അപരാജിതൻ -44 5514

ആദി, ഫോണുമായി ഗ്രാമത്തിനു പുറത്തേക്ക് നടന്നു ലക്ഷ്മണ അണ്ണനെ വിളിക്കുന്ന ആവശ്യത്തിന്.

അദ്ദേഹത്തെ വിളിച്ചപ്പോളാണ് കാര്യങ്ങൾ വ്യക്തമായത്.

ഒന്നൊര മാസം സമയം ആവശ്യമുണ്ട് സ്ഥാപനം ആരംഭിക്കുവാൻ, ഇടക്ക് അണ്ണന് പണം സംഘടിപ്പിക്കാൻ ബുദ്ധിമുട്ടുമുണ്ടായി.

ഇപ്പൊൾ ശിവശൈലത്തേക്ക് വാങ്ങി അയച്ച തയ്യൽ മെഷീനുകൾ എല്ലാത്തിനും പണം മുടക്കിയത് പെരുമാൾ മച്ചാനാണ്.

ആദി ഇടക്ക് തയ്യൽ മെഷീന്റെ കാര്യം ചോദിക്കാൻ ലക്ഷ്മണ അണ്ണനെ വിളിച്ചപ്പോൾ , അദ്ദേഹത്തിന്റെ കൂടെ മച്ചാനും ഉണ്ടായിരുന്നു.

ആദിക്ക് വിഷമം ആകാതെയിരിക്കാൻ വേണ്ടിയാണ് പെരുമാൾ മച്ചാൻ അത്യാവശ്യം മെഷീനുകൾ വാങ്ങാനുള്ള ഏർപ്പാട് ചെയ്തത്.

അവൻ അണ്ണനുമായി സംസാരിച്ചു ഫോൺ ഡിസ്കണക്ട് ചെയ്തതിന് ശേഷം ഉടനെ പെരുമാൾ മച്ചാനെ വിളിച്ചു ഫോണിൽ.

 

“സിന്നമച്ചാ,,,,,,,” എന്നൊരു അലർച്ചയോടെ പെരുമാൾ ഫോൺ എടുത്തു.

വലിയ മീശയും കുട്ടികളുടെ മനസ്സും നിഷ്‌കളങ്കതയും ഉള്ള വീരമാധവ പെരുമാൾ എന്ന പടയപ്പ പെരുമാൾ.

“പടയപ്പാ,,അടെങ്കപ്പാ,,,” ആദി ഉറക്കെ വിളിച്ചു.

“പടയപ്പാ ” എന്ന വിളി കേട്ട് ഉള്ളം കുളിർത്ത് പെരുമാൾ ഒന്നുറക്കെ ചിരിച്ചു.

“സിന്നമച്ച,,എപ്പടിയിരുക്കേ൯ ”

“എന്തിനാ പടയപ്പ,,അത്രയും തയ്യൽ മെഷീൻ ഒക്കെ വാങ്ങി അയച്ചത് , യുണിറ്റ് തുടങ്ങാൻ ഇനിയും സമയമുണ്ടല്ലോ”

“ഏയ് ,,,,നീങ്കൾ ഇന്ത പെരുമാള്ക്ക് സിന്നമച്ചാൻ,,അതിനാലെ നീങ്ക അങ്കെ മക്കളോട് ചൊന്ന മാതിരി മുന്നാലെ അന്ത മഷീങ്കൾ നാനെ അണുപ്പിവെച്ചെൻ, ഇപ്പോ എൻ സിന്നമച്ചാന്ക്ക് പെരിയ സന്തോഷം ആയിടിച്ചില്ലെയാ,,എൻ ചിന്നമച്ചാൻ സന്തോഷം താൻ എനക്ക് മുഖ്യം ,,,ഇന്ത പെരുമാൾ,  പെരുമാളോടെ അപ്പാ,താത്താ മാതിരി പെരിയ മാനസ്ഥൻ,  ”

ഉറക്കെ ചിരിച്ചു കൊണ്ട് പെരുമാൾ പറഞ്ഞു.

അത് കേട്ടപ്പോൾ സത്യത്തിൽ ആദിക്ക് സങ്കടം വന്നു.

ഇതിൽ കൂടുതൽ എന്താണ് വേണ്ടത്, തന്റെ സന്തോഷത്തിനായി ഇത്രയൊക്കെ വലിയ കാര്യം ചെയ്യുന്ന പെരുമാളിനെ പോലെ ഒരു അളിയൻ, അതുപോലെ പെങ്ങൾ , മണിയേട്ടൻ ഏട്ടത്തി , വല്യമ്മ അങ്ങനെ എല്ലാവരും. അത്രയേറെ തന്നെ സ്നേഹിക്കുന്ന ബന്ധുക്കൾ.

അവനൊന്നും മിണ്ടാതെ നിന്നു.

“സിന്നമച്ചാ ,,,,ഒയ് സിന്നമച്ചാ ,,,,” അവന്റെ സംസാരം കേൾക്കാത്തതിനാൽ പെരുമാൾ വിളിച്ചു.

“ഹ്മ്മ് ,,,”

“നീങ്കള് ഒകെ താനേ ,,?”

“ആമാ പെരുമാൾ മച്ചാ ,,,ഓക്കേയാണ് ”

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.