അന്ധകാരം -1 [Lonewolf] 101

“ആ അലമാരയിൽ എങ്ങാനും കാണും”
അവൻ താല്പര്യം ഇല്ലാത്ത വണ്ണം പറഞ്ഞു. എനിക്ക് അവന്റെ ഇരിപ്പു കണ്ടു ശെരിക്കു ചിരി വന്നു. പാവം കുറെ മനസ്സിൽ കണക്കു കൂട്ടി കാണും. ഞാൻ അലമാരയിൽ നിന്നും ഒരു ടി ഷർട്ടും അവന്റെ തന്നെ ഒരു ബോക്സറും എടുത്തു. ഞാൻ അവന്റെ പഴയ ടി ഷർട്ട്‌ വീട്ടിൽ ഇടാറുണ്ട്. ഇത് രണ്ടു മായി ഞാൻ പോയി ബാത്‌റൂമിൽ കയറി കുളിക്കേണ്ട.റൂമിൽ വരുന്നെന്നുമുമ്പ് കുളിപ്പിച്ച് ഒരുക്കിയ വിട്ടത്. ബാത്‌റൂമിൽ കയറിയപ്പോൾ തന്നെ എനിക്ക് എന്റെ കൂടെ ആരോ ഉള്ള പോലെ ഫീൽ ചെയ്തു. തിരിഞ്ഞു നോക്കിയപ്പോൾ ആരും തന്നെയില്ലായിരുന്നു. എന്നാലും ഇടക്കിടക്ക് എൻറെ തോളിലൂടെ എല്ലായിടത്തും നോക്കാതിരിക്കാൻ സാധിച്ചില്ല. ആരോ എന്നെ തുറിച്ചു നോക്കുന്നത് പോലെ ഒരു ഫീലിംഗ്. എനിക്ക് തോന്നുന്നതാവും എന്ന് വിചാരിച്ചു ഞാൻ സാരി ആയിക്കാൻ തുടങ്ങി.അപ്പൊ എന്റെ പുറത്ത് ആരോ തോണ്ടുന്ന പോലെ ഒന്ന് ചെറുതായി ഫീൽ ചെയ്തു ഞാൻ തോളിലൂടെ ബാക്കിലേക്ക് നോക്കി ആരെയും കണ്ടില്ല. എനിക്ക് എന്തോ ചെയുതായി പേടി ആകാൻ തുടങ്ങി. എന്നെ ഇഷ്ടമില്ലാത്ത ആരോ എന്നെ തുറിച്ചു നോക്കുന്നതായി ഒരു ഫീലിംഗ്. ഞാൻ പെട്ടെന്ന് തന്നെ എന്റെ എല്ലാ ഡ്രെസ്സും അയിച്ചു അവന്റെ ബോക്സറും ട് ഷർട്ടും എടുത്തിട്ടു. ആ ബാത്‌റൂമിൽ ആരോ ഇണ്ട് എന്ന ഫീലിംഗ് കൂടി കൂടി വന്നു കൊണ്ടിരുന്നു.അവിടെയുള്ളത് ആരാണെങ്കിലും അത് എന്റെ അടുത്തേക്ക് പയ്യെ പയ്യെ നീങ്ങുന്നതായി എനിക്ക് തോന്നി. എന്റെ കാലിൽ നിന്നും അപകടം എന്ന പോലെ ഒരു പുളിപ്പ് മസിലിന്റെ ഇടയിൽ കൂടി കയറാൻ തുടങ്ങി. ഓടാൻ വേണ്ടി എന്റെ ബോഡി എന്നോട് പറയും പോലെ.ഞാൻ പിന്നെ അവിടെ നിന്നില്ല പെട്ടെന്ന് വാതിൽ തുറന്നു പുറത്തിറങ്ങി വാതിൽ കൊട്ടി അടച്ചു. എന്റെ ഹൃദയം ഇടിക്കുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു.പുറത്തിറങ്ങിയപ്പോ ഞാൻ ശ്രദ്ധിച്ച രണ്ടു കാര്യം പുറത്തുള്ള വായു ശ്വസിക്കാൻ അതിനുള്ളിലെക്കാൾ എത്രയോ മടങ്ങു സുഖമായിരുന്നു.രണ്ട്, പെട്ടെന്നുണ്ടായ ചൂടിലെ മാറ്റം ബാത്‌റൂമിനുള്ളിൽ നല്ല തണുപ്പായിരുന്നു എന്നാൽ ആ വാതിൽ കടന്നു ഇറങ്ങിയപ്പോൾ ആദ്യം നോട്ടീസ് ചെയ്തത് റൂമിലെ ചൂട് ബോഡി മുഴുവൻ അടിച്ചതാണ്. പെട്ടെന്ന് തണുപ്പിൽ നിന്നും ചൂടിലേക്ക് വന്നപ്പോ രോമാഞ്ചം വന്നു രോമങ്ങൾ എല്ലാം എഴുന്നേറ്റു നിന്നു.തിരിഞ്ഞു നോക്കിയപ്പോ കണ്ണൻ എന്നെ നോക്കുന്നുണ്ട്.കൺഫ്യൂഷൻ അവന്റെ മുഖത്തു മൊത്തം എഴുതി വച്ചിട്ടുണ്ട്. എനിക്കും പെട്ടെന്ന് എന്തോ പോലെ ആയി. വയസ് പത്തിരുപത്തിയഞ്ചായി എന്നിട്ടാണിങ്ങനെ എന്തിനെയോ പേടിച്ചു ചാടി പുറത്തിറങ്ങിയത്.ഞാൻ അവനെ നോക്കി ഒരു ചെറിയ ചിരി കൊടുത്തു. എന്നാലും എനിക്ക് ചെറിയ കൺഫ്യൂഷൻ ഞാൻ അവിടെ എന്തിനെലും കണ്ടോ അതോ എന്റെ തോന്നൽ മാത്രമാണോ. സംശയം മാറ്റാൻ ഞാൻ ബാത്‌റൂമിന്റെ വാതിൽ തുറന്നു. എനിക്ക് തോന്നിയ പോലെത്തന്നെ ബാത്രൂം തുറന്നപ്പോ തന്നെ തണുപ്പ് എന്റെ മുഖത്തേക്ക് അടിച്ചു. ഉള്ളിലെ ഇരുണ്ട വെളിച്ചത്തിൽ നിന്നും ആരോ എന്നെ അങ്ങോട്ട് മാടി വിളിക്കുന്നത് പോലെ എന്റെ കാലിൽ നേരത്തെ ഉള്ള പോലെ തന്നെ ഞെരിയാണിയിൽ നിന്നും മാംസത്തിന്റെ ഉള്ളിൽ കൂടി ഒരു പുളിപ്പ് ഉള്ളിലേക്ക് കയറാൻ തുടങ്ങി എന്റെ ബോഡി ഞാൻ അറിയാത്ത ഏതോ അപകടത്തെ മറികടക്കാൻ സ്വൊയം തീരുമാനം എടുത്തപോലെ എന്നെ എന്തോ ബാത്‌റൂമിന്റെ ഉള്ളിൽ കയറുന്നതിനെ വിലക്കി.ഞാൻ പതിയെ ഡോർ അടച്ചു ബെഡിലേക്ക് നടന്നു. അവൻ അപ്പോയെക്കും അവന്റെ ജുബ്ബ അയിച്ചു ഒരു ടി ഷർട്ടും ഒരു ബെർമൂടയും എടുത്ത് ഇട്ടിരുന്നു. ഞാൻ ബെഡിൽ കയറി കിടന്നപ്പോ അവൻ എന്റെ അടുത്ത് കയറി കിടന്നു.എപ്പോയൊക്കെ ഒപ്പം കിടക്കുമ്പോഴും ചെയ്യുന്ന പോലെ അവൻ ചരിഞ്ഞു കിടന്നു ഒരു കാൽ എടുത്ത് എന്റെ മേൽ ഇട്ടു. അത് എനിക്ക് ശീലമുള്ളതായത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല.

