കസ്തൂരി ആകെ സങ്കടത്തോടെ അവളുടെ നേരെ കൈകൂപ്പി.
“ഇങ്ങനെയൊന്നും പറയല്ലേ ശൈലജെ,,പാവമാ ,,പാവമാ ഇവൻ, നമുക്ക് നല്ലതലാതെ ഒരു ദ്രോഹവും എന്റെ അനിയൻ ചെയ്തിട്ടില്ല, ചെയ്യുകയുമില്ല” ”
“എനിക്കാരെയും വിശ്വസിപ്പിക്കാൻ അറിയില്ല,,ഇവൻ വരുന്നത് വരെ ദുരിതത്തിൽ ആയിരുന്നെകിലും അൽപ്പമെങ്കിലും സമാധാനത്തോടെ കഴിഞ്ഞവരല്ലേ നമ്മൾ , ഇപ്പോൾ കണ്ടില്ലേ ഓരോ ദുരിതം മാറി മാറി വന്നത് , ഒക്കെ ഇവ൯ കാരണമാ, ഇവനെ ഈ കവാടത്തിനു പരിസരത്തേക്ക് പോലും അടുപ്പിക്കരുത്, ഈ മണ്ണിന്നെ ഇവനെ പറഞ്ഞു വിടണം, എന്റെ അമ്മയാ സത്യം, ഇവ൯ ചതിക്കും ഈ മണ്ണിനെ ഇവ൯ ചതിക്കും ഇവിടത്തെ മനുഷ്യരുടെ രക്തം കണ്ടേ ഇവ൯,, ഈ രക്തപിശാശ് ഇവിടെ നിന്നും പോകൂ,,,”
“ശൈലജെ,,,മതി ,,, നീ അച്ഛനെയും കൊണ്ട് വീട്ടിൽ പോ ” സ്വാമി മുത്തശ്ശൻ ഉറക്കെ ദേഷ്യത്തോടെ പറഞ്ഞു.
അവൾ പിറുപിറുത്ത് കൊണ്ട് ആദിയുടെ മുഖത്തേക്ക് കോപത്തോടെ നോക്കി.
ഒരു വാക്കു പോലും മിണ്ടാനാകാതെ ആദി തല താഴ്ത്തി.
അവൾ ഉമാദത്തനും കൂട്ടി കവാടത്തിനുള്ളിലേക്ക് കടന്നു
അവർക്കു പുറകെ അവിടെയുണ്ടായിരുന്ന ഗ്രാമീണരും.
സുമേശനും കൂട്ടരും ആദിയുടെ അരികിലേക്കു വന്നു.
“എന്താ അണ്ണായിത് ,,എന്തൊക്കെയാ ആ പെണ്ണ് പറഞ്ഞത് , കരണം നോക്കി ഒന്ന് കൊടുക്കാൻ പാടില്ലായിരുന്നോ”
“ഏയ്,,ഒരുപാട് പാവമാ ശൈലജ,,അവൾക്ക് ആകെയുള്ളത് അച്ഛൻ മാത്രമാ,, നമ്മുടെ ഉമാദത്തൻമാമൻ, അദ്ദേഹത്തിന് അപകടം പറ്റിയപ്പോ മുതല് ഉള്ളിൽ പേടി കൊണ്ടതാ , അതാ എന്നോടങ്ങനെയൊക്കെ പറഞ്ഞത് , അതിന്നു രാത്രിയാകുമ്പോ മാറും , പിന്നെ നല്ല കൂട്ടാകും , എന്റെ ഇവിടെയുള്ള കൂട്ടുകാരിയാ അവൾ , ഇത്തിരി മുൻകോപം ഉണ്ടെന്നേയുള്ളു”
അവൻ രംഗം തണുപ്പിക്കാൻ ശ്രമിച്ചു.
“ഓ ,,അങ്ങനെയാണല്ലേ ,,അണ്ണൻ പറഞ്ഞത് ശരിയായിരിക്കും,,
അങ്ങനെയൊക്കെ പറയുന്നത് കേട്ടപ്പോൾ വെഷമം തോന്നി”
“അത് പോട്ടെ,,നിങ്ങളെങ്ങനെയാ ഇവരെ കൊണ്ട് വന്നത്” ആദി അവരോട് ചോദിച്ചു.
” ഭാസുരൻ വിളിച്ചു പറഞ്ഞിരുന്നു , ഇവരെ ഡിസ്ചാർജ് ചെയ്തു ഇവിടെ എത്തിക്കണം എന്ന് , അതാ ഞങ്ങളു വന്നത്, എന്നാ നിൽക്കണില്ല , എന്തേലും ആവശ്യമുണ്ടെ വിളിച്ചോ അണ്ണാ”
ആദി തലയാട്ടി ആരെ പോകാൻ സമ്മതിച്ചു.
അവർ ജീപ്പിൽ കയറി അവിടെ നിന്നും യാത്ര തിരിച്ചു.
❤❤❤❤
kiduvee