അന്ധകാരം -1 [Lonewolf] 101

“കണ്ണാ” എന്റെ ഹൃദയമിടിപ്പ് എന്റെ ചെവിയിൽ എനിക്ക് തന്നെ കേൾക്കാമായിരുന്നു.അവൻ പെട്ടെന്ന് തിരിഞ്ഞു എന്നെ നോക്കി. ദേഷ്യവും, സങ്കടവും, വെറുപ്പും പ്രധീക്ഷിച്ച അവന്റെ സുന്ദരമായ കണ്ണിൽ ഞാൻ കണ്ടത് കൺഫ്യൂഷൻ ആണ്.അവൻ എന്തോ ചോദിച്ചു. ഞാൻ ശെരിക്കു കേട്ടില്ല. ഞാൻ ഒന്ന് കൂടി പറയാനെന്ന പോലെ അവനെ നോക്കി. അവൻ വീണ്ടും പറഞ്ഞു.

“എന്നെ ഇപ്പൊ എന്താ വിളിച്ചേ..?”
ഇപ്പൊ എനിക്കാണ് കൺഫ്യൂഷൻ ആയത്.
“കണ്ണാ എന്ന് ”
“അങ്ങനെയല്ലല്ലോ. ഇപ്പൊ എന്നെ ചേച്ചി ഏട്ടാ എന്നല്ലേ വിളിക്കണ്ടേ..?”
അപ്പോഴാണ് എനിക്ക് ശരിക്കും എല്ലാം കൂടെ കത്തിയത്. അവൻ നിക്കുന്ന സ്ഥലവും കയ്യിലെ മുല്ലപ്പൂ മാലയും ജനാലയിൽ നോക്കി ഉള്ള നിൽപ്പും എല്ലാം .ആദ്യരാത്രിയിൽ കല്യാണചെക്കന്റെ ക്ലാസ്സിക്‌ പോസ്. എനിക്ക് പെട്ടെന്ന് ചിരി പൊട്ടി. ഇവനെ ഇങ്ങനെ കാണും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. ഞാൻ പെട്ടെന്ന് എന്റെ ചിരി കണ്ട്രോൾ ചെയ്തു. അവൻ എന്നെ തന്നെ നോക്കി നില്കുന്നുണ്ട്. ഞാൻ ഏട്ടാ ന്നു വിളിക്കുന്നത് കേൾക്കാനാണെന്ന പോലെ.
“എന്റെ കണ്ണാ നീ എന്റെ അഞ്ചു വയസിനു ഇളയതാ ഞാൻ എങ്ങനെയാ നിന്നെ ഏട്ടാ എന്ന് വിളിക്കാ. നിനക്കെന്നോട് ദേഷ്യം ഒന്നും ഇല്ലേ..?”
അവസാന ഭാഗം ചോദിച്ചപ്പോ എന്റെ പേടി തിരിച്ചു വന്നിരുന്നു.
“എനിക്കെന്തിനാ ചേച്ചിയോട് ദേഷ്യം..?”
ഇവന് ഇത് വരെ ഒന്നും മനസിലായില്ലേ. എപ്പോഴും നല്ല ബുദ്ധി ഉള്ളവനാ പക്ഷെ ചില സമയത്തു മാത്രം പൊട്ടനും.
“ടാ നമ്മടെ വിവാഹവാ ഇന്ന് രാവിലെ കഴിഞ്ഞത്.”
“അതെനിക്കറിയാം.അതിന് ഞാൻ എന്തിനാ ചേച്ചിയോട് ദേഷ്യപെടുന്നേ…?”
“അപ്പൊ ഒട്ടും ദേഷ്യം ഇല്ലേ…?”
“ഇല്ല”
അപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്. ഇവന് ഇപ്പോഴും ഞങ്ങൾ വന്നു പെട്ട കുഴിയുടെ ആഴം മനസിലായിട്ടില്ല. 20 വയസേ ആയിട്ടുള്ളു.അവനെ പറഞ്ഞിട്ടും കാര്യം ഇല്ല.
“നീ ഇവിടെ വാ”
ഞാൻ അവനെ വിളിച്ചു അവിടെയുള്ള സോഫയിലേക് നടന്നു. ഞാൻ സോഫയുടെ ഒരു ഭാഗത്തു ഇരുന്ന് അവനോട് മറു ഭാഗത്തിരിക്കാൻ പറഞ്ഞു. ആ വേഷത്തിൽ അവനെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. അവൻ വന്നു ഇരുന്നു.അവന്റെ മുഖത്ത് ഇപ്പോഴും കൺഫ്യൂഷൻ ആണ്. എന്റെ മുഖഭാവം കണ്ടിട്ടാവും.
“ടാ ഞാൻ പറയുന്നത് കേൾക് ട്ടോ. ഇപ്പൊ നമ്മുടെ രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു. ഇനി ജീവിതകാലം മുഴുവൻ നമ്മൾ രണ്ടുപേരും ഒന്നിച്ചായിരിക്കും. ജീവിതകാലം മുഴുവൻ!. നിനക്ക് വേറെ പെണ്ണുങ്ങളെ നോക്കാനോ പ്രേമിക്കാനോ ഒന്നും കഴിയില്ല.വിവാഹം കഴിച്ചാൽ നിന്റെ ജീവിതത്തിൽ ധാരാളം വിലക്കുകൾ വരും. അത് നീ ആഗ്രഹിച്ച പെണ്ണുമായി അല്ല നടന്നതെങ്കിലും ആ വിലക്കുകൾ നിന്നെ ശ്വാസം മുട്ടിക്കു-”

