അപരാജിതൻ -44 5514

“ഹമ്മാ ,,,,ഇപ്പോ താൻ നാനും ഹാപ്പിയായിടിച്ച്, സിന്നമച്ചാ ഇനി ഏതാവത് തേവയോ,,ഉങ്കൾക്ക് എന്ന തേവയോ എങ്കിട്ടെ ചൊൽ . വേറെ യാർക്കിട്ടെയും ചൊല്ല വേണ്ടാം,, എല്ലാമേ എൻ പൊരുപ്പ് ,,,നാൻ പെരിയ മാനസ്ഥൻ,,പടയപ്പാ ”

“എന്റെ പൊന്നു മച്ചാനെ ഇനി ഇപ്പോ ഒന്നും വേണ്ടാ,,,ഇത് തന്നെ ധാരാളം ” അവ൯ കൈ കൂപ്പി പറഞ്ഞു.

“അപ്പടിയാ,,,ആനാ അപ്പടിയാനാ നാൻ ഉങ്കളുക്ക് ഒരു ബെൻസ് കാർ വാങ്കിത്തരട്ടുമാ?”

“വേണ്ടാ ,,,,,,,”

“വേണ്ടാമാ ,,,അപ്പടിയാനാ ഒരു പെരിയ ബംഗ്ളാവ് കെട്ടിത്തരട്ടുമാ?”

“വേണ്ടാ ,,,”

“ഉങ്കൾക്ക് എന്ന തേവൈ ,,അത് ചൊല്ലുങ്കോ ചിന്നമച്ചാ ”

“മച്ചാനെ,,നിങ്ങള് ആരോഗ്യത്തോടെ അസുഖങ്ങൾ ഒന്നും ഇല്ലാതെ ഒരുപാട് കാലം എന്റെ പെങ്ങളുടെ മാപ്പിളയായി ഇരിക്കണം, നിങ്ങളുടെ സാന്നിധ്യം മാത്രം മതി എനിക്ക് ,എന്നെ സന്തോഷിപ്പിക്കാൻ , അല്ലാതെ എനിക്ക് കാറോ മാളികയോ ഒന്നും വേണ്ടാ ,,നീങ്ക മട്ടും പോതും ,പടയപ്പാ ,,,” ആദി പറഞ്ഞത് കേട്ടപ്പോൾ  പെരുമാളിനു സന്തോഷം ഏറി ബിപി കൂടുന്ന നിലയിലായി.

“സിന്നമച്ചാ,,നീങ്കള് എൻ തലൈവർ”

സ്നേഹത്തോടെ സന്തോഷത്തോടെ പെരുമാൾ പറഞ്ഞു.

“ഇന്ത തലൈവർക്ക് തലൈവർ താൻ നീ,,,എൻ പടയപ്പാ,,,,”

പെരുമാളിനു ആവേശം ഇരച്ചുകയറി.

അവൻ ഫോണിൽ നളിനി അക്കയോടും കുട്ടികളോടും കൂടെ സംസാരിച്ചതിന് ശേഷം തിരികെ വന്നു.

എല്ലാരും അവനെ കാത്തു നിൽക്കുകയായിരുന്നു.

അവൻ മുത്തശ്ശൻമാരുടെ അടുത്തേക്ക് ചെന്നു.

 

“മുത്തശ്ശാ,,എന്തായലും ഒരു മാസം താമസമുണ്ട്, അവിടെ യൂണിറ്റ് ശരി ആക്കുന്നെ ഉള്ളു , അത് കഴിഞ്ഞു ഇവിടെ തയ്യൽ പഠിപ്പിക്കാൻ ഉള്ള തയ്യാറെടുപ്പുകൾ നമുക്ക് ചെയ്യാം, ഇപ്പോ എന്തായാലും തയ്യൽ മെഷീനുകൾ വന്നല്ലോ”

“ഒക്കെ മോൻ വേണ്ടത് പോലെ ചെയ്താൽ മതി “വൈദ്യർ മുത്തശ്ശൻ അവന്റെ കൈയിൽ മുറുകെ പിടിച്ച് പറഞ്ഞു.

ആദി ചിരിയോടെ വൈദ്യർ മുത്തശനെ ചേർത്ത് പുണർന്നു.

“ഒക്കെ ഞാൻ നോക്കിക്കൊള്ളാം മുത്തശ്ശാ…”

അന്നേരം

ഹോൺ അടിച്ചു കൊണ്ട് ഒരു അംബാസഡർ കാർ അവിടേക്കു വന്നു.

കാറിനു പുറകെ ഒരു ജീപ്പും.

ജീപ്പിൽ നിന്നും ഭാസുരന്റെ കൂട്ടത്തിൽപ്പെട്ട സുമേശനും മറ്റ് രണ്ടു പേരും ഇറങ്ങി.

“അപ്പു അണ്ണാ,,” എന്നുറക്കെ വിളിച്ചു.

അതെ സമയം തന്നെ കാറിന്റെ ഡ്രൈവർ പുറത്തേക്കിറങ്ങി കാറിന്റെ ഡോറുകൾ തുറന്നു.

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.