അപരാജിതൻ -44 5341

സുമേശനും എന്താണ് നടക്കുന്നത് എന്നറിയാതെ നിന്നു.

“ചെകുത്താനാ നീ ,,ഈ മണ്ണിനെയും ഇവിടത്തെ മനുഷ്യരെയും ഇല്ലാതെയാക്കാൻ വന്ന നശിച്ച ചെകുത്താനാ നീ,,,”

“ശൈലജെ,,,,,,,,” കോപത്തോടെ കസ്തൂരി കുഞ്ഞിനേയും ഒക്കത്ത് വെച്ച് കൊണ്ട് അവളെ വിലക്കി അവൾക്കരികിലേക്ക് ചെന്നു.

സഹിക്കാവുന്നതിലും അധികമായിരുന്നു കസ്തൂരിക്ക് ആദിയെ ശൈലജ പറഞ്ഞ വാക്കുകൾ.

“എന്താ നീ പറഞ്ഞേ,?,ഒരക്ഷരം അനിയനെ കുറിച്ച് വേണ്ടാത്തത് പറയരുത്” കോപത്തോടെ കസ്തൂരി അവളെ വഴക്ക് പറഞ്ഞു.

“വേണ്ടേച്ചി,,,,ശൈലജ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ” വിക്കി ആദി കസ്തൂരിയോട് പറഞ്ഞു.

കസ്തൂരി ആദിയുടെ മുഖത്തേക്ക് നോക്കി.

അവന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു മുഖത്ത് നിറയെ സങ്കടമായിരുന്നു,

എന്നിട്ടും അവൻ പുഞ്ചിരിക്കാൻ ശ്രമിക്കുകയായിരുന്നു.

കസ്തൂരിയുടെ ഹൃദയം പിളർന്നിരുന്നു അവന്റെ അന്നേരത്തെ അവസ്ഥ കണ്ട്.

“ഞാൻ പറഞ്ഞതാണോ തെറ്റ് , എല്ലാവരെയും വഞ്ചിക്കുകയാണ് ഇവ൯ , എല്ലാവരുടെയും മുന്നിൽ നല്ല പിള്ളയായി , സഹായിയായി , നേതാവായി,, ചതിയനാ ഇവൻ ,,എല്ലാരേയും ചതിക്കും, നമ്മളെയൊക്കെ കൊല്ലും , ഇവിടത്തെ പെണ്ണുങ്ങളെയൊക്കെ ഇവൻ ചില്ലികാശിനു കൂട്ടികൊടുക്കും, ചേച്ചിയെയും വില്ക്കുമിവൻ”

അത് പറഞ്ഞു നാവെടുക്കും മുൻപേ കസ്തൂരിയുടെ കൈപ്പത്തി  ശൈലജയുടെ മുഖത്തു പതിഞ്ഞു.

“അനാവശ്യം പറയുന്നോ , എന്റെ അനിയനെ കുറിച്ച്”

ആ നേരത്ത് കസ്തൂരിയെങ്കിലും പ്രതികരിച്ചത് അവനു അല്പം ആശ്വാസം നൽകിയെങ്കിലും ശൈലജയെ തല്ലിയത് അവനു അംഗീകരിക്കാൻ  പറ്റിയില്ല.

“അരുതേച്ചി,,,തല്ലല്ലേ ശൈലജയെ,,” അവൻ കസ്തൂരിയെ അവൾക്കരികിൽ നിന്നും നീക്കി നിർത്തി.

മുത്തശ്ശന്മാർക്ക് പ്രതികരിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു.

ശൈലജ അടി കൊണ്ട് മുഖം തിണർത്തിട്ടും മുഖത്തെ കോപം തെല്ലു പോലും കുറഞ്ഞില്ല.

കസ്തൂരിയെ അത്രക്കും ഇഷ്ടവും ആദരവുമായതിനാൽ മറ്റൊന്നും എതിർത്ത് പറയാൻ ശൈലജ മുതിർന്നില്ല.

അൽപ്പം നേരം അവൾ നിശബ്ദയായി.

അതിനു ശേഷം കോപത്തോടെ ആദിയെ നോക്കി

എന്നിട്ട് വീണ്ടും ഗ്രാമീണരോടായി പറഞ്ഞു.

“എന്നും ഞാൻ കാണുന്നത് ഒരേ സ്വപ്നമാ,, മരിച്ചു പോയ എന്റെയമ്മയെ, ആ അമ്മയാ എന്നോട്  പറഞ്ഞേ,,ഇവൻ ,, ഈ നായ , ഇവ൯ ചെകുത്താനാണെന്ന്,,എല്ലാരും ഇവന്റെ മായാവലയത്തിൽ പെട്ട് കിടക്കാ,,ഈ മണ്ണിനെ ചതിക്കാൻ വന്ന നാശം പിടിച്ച പിശാശാ ഇവൻ ,,നിങ്ങളാരും ഞാൻ പറയുന്നത് വിശ്വസിക്കില്ല ”

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.