“നിക്ക്, നിക്ക്, നിക്ക് ചേച്ചി എനിക്ക് വിവാഹം എന്താന്നൊക്കെ അറിയാം. ഇത് എത്ര വലിയ കമ്മിറ്റിമെന്റാണ് എന്നും അറിയാം ഞാൻ ചെറിയ കുട്ടി ഒന്നും അല്ല.ഇപ്പൊ ചേച്ചി എന്താണ് വിചാരിക്കുന്നതെന്നും എനിക്കറിയാം.എന്നെ കെട്ടിയത് അവനു ഇഷ്ടപ്പെട്ടു കാണില്ല അവന്റെ സമ്മതം ആരും ചോദിച്ചില്ല. അവൻ എന്നോട് ദേഷ്യമാവും എന്നൊക്കെ അല്ലെ..?”

എന്റെ ചിന്തകളൊക്കെ അവൻ എന്നോട് ഇങ്ങോട്ട് പറഞ്ഞപ്പോൾ എനിക്ക് അതിശയം തോന്നി. അല്ലേലും എല്ലാം അവനു മനസിലാകും എന്ന് ഞാൻ ഓർക്കണമായിരുന്നു. പ്രായം എന്റെ അത്ര ഇല്ലേലും എന്നേക്കാൾ ബുദ്ധിയും പക്വതയും അവനുണ്ട്.
“അപ്പൊ നിനക്ക് എന്നോട് ദേഷ്യം ഒന്നും ഇല്ലേ..?”
“എന്തിനു. നടന്നതൊന്നും ചേച്ചിടെ തെറ്റാല്ലലോ. പിന്നെ….”
“പിന്നെ….?”

29 Comments

  1. ആന്മരിയ kito saab

  2. അപ്പുറത്ത് next പാർട്ടിന് വെയിറ്റ് ചെയ്യുവാണ്..?

    1. Thanks alot മാൻ

      lots of love ❣️❣️

  3. രുദ്രൻ

    Waiting for nxt part

    1. അയച്ചു കൊടുത്ത് മൂന്നു ദിവസം ആയി ?‍♂️?‍♂️

  4. Cheriye oru samshayam nayikayude peru ithilundo?

    1. ഇതിൽ തന്നെ പറഞ്ഞിട്ടുണ്ട് bro. ഡയറക്റ്റ് ആയി അല്ല indirect ആയി ആദ്യത്തെ പേജിൽ തന്നെ ഉണ്ട്…

      Lots of love ❣️❣️

  5. ഹായ് ഫ്രണ്ട്‌സ് ഇതിന്റെ മറ്റൊരു ഭാഗം അപ്ലോഡ് ചെയ്യാൻ ഉണ്ട് പക്ഷെ എന്തെല്ലാം എഡിറ്റ്‌ ചെയ്യണം എന്നറിയില്ല. ഇവിടെഎന്തൊക്കെ ആണ് 18+ആയി കൻസിഡർ ചെയ്യാറ് എന്നർക്കേലും അറിയോ.
    ഒരു ചെറിയ ഉമ്മയൊക്കെ 18+ഇൽ പെടുമോ..? ??

    1. മണവാളൻ

      ഉമ്മ ഒന്നും കുഴപ്പം ഇല്ല, ഉമ്മ വരെ ആക്കാം ?. പിന്നെ തെറി വരുന്ന ഭാഗം #*@₹&# ഇങ്ങനെ കൊടുത്താൽ മതി. Adult content വരാതെ നോക്കിയാൽ മതി (over ആയിട്ട്).