29 Comments

  1. ആന്മരിയ kito saab

  2. അപ്പുറത്ത് next പാർട്ടിന് വെയിറ്റ് ചെയ്യുവാണ്..?

    1. Thanks alot മാൻ

      lots of love ❣️❣️

  3. രുദ്രൻ

    Waiting for nxt part

    1. അയച്ചു കൊടുത്ത് മൂന്നു ദിവസം ആയി ?‍♂️?‍♂️

  4. Cheriye oru samshayam nayikayude peru ithilundo?

    1. ഇതിൽ തന്നെ പറഞ്ഞിട്ടുണ്ട് bro. ഡയറക്റ്റ് ആയി അല്ല indirect ആയി ആദ്യത്തെ പേജിൽ തന്നെ ഉണ്ട്…

      Lots of love ❣️❣️

  5. ഹായ് ഫ്രണ്ട്‌സ് ഇതിന്റെ മറ്റൊരു ഭാഗം അപ്ലോഡ് ചെയ്യാൻ ഉണ്ട് പക്ഷെ എന്തെല്ലാം എഡിറ്റ്‌ ചെയ്യണം എന്നറിയില്ല. ഇവിടെഎന്തൊക്കെ ആണ് 18+ആയി കൻസിഡർ ചെയ്യാറ് എന്നർക്കേലും അറിയോ.
    ഒരു ചെറിയ ഉമ്മയൊക്കെ 18+ഇൽ പെടുമോ..? ??

    1. മണവാളൻ

      ഉമ്മ ഒന്നും കുഴപ്പം ഇല്ല, ഉമ്മ വരെ ആക്കാം ?. പിന്നെ തെറി വരുന്ന ഭാഗം #*@₹&# ഇങ്ങനെ കൊടുത്താൽ മതി. Adult content വരാതെ നോക്കിയാൽ മതി (over ആയിട്ട്).

