അപരാജിതൻ -43 4879

Views : 268403

“കരയല്ലേ ,,ചിന്നൂ ” അവൻ പലവട്ടം അവളോട് പറഞ്ഞു.

അൽപ്പം കഴിഞ്ഞപ്പോൾ

“എന്തിനാ അപ്പു വിളിച്ചേ?” അവൾ വിഷമത്തോടെ ചോദിച്ചു.

“കഴിഞ്ഞ ആഴ്‌ച വിളിച്ചപ്പോൾ എന്നോട് ഇന്നെന്തൊക്കെയോ പൂജകൾ ഉണ്ടെന്നു പറഞ്ഞല്ലോ, അതാ വിളിച്ചത് ”

അവളൊന്നും മിണ്ടിയില്ല , പക്ഷെ മുഖത്തു ആനന്ദം നിറഞ്ഞിരുന്നു.

ഉള്ളിലെ ആനന്ദം അശ്രുകണങ്ങളായി പൊഴിഞ്ഞുവീണു.

“എന്തിനാ ചിന്നു കരഞ്ഞേ ?”

“ആരുമില്ല എനിക്ക് , അച്ഛനും അമ്മയും കൂടപ്പിറപ്പുകളും , ആരുമില്ലാത്ത അനാഥയാ ഞാൻ;  അത് മനസ്സിൽ വന്നപ്പോൾ ആകെ സങ്കടമായി, അതാ ,,ഞാൻ ” ഒരു തേങ്ങലോടെ അവൾ നിർത്തി.

“ഇന്നെല്ലാവരെയും ഓർമ്മ വന്നല്ലേ?”

“ഹ്മ്മ്,,,”

“എന്നെ ഓർത്തോ ചിന്നു, ഇന്ന് ?’

ആ ചോദ്യത്തിന് ഉത്തരം നൽകാൻ അവൾ ഓർമ്മയെ പിന്നിലേക്ക് പായിച്ചു.

“ഇല്ല ,,,ഇന്നോർത്തില്ല അപ്പൂ ”

“ഇന്നലെയോ ?”

അവൾ വീണ്ടും ആലോചിച്ചു

“ഹ്മ്മ്,,ഹ്മ്മ് ഇല്ലാ ,,മറന്നു പോയി ഓർക്കാൻ” അവൾ തെല്ലു ജാള്യതയോടെ പറഞ്ഞു.

ഉറക്കെയുള്ള അപ്പുവിന്റെ ചിരി അവളുടെ കാതിൽ മുഴങ്ങി.

“സാരമില്ല എന്നെ ഓർക്കാഞ്ഞിട്ടല്ലേ,,,സാരമില്ല,,ചിന്നു വിഷമിക്കണ്ട, എന്നും ഞാനോർക്കുന്നുണ്ട് നിന്നെ അത് മതിയല്ലോ ആരേലും ഓർത്താൽ പോരെ”

അത് കേട്ടപ്പോൾ അവളുടെ ഉള്ളിൽ വീണ്ടും സങ്കടം മുളപൊട്ടി.

“ആരൂല്ലാന്നു പറഞ്ഞല്ലോ അപ്പൊളും എന്നെ മറന്നുല്ലേ, ഞാനുള്ളപ്പോ എന്റെ ചിന്നു അനാഥയാകോ; പക്ഷെ ആ മനസ്സിൽ ഞാനില്ലെങ്കിൽ പിന്നെ; പിന്നെ.  എന്താ ഞാൻ പറയാ”

അപ്പു പറഞ്ഞ വാക്കുകൾ അവളെ ഒരുപാട് നൊമ്പരപ്പെടുത്തി.

അവൾ കാതിൽ ഫോൺ ചേർത്തു വെച്ച് വിങ്ങിപ്പൊട്ടിക്കരഞ്ഞു.

“സോറി അപ്പു ,,,”എന്നവൾ തേങ്ങലോടെ ക്ഷമ ചോദിച്ചു.

“സാരമില്ല കരയണ്ട,,ഞാൻ ഉള്ളപ്പോഴും അനാഥയാണെന്ന് പറഞ്ഞപ്പോ ഒത്തിരി സങ്കടമായി , അതാ അങ്ങനെ പറഞ്ഞത്, കരയല്ലേ; ഈ കരച്ചിൽ കേൾക്കാൻ എനിക്കാകുന്നില്ല”

“എന്തിനാ എന്നെ വിളിച്ചേ ?” തേങ്ങലടക്കി അവൾ ചോദിച്ചു.

“ശിവശൈലത്തേക്ക് പോകായിരുന്നു , പോകും വഴി ചിന്നൂനെ വിളിക്കണമെന്നെന്റെ മനസ് പറഞ്ഞു,പിന്നെ വിളിക്കാമെന്ന് ആദ്യം കരുതിയെങ്കിലും മനസ്സിൽ വല്ലാത്തൊരു വിഷമം തോന്നി, എത്രയും വേഗം ചിന്നുവിനെ വിളിക്കണമെന്ന് മനസ്സ് വീണ്ടും വീണ്ടും പറഞ്ഞു, അതുകൊണ്ടാ വിളിച്ചിട്ട് കിട്ടാഞ്ഞിട്ടും പിന്നെയും പിന്നെയും വിളിച്ചു കൊണ്ടിരുന്നത്,  ചിന്നു കരഞ്ഞത് എന്റെ മനസ് അറിഞ്ഞു കാണും”

അവൻ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ അവൾക്കാകെ അതിശയം തോന്നി.

Recent Stories

The Author

3 Comments

  1. Scene scene 💥
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne 🤔

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട😆😆

  3. 🔥🔥🔥🔥kidu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com