അപരാജിതൻ -44 5514

പഞ്ചാപകേശൻ ഉടനെ ഓടിവന്നു മാനവേന്ദ്രനെ പിടിച്ചുയർത്തി.

മാനവേന്ദ്രവർമ്മൻ നടുക്കത്തോടെ ദീർഘനിശ്വാസം എടുത്ത് താടിയിൽ തടവി ചിതറികിടക്കുന്ന വലിയ ചില്ലു ഷാൻഡ്ലിയാർ ദീപം നോക്കി നിന്നു.

മാനവേന്ദ്രവർമ്മൻ അവിടെ നിന്നിരുന്നുവെങ്കിൽ അയാളുടെ തല തകർന്നു തലച്ചോ൪ പുറത്തു വന്നേനെ.

മാനവേന്ദ്ര വർമ്മൻ വിറയലോടെ ഇരിപ്പിടത്തിൽ അൽപ്പം നേരം ഇരുന്നു.

ഇശാനികയും രൂപപ്രഭയും സൂര്യസേനനെ എഴുന്നേൽപ്പിച്ചു.

ആ കാഴ്ച കണ്ടു ദർബാറിൽ ഒരരികിൽ ഭയന്ന് വിറച്ചു നിന്ന സാരഥി ശിരസിൽ കൈവെച്ചു.

നിമിത്തവിശ്വാസിയായ പാർത്ഥസാരഥിക്ക് നന്നായിയറിയാമായിരുന്നു.

അറിവഴകൻ നിസ്സാരക്കാരനല്ല  അവനെ കാക്കുവാൻ അതിശക്തനായ ഒരു സേവാമൂർത്തി അവനൊപ്പം ഉണ്ടാകുമെന്നും.

@@@@@@

 

 

ശിവശൈലത്ത്:

ആദിയും ഗ്രാമക്കാരും എത്തിയ സമയം, അവരെ കാത്തു ലോഡ് ഉള്ള ഒരു ടെമ്പോ കിടക്കുകയായിരുന്നു.

ആദി വേഗം ഡ്രൈവറുടെ അടുത്തേക്ക് ചെന്നു കാര്യം തിരക്കി.

അത് ആദി മുൻപ് ആവശ്യപ്പെട്ട പ്രകാരമുള്ള തയ്യൽ മെഷീനുകളായിരുന്നു.

ശിവശൈലത്തെ സ്ത്രീകളെ തയ്യൽവേല പഠിപ്പിക്കുവാനും ഒപ്പം നീലാംബരി മാമിയുടെ മകൻ ലക്ഷ്മണ അണ്ണനുമായി ചേർന്ന് ആരംഭിക്കുന്ന അപ്പാരൽ ബിസിനസ്‌ സംരഭത്തിലേക്ക് ശിവശൈലത്തു നിന്നും തയ്ച്ച വസ്ത്രങ്ങൾ എത്തിക്കുവാനും. വില കൂടിയ ഇരുപത്തിയഞ്ചു തയ്യൽ മെഷീ൯ പാക്കറ്റുകളും അതിന്റെ ടേബിളും മറ്റും ഗ്രാമനിവാസികളുടെ സഹായത്തോടെ ഇറക്കി ടെമ്പോ അവിടെ നിന്നും തിരിച്ചു.

എല്ലാരും അവനു ചുറ്റിനും ആയിരുന്നു, അവിടത്തെ സ്ത്രീകളും പെണ്കുട്ടികളൂം ഒരുപാട് സന്തോഷത്തിലായിരുന്നു. അവർ ആഗ്രഹിച്ച പോലെ തയ്യൽ വേലയ്ക്കുള്ള സാമഗ്രികൾ എത്തിയതിൽ.

“മോനെ അറിവഴകാ ” സ്വാമി മുത്തശ്ശൻ അവനരികിൽ ചെന്ന് വിളിച്ചു.

“കണ്ടോ മുത്തശ്ശാ,,,ശാംഭവി നദിയിൽ മഹാദേവൻ ഉയർന്നു നിന്നപ്പോൾ ശിവശൈലത്തു ഭാഗ്യം വരുന്നത്, നമ്മുടെ റേഷൻ കടയിലെ പ്രശനം മാറി, തൊഴിലുറപ്പ് ശരിയായി , ഇപ്പോ ദേ തയ്യൽ പഠനത്തിനുള്ള യന്ത്രങ്ങളും എത്തി”

അദ്ദേഹം ഒന്നും പറയാതെ നിശബ്ദനായി നിന്നു.

പുറമെ ചിരിച്ചു എങ്കിലും അദ്ദേഹത്തിന്റെ ഉള്ളിൽ ഭയം ഉള്ളത് അവനു നന്നായി മനസ്സിലായിരുന്നു.

“മുത്തശ്ശാ,,,ശങ്കരനുണ്ട് കൂടെ ” ഒരു മന്ദസ്മിതത്തോടെ അവൻ പറഞ്ഞു.

“അതെ,,എല്ലാരും ഇവിടെ ഇങ്ങനെ നിന്നാലോ, ഇതിപ്പോ ഇത്രയും മെഷീനുകൾ ഇല്ലേ , നമ്മുടെ വിദ്യാലയഷെഡിൽ വെച്ചാൽ ശരിയാകില്ല, അത് കൊണ്ട് ഇത് എല്ലാരും ഉള്ളിലേക്കു കൊണ്ട് പോയി നിങളുടെ വീട്ടിനുള്ളിൽ സൗകര്യം പോലെ വെക്ക്, ബാക്കിയുള്ള കാര്യങ്ങളൊക്കെ നമുക്ക് പിന്നീട് ആലോചിക്കാം”

ആദി പറയുന്നത് ഗ്രാമീണർ അക്ഷരം പ്രതി അനുസരിച്ചു.

അവർ തലച്ചുമടായി മെഷീനുകൾ കൊണ്ട് പോയി പത്തു വീടുകളിൽ ആയി ഭദ്രമായി വെച്ചു.

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.