    2. ഉമ്മ ഓക്കെ ആണ്. ബെഡ് സീൻ അവിടെ എഴുതുന്ന പോലെ പച്ചക്ക് എഴുതരുത്. ഒരു ഒളിയും മറയും വച്ച് എഴുതണം. അത്രേ ഉള്ളു.. പിന്നെ തെറി ഒക്കെ അവിടെ പച്ചക്ക് പറയുന്ന പോലെ ഇവിടെ ഇടരുത്. വേറെ ഒന്നുമില്ല. ബാക്കി വായ്ചിട്ട് പറയ

    3. Thanks alot for the replays ❣️❣️

      ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്. എഡിറ്റർ തീരുമാനിക്കട്ടെ..

      Lots of love ❣️❣️

  6. Avidenu ee site illotu kudie add cheyan paranjath njana ?

    1. Thanks bro ❣️❣️

      എനിക്ക് എഡിറ്റിംഗ് അത്ര ഇഷ്ടമുള്ള കാര്യം അല്ല ?? അതാ ഞാൻ ആദ്യമേ ഇവിടെ അപ്ലോഡ് ചെയ്യഞ്ഞത്.പിന്നെ കുറച്ചു കമ്മെന്റുകൾ കണ്ടപ്പോൾ ഇടാം എന്ന് വിചാരിച്ചു ??.

      Thanks for reading ❣️❣️

      Lots of love ❣️❣️

  7. aiwaaaa

    ⚡?

    1. Thanks alot maahn ❣️❣️

      Lots of love ❣️❣️❣️

  8. മണവാളൻ

    മച്ചാനെ പൊളിച്ചു ?✨

    //മണവാളനെ കാണാനില്ലെന് പറഞ്ഞു ആൾ വന്നതും//
    ഞാൻ എവിടെയും പോയിട്ടില്ല ഇവിടെ തന്നെ ഉണ്ട് ??

    മച്ചാനെ പാരഗ്രാഫ് തിരിച്ച് സ്പേസ് ഇട്ട് എഴുതിയാൽ വായിക്കാൻ ഒരു ഓളം കിട്ടും. വേറെ ഒന്നും പറയാൻ ഇല്ല. അടിപൊളി ??

    1. ഇവിടെ തന്നെ ഉണ്ടല്ലേ. ?? സന്തോഷം ??

      ഞാൻ പരേഗ്രാഫ് ഇട്ടു എഴുതാൻ ശ്രെമിക്കാം ബ്രോ.

      Thanks alot for reading

      Lots of love ❣️❣️

  9. അശ്വിനി കുമാരൻ

    കൊള്ളാം ബ്രോ…?❤️
    Paragraph സ്പേസ് കൂടെയുണ്ടെങ്കിൽ നന്നായിരുന്നു.

    1. ശ്രേമിക്കാം ബ്രോ ❣️❣️

      Thanks alot for reading ❣️❣️

      Lots of love ❣️❣️

  10. Ividem varanamen orupad agrahicha story??? Finally it’s here???

    1. Thanks alot maahn❣️❣️

      Lots of love ❣️❣️

  11. ആരാ അത് ഇങ്ങനെ തുറിച്ചു നോക്കുന്നെ.. ഇത് വായിച്ചപ്പോൾ കണ്ടു മറന്ന് ഒരു സിനിമ ഓർമ വന്നു പേര് ഓർമ കിട്ടുന്നില്ല..അതിൽ ആ പ്രേതം അയാളുടെ കഴുത്തിൽ ഇരുപ്പ് ആണ് എപ്പോഴും..

    നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️

    1. ?? ഞാൻ ഇൻസ്പിറേഷൻ ആയി കണ്ടു മറന്ന മൂവീസ് എല്ലാം യൂസ് ചെയ്തിട്ടുണ്ട് അതായിരിക്കും

      Thanks alot for reading
      Lots of love ❣️❣️

      1. കൊള്ളാം പോരട്ടെ

        1. ഇപ്പോൾ ആണ് വായിച്ചത്..

          നല്ല രസം ഉണ്ട് വായിക്കാൻ..

          പാരഗ്രാഫ് തിരിച്ചു എഴുതിയാൽ നന്നായിരുന്നു ????❤❤

        2. Thanks bro ❣️❣️

  12. രണ്ട് മൂന്ന് പാർട്ട് അപ്പുറെ വായിച്ചിരുന്നു.
    നല്ല ഫ്ലോയുണ്ട്… അത് അവസാനം വരെ നിലനിർത്തി കൊണ്ടുപോവാൻ സാധിക്കട്ടെ..
    വിഷ്വൽ ചെയ്തത് നന്നായിട്ടുണ്ട്..
    Keep it up

    1. Thanks maan ❣️❣️

      ശ്രേമിക്കാം ❣️❣️

Comments are closed.