അപരാജിതൻ -44 5514

അപരാജിതൻ 44

തിമ്മയ്യനും മാവീരനും, തങ്ങളുടെ  മച്ചുനനും ആദിയുടെ കൈയ്യിൽ നിന്നും കിട്ടാവുന്നതിന്റെ പരമാവധി കിട്ടി ബോധം നഷ്ടമായ നല്ലമുത്തു കിടക്കുന്ന ആശുപത്രിയിലായിരുന്നു.

കൊടുക്കാവുന്ന ചികിത്സയൊക്കെ കൊടുത്തിട്ടുണ്ട്. ഇതിൽ കൂടുതൽ ചെയ്യാനുമില്ലാത്തതിനാൽ നല്ലമുത്തുവിനെ വീട്ടിൽ കൊണ്ട്പോയി കൊള്ളാൻ ചികില്സിക്കുന്ന ഡോക്ടർ പറഞ്ഞതു പ്രകാരം നല്ലമുത്തുവിനെ വീട്ടിലേക്ക് കൊണ്ട്പോകാനായി വന്നതാണ് അവർ.

നല്ലമുത്തു, കണ്ണും ഉരുട്ടി ഓർമ്മയോ സ്വബോധമോ ഇല്ലാതെ കവിൾ ഒരുവശത്തേക്ക് കോടികിടക്കുന്ന കാഴ്ച അവരെ ഏറെ വിഷമിപ്പിച്ചിരുന്നു.

ആശുപത്രിയിലെ ബില് കൊടുത്തതിനു ശേഷം , നല്ലമുത്തുവിനെ ആംബുലൻസിൽ കയറ്റി അയാൾക്കരികിലായി മാവീരനും തിമ്മയ്യനും ഇരുന്നു.

ആംബുലൻസ് നല്ലമുത്തുവിന്റെ വീട്ടിലെത്തി,അയാളെ സ്ട്രക്ച്ചറിൽ പിടിച്ചിറക്കി മുറിയിൽ കൊണ്ട്പോയി കിടത്തി.

അന്നേരം ,

തിമ്മയ്യൻ ഏർപ്പാടാക്കിയ ഒരു നാട്ടുമർമ്മചികിത്സകൻ ശാരംഗപാണി ഉള്ളിലേക്ക് വന്നു.

തിമ്മയ്യനോട് അനുവാദം ചോദിച്ചു ശാരംഗപാണി മെത്തയിൽ മലർന്നു മേൽപ്പോട്ടു കണ്ണ് മിഴിച്ചു കിടക്കുന്ന നല്ലമുത്തുവിനരികിൽ വന്നിരുന്നു

നല്ലമുത്തുവിന്റെ കാലും കൈയും വിരലുകളും വിടർത്തി ബലം നോക്കി കമ്പിച്ചു നിൽക്കുന്ന വയറിൽ കൈയമർത്തി നെഞ്ചും വാരിയും തട്ടി നോക്കി.

നെഞ്ചിൽ കാത് ചേർത്ത് വേഗം കുറഞ്ഞ ഹൃദയസ്പന്ദനമളന്നു.

മുഖം ഇടം വലം തിരിച്ചു മേൽപ്പോട്ടുയർത്തി കശേരുവിന്റെ ബലമളന്നു കോടിയ കവിളിൽ അമർത്തിയുഴിഞ്ഞു നാസാദ്വാരത്തിൽ വിരൽ ചേർത്ത് ശ്വാസഗതിയറിഞ്ഞു.

കാതും നെറ്റിയും വിരൽത്തുമ്പു കൊണ്ട് അമർത്തിയുഴിഞ്ഞു മുഖം വട്ടത്തിൽ ചുഴറ്റി അൽപ്പം നേരം നോക്കിയിരുന്നു.

“ഏയ്‌,,വൈദ്യചാമി,,,ഏതാവത് മരുന്ത് മാത്ര സെയ്ത് എങ്കൾ മച്ചുനനെ നല്ല നടത്തി കൊടുങ്കളെ..എവളോ നാൾ ഇവ൯ ഇന്ത മാതിരി പടുക്കുവേ൯,, യോസിച്ചു പാര് ചാമിയാരെ”

തിമ്മയ്യൻ ശാരംഗപാണിയോട് നല്ലമുത്തുവിനെ എങ്ങനെയെങ്കിലും ഒന്ന് എഴുന്നേൽപിക്കാനായി അഭ്യർത്ഥിച്ചു.

ശാരംഗപാണി ദീർഘമായി ഒന്ന് നിശ്വസിച്ചു.

“ഇതാരാ ഇങ്ങനെ ചെയ്തത് എന്നറിഞ്ഞോ?” അയാൾ ചോദിച്ചു.

“ഒരു വെവരവും ഇല്ല വൈദ്യരെ” വിഷണ്ണനായി മാവീരൻ പറഞ്ഞു.

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.