അപരാജിതൻ -43 4880

Views : 268365

“ശങ്കരനുണ്ടേ ,,,” അവൾ പരിഹാസത്തോടെ അവനെ വിളിച്ചു.

“ഹുസൂർ ,,,ആജ്ഞാപിച്ചാലും , ഈ ശങ്കരനുണ്ട, വിളക്കിൽ നിന്നും വഴി തെറ്റി വന്ന ജീനിയാണ് ജീനി,,ഊശാന്താടിക്ക് പകരം നീണ്ട കട്ടതാടിയുള്ള ജീനി,,ആജ്ഞാപിച്ചാലും ഹുസൂർ  ,,എന്താണ് ഈ ശങ്കരനുണ്ട മേം സാബിന് വേണ്ടി ചെയ്യേണ്ടത്,,പെരിയമ്മയെ ഫാനിൽ ഇട്ടു കറക്കി ഇടിച്ചു ഇനിയും സർവീസ് ടാക്സ് വാങ്ങണോ രാഷ്ട്രപുനർനിർമ്മാണത്തിന് വേണ്ടി ?”

അത് കേട്ടതും പഴയതെല്ലാം ഓർത്ത് ചിന്നു പൊട്ടിച്ചിരിച്ചു.

“ഒന്ന് ചിരിച്ചല്ലോ , സമാധാനമായി,,,അപ്പൊ എല്ലാം ഭംഗിയായി നടക്കട്ടെ”

“ഹ്മ്മ് ,,,അപ്പൂ”

“പറയു മേം സാബ് ,,”

“താങ്ക്സ്,,”

“എന്തിനാ ?”

“എനിക്കെന്റെ അപ്പു ഉണ്ടന്ന് പറഞ്ഞതിന് ”

“അത്  വെറുതെ പറഞ്ഞതല്ല, സത്യമാ ”

അവൾ ഒന്നും മിണ്ടാതെ ഒന്ന് പുഞ്ചിരിച്ചു.

“ഐ ലവ് യു,,,,അപ്പു ”

“പ്രേമമാണോ ചിന്നൂന് ”

“ഹ്മ്മ് ,,,,ലവ്വാണ്,,അപ്പൂനോട് “അവൾ തെല്ലു നാണത്തോടെ പറഞ്ഞു.

“എനിക്ക് പ്രേമമൊന്നുമല്ല; പക്ഷെ,,,” അവനൊന്നു നിർത്തി.

“എന്താ പക്ഷേ അപ്പൂ,,,” അവൾ തിരക്കി.

“ചിന്നു ചിരിച്ചാൽ ഞാനും ചിരിക്കും ,ചിന്നു വിഷമിച്ചാൽ ഞാനും വിഷമിക്കും അത്രേം അത്രേം ഇഷ്ടമുണ്ട്, സ്നേഹമുണ്ട് ഒരുപാട് ഒരുപാട് ഇഷ്ടാ എന്റെ ചിന്നൂനെ”

മറുപടി പറയുവാനാകാതെ ആനന്ദാശ്രുക്കൾ പൊഴിച്ച് ചിന്നു ഉള്ളിലൊന്നു തേങ്ങി മൗനം പാലിച്ചു കൊണ്ട് അപ്പുവിന്റെ വാക്കുകൾക്ക് കാതോർത്തു.

“ഈ ജന്മത്തിലോ അതോ ഇതിനു ജന്മമെന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ എന്റെ ആരൊക്കെയോ ആയിരുന്നിരിക്കണം ഇന്നെന്റെ മുന്നിൽ നിൽക്കുന്ന ചിന്നു, എന്റെ മനസ്സ് അങ്ങനെയാ പറയണേ,,”

മിഴിനീരണിഞ്ഞ കണ്ണുകൾ ഒപ്പി ഒരു വിതുമ്പലോടെ അവൾ മൊഴിഞ്ഞു.

“എന്ത് ഭാഗ്യമാ ഞാനീ ചെയ്തത് ഈ വാക്കുകൾ കേൾക്കാൻ,,അതും ഭാർഗ്ഗവയില്ലത്തെ ആദിശങ്കര നാരായണനിൽ നിന്നും”

ഇടറുന്ന ശബ്ദത്തോടെ അവൾ പറഞ്ഞു.

“അപ്പു,,,അത് മതി ,,അതിനു മേലെയും കീഴേയും എന്റെ ചിന്നു ഒന്നും കൂട്ടണ്ട, വംശവും ഗോത്രവും കുലവും”

അവൾ അൽപ്പനേരം കൂടെ മൗനം പാലിച്ചു.

“എന്നും ഞാൻ ഓർക്കാറുണ്ട് അപ്പൂനെ, ആദ്യമായി കണ്ടത് മുതൽ ഒരുമിച്ചു ഒരു മുറിയിൽ കഴിഞ്ഞതും എന്റെ മാറിൽ മുഖമമർത്തി കിടന്നതും,,എന്നെ ബസ് കയറ്റി അയച്ചതും..എല്ലാം എപ്പോളും എന്റെ ഓർമ്മയിലുണ്ട്, എനിക്കറിയില്ല എന്താ എനിക്ക് അപ്പൂനോടുള്ള വികാരമെന്ന്, എന്തോ ജന്മാന്തരബന്ധം തന്നെയാ,,ഉറപ്പാ”

ചിന്മയി പറഞ്ഞ വാക്കുകൾ കേട്ടവൻ അൽപ്പനേരം ചിരിച്ചു.

Recent Stories

The Author

3 Comments

  1. Scene scene 💥
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne 🤔

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട😆😆

  3. 🔥🔥🔥🔥kidu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com