ ഈ ദേവാലയത്തിലിരിക്കാൻ  അനുവദിക്കണം”

ആ യുവാവ് ആലമിനോടായി അഭ്യർത്ഥിച്ചു.

റാന്തൽ നീട്ടി യുവതിയെ നോക്കി.ആ യുവതി നല്ലപോലെ വിറക്കുകയായിരുന്നു.

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.