അവൻ ജീപ്പുമായി പോയത് ശാംഭവിനദിക്കരയിലേകയായിരുന്നു.
അവിടെ നദിയിൽ ഉയർന്നു നിൽക്കുന്ന മഹാരുദ്രന് നേരെയുള്ള മൺട്ടയിൽ മലർന്നു മാനം നോക്കികിടന്നു.
ശൈലജ പറഞ്ഞതൊന്നും മനസ്സിൽ നിന്നും മായുന്നില്ല.
താൻ ആ മണ്ണിന്റെ രക്ഷകൻ ആയിരുന്നിട്ടും അവളെന്താ താൻ ആ മണ്ണിനെയും മനുഷ്യനെയും ഇല്ലാതെയാക്കാൻ വന്നവനാണെന്ന് പറഞ്ഞത് എന്നതായിരുന്നു അവന്റെയുള്ളിൽ ഉയർന്നുനിന്ന ചിന്തയും
എത്രയൊക്കെ വീരത്വവും ശൗര്യവുമുണ്ടെങ്കിലും ഇത്തരം സംഭവങ്ങളാണ് അവനെ ഏറെ മനസ്സ് നോവിക്കുന്നത്.
അവ കണ്ണുകൾ അടച്ചു ശ്വാസമെടുത്തു കിടന്നു.
@@@@
മുറാക്കബയിൽ:
ആലം ഉപ്പുപ്പയുടെ ആരോഗ്യസ്ഥിതിയാകെ വിഷമതയിലായിരുന്നു.
എപ്പോളും അമീറിനെയും നാദിറയെയും അടുത്തു കാണണമെന്ന വാശിയായിരുന്നു.
എപ്പോളും ഉറക്കത്തിൽ അപകടം എന്ന് തന്നെ ഉരുവിട്ട് കൊണ്ടേയിരുന്നു അദ്ദേഹം.
ഗ്രാമത്തിലെ കുട്ടികളെ നഷ്ടമായതിന്റെ ദുഃഖം അദ്ദേഹത്തിന്റെ മനസ്സിനെ ഒട്ടേറെ മദിച്ചിരുന്നു.
അമീർ അദ്ദേഹത്തിനരികിൽ കാലുകൾ തടവികൊടുത്തു കൊണ്ട്.തന്നെയിരിക്കുകയായിരുന്നു
“മോനെ ,,,അമീ” ക്ഷീണിതമായ സ്വരത്തോടെ അദ്ദേഹം അമീറിനെ വിളിച്ചു.
“എന്താ ഉപ്പാപ്പ,,” അമീർ വിളി കേട്ടു.
“മക്കളുടെ വിവരം കിട്ടിയോ?”
“ഇതുവരെയില്ല ഉപ്പാപ്പ,,” നിരാശയോടെ അവൻ പറഞ്ഞു.
“എവിടെയോ എന്തോ ,,, കുഞ്ഞുങ്ങൾക്ക് ആപത്തൊന്നും വരുത്തല്ലേ പടച്ചവനെ,,നീ മാത്രേയുള്ളൂ ആശ്രയം, ഒരു മണ്ണ് പോലും അവർക്ക് മേലെ വീഴാതെ കാക്കണേ റഹ്‌മാനെ”
ശ്വാസതടസം കൊണ്ട് കഷ്ടപ്പെട്ടാണെങ്കിലും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു അന്നേരം.
“സങ്കടപ്പെടല്ലേ ഉപ്പാപ്പ,,അരുണേശ്വരം പോലീസിനു പരാതി കൊടുത്തിട്ടുണ്ട് , നമ്മുടെ ആളുകളൂം പലയിടത്തും അന്വേഷിക്കുന്നുണ്ട്,,എന്തേലും ഒരു വഴി കാണും,,അവർക്ക് ഒരു ദോഷവും ഉണ്ടാകില്ല ഉപ്പാപ്പ, നമ്മളാരും ഒരാൾക്ക് പോലും ഒരു ദ്രോഹവും ചെയ്യുന്നവരല്ലല്ലോ ഉപ്പാപ്പ, അതിന്റെ കനിവ് നമുക്ക് മേലെയുറപ്പായുമുണ്ടാകും”
അമീർ ഉപ്പാപ്പയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
അദ്ദേഹം കട്ടിലിൽ കിടന്നു കൊണ്ട് ജനാലയ്ക്കുള്ളിലൂടെ ആ വീടിനു കുറച്ചപ്പുറമുള്ള വീട്ടിലേക്ക് നോക്കി.
❤❤❤❤
kiduvee