    2. ഉമ്മ ഓക്കെ ആണ്. ബെഡ് സീൻ അവിടെ എഴുതുന്ന പോലെ പച്ചക്ക് എഴുതരുത്. ഒരു ഒളിയും മറയും വച്ച് എഴുതണം. അത്രേ ഉള്ളു.. പിന്നെ തെറി ഒക്കെ അവിടെ പച്ചക്ക് പറയുന്ന പോലെ ഇവിടെ ഇടരുത്. വേറെ ഒന്നുമില്ല. ബാക്കി വായ്ചിട്ട് പറയ

    3. Thanks alot for the replays ❣️❣️

      ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്. എഡിറ്റർ തീരുമാനിക്കട്ടെ..

      Lots of love ❣️❣️

  6. Avidenu ee site illotu kudie add cheyan paranjath njana ?

    1. Thanks bro ❣️❣️

      എനിക്ക് എഡിറ്റിംഗ് അത്ര ഇഷ്ടമുള്ള കാര്യം അല്ല ?? അതാ ഞാൻ ആദ്യമേ ഇവിടെ അപ്ലോഡ് ചെയ്യഞ്ഞത്.പിന്നെ കുറച്ചു കമ്മെന്റുകൾ കണ്ടപ്പോൾ ഇടാം എന്ന് വിചാരിച്ചു ??.

      Thanks for reading ❣️❣️

      Lots of love ❣️❣️

  7. aiwaaaa

    ⚡?

    1. Thanks alot maahn ❣️❣️

      Lots of love ❣️❣️❣️

  8. മണവാളൻ

    മച്ചാനെ പൊളിച്ചു ?✨

    //മണവാളനെ കാണാനില്ലെന് പറഞ്ഞു ആൾ വന്നതും//
    ഞാൻ എവിടെയും പോയിട്ടില്ല ഇവിടെ തന്നെ ഉണ്ട് ??

    മച്ചാനെ പാരഗ്രാഫ് തിരിച്ച് സ്പേസ് ഇട്ട് എഴുതിയാൽ വായിക്കാൻ ഒരു ഓളം കിട്ടും. വേറെ ഒന്നും പറയാൻ ഇല്ല. അടിപൊളി ??

    1. ഇവിടെ തന്നെ ഉണ്ടല്ലേ. ?? സന്തോഷം ??

      ഞാൻ പരേഗ്രാഫ് ഇട്ടു എഴുതാൻ ശ്രെമിക്കാം ബ്രോ.

      Thanks alot for reading

      Lots of love ❣️❣️

  9. അശ്വിനി കുമാരൻ

    കൊള്ളാം ബ്രോ…?❤️
    Paragraph സ്പേസ് കൂടെയുണ്ടെങ്കിൽ നന്നായിരുന്നു.

    1. ശ്രേമിക്കാം ബ്രോ ❣️❣️

      Thanks alot for reading ❣️❣️

      Lots of love ❣️❣️

  10. Ividem varanamen orupad agrahicha story??? Finally it’s here???

    1. Thanks alot maahn❣️❣️

      Lots of love ❣️❣️

  11. ആരാ അത് ഇങ്ങനെ തുറിച്ചു നോക്കുന്നെ.. ഇത് വായിച്ചപ്പോൾ കണ്ടു മറന്ന് ഒരു സിനിമ ഓർമ വന്നു പേര് ഓർമ കിട്ടുന്നില്ല..അതിൽ ആ പ്രേതം അയാളുടെ കഴുത്തിൽ ഇരുപ്പ് ആണ് എപ്പോഴും..

    നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️

    1. ?? ഞാൻ ഇൻസ്പിറേഷൻ ആയി കണ്ടു മറന്ന മൂവീസ് എല്ലാം യൂസ് ചെയ്തിട്ടുണ്ട് അതായിരിക്കും

      Thanks alot for reading
      Lots of love ❣️❣️

      1. കൊള്ളാം പോരട്ടെ

        1. ഇപ്പോൾ ആണ് വായിച്ചത്..

          നല്ല രസം ഉണ്ട് വായിക്കാൻ..

          പാരഗ്രാഫ് തിരിച്ചു എഴുതിയാൽ നന്നായിരുന്നു ????❤❤

        2. Thanks bro ❣️❣️

  12. രണ്ട് മൂന്ന് പാർട്ട് അപ്പുറെ വായിച്ചിരുന്നു.
    നല്ല ഫ്ലോയുണ്ട്… അത് അവസാനം വരെ നിലനിർത്തി കൊണ്ടുപോവാൻ സാധിക്കട്ടെ..
    വിഷ്വൽ ചെയ്തത് നന്നായിട്ടുണ്ട്..
    Keep it up

    1. Thanks maan ❣️❣️

      ശ്രേമിക്കാം ❣️❣️

Comments are